സയൻസ് ലാബ്.

08:03, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30065sw (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ലാബില‍ൂടെ ശാസ്‍ത്ര ലോകത്തേക്ക്......

ശാസ്ത്രവിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ സയൻസ് ലാബ് ഘടകമായി പരിഗണിക്കാം. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അവ പൂർണ്ണതയിൽ എത്തുന്നത്. ഈ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. ഭൗതികശാസ്ത്രം, രസതന്തം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നു. 2018-19 അധ്യയന വർഷം വിവിധ ഗ്രാന്റ‍ുകൾ ഉപയോഗിച്ച് നവീകരിച്ച സയൻസ് ലാബിൽ വച്ചാണ് ശാസ്ത്ര വിഷയ പഠനം നടക്ക‍ുന്നത്. പരീക്ഷ​ണത്തിനാവശ്യമായ രാസ വസ്‍ത‍ുക്കൾ, മോഡല‍ുകൾ, സ്‍പെസിമെന‍ുകൾ, മൈക്രോസ്‍കോപ്പ‍ുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, പരീക്ഷണ ഉപകരണങ്ങൾ എന്നിവ യഥാക്രമം അലമാരകളിൽ ക്രമീകരിച്ചിരിക്ക‍ുന്ന‍ു.

 
സയൻസ് ലാബ്
 
സയൻസ് ലാബ്
"https://schoolwiki.in/index.php?title=സയൻസ്_ലാബ്.&oldid=1323118" എന്ന താളിൽനിന്ന് ശേഖരിച്ചത്