സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

മണിയൂർ നോർത്ത് എൽ പി എസ്
അവസാനം തിരുത്തിയത്
16-01-2022Remesanet


ചരിത്രം

മണിയൂർ ഗ്രാമപ‍ഞ്ചായത്തിലെ 13ാം വാർ‍ഡിലാണ് മണിയൂർ നോർത്ത് എൽ പി സ്കൂൾ.ഈ വിദ്യാലയം മണിയൂർ ഗ്രാമപഞ്ചായത്തിൻറെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.മണിയൂർ പഞ്ചായത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന കുറ്റ്യാടിപ്പുഴ വിദ്യാലയത്തിൽ നിന്നും ഒന്നര കി.മീ തെക്ക് ഭാഗത്ത് കൂടി ഒഴുകുന്നു.പ‍ഞ്ചായത്തിൻറെ ഈ ഭാഗം കാർഷിക വ്യവസായ മേഖലകൾക്ക് വളരെയധികം പ്രാധാന്യം ഉള്ളതായിരുന്നു.കൃഷിയും കൈത്തൊഴിലുകളും മുഖ്യജീവിത ഉപാധിയാക്കിയ ജനവിഭാഗമായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി.സേവനമേഖലകളിലും വിദേശതൊഴിൽ രംഗത്തും ജീവിത ഉപാധി കണ്ടെത്തി.അതിനനുസരിച്ച് വിദ്യാഭ്യാസ സമീപനങ്ങളും മാറിയിരിക്കുന്നു.ഒരു കാലത്ത് മുഴുവൻ വിദ്യാർത്ഥികളും ഈ പ്രദേശത്ത് തന്നെ വിദ്യ അഭ്യസിച്ചിരുന്ന സ്ഥാനത്ത് ഇന്ന് അവരിൽ നല്ല വിഭാഗം മറ്റു പ്രദേശത്തേക്ക് പോകുന്നു.

   1936-ൽ  മലബാർ ജില്ലാബോർഡിൻറെ കീഴിലായിരുന്നു ഈ വിദ്യാലയം ആദ്യം തു‍‍ടങ്ങിയത്.ആദ്യത്തെ മാനേജർ കയനാണ്ടി കോമപ്പൻ എന്ന ആളായിരുന്നു.ചീരു ടീച്ചറും കൊറുന്പാത്തിടീച്ചറുമായിരുന്നു അന്നത്തെ അധ്യാപികമാർ.1941-ൽ മണിയൂർ നോർത്ത് എൽ പി സ്കൂൾ എന്ന പേരിലായിരുന്നു പ്രവർത്തനം.അന്ന് 31 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ഉണ്ടായിര്ന്നു.1947-ൽ സ്വാതത്ന്രദിനം സമുചിതമായി ആഘോഷിച്ചു.1949-ൽ പേര് മണിയൂർ നോർത്ത് എൽ പി സ്കൂൾ എന്നാക്കി മാറ്റി.മണിയൂർ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ എന്തുകൊണ്ടും നല്ല നിലവാരം പുലർത്തുന്ന വിദ്യാലയമായി ഈ വിദ്യാലയം പലപ്പോഴും സ്ഥാനം നേടിയിട്ടുണ്ട്.
      തനതായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ എന്നും മുന്നിലായിരുന്നു ഈ വിദ്യാലയം.കലാ-കായിക മേഖലകളിൽ ഈ വിദ്യാലയം മുന്നിട്ടുനിന്നു.പ്രാദേശികരായ അധ്യാപകർ വിദ്യാലയപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പ‍ഞ്ചായത്ത് മുഖേന വിദ്യാഭ്യാസ മേഖലയിൽ നിരവധി പരിപാടികൾ നടന്നിട്ടുണ്ട്.അക്കാദമിക മേഖലയിൽവിവിധ മൽസര പരിപാ‍ടികൾ നടന്നിട്ടുണ്ട്.എല്ലാ വർഷവും എൽ എസ് എസ് വിജയം ഈ സ്കൂളിനെ തേടിയെത്താറുണ്ട്.ഇക്കഴിഞ്ഞ എൽ എസ് എസ് പരീക്ഷയിൽ വ‍ടകര സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേ‍ടിയ സൗഖ്യ മ​ണിയൂർ നോർത്ത് എൽ പി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

3000-ത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി കുടിവെള്ള സംവിധാനം ഓരോ ക്ളാസിലും വായനമൂല വൃത്തിയുള്ള കഞ്ഞിപ്പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി.അപ്പുക്കുട്ടൻ നായർ
  2. ഇ.ശ്രീധരൻ
  3. ഇ.മാലതി
  4. സി.പ്രഭാവതി
  5. പി.കെ.ശ്രീധരൻ
  6. എം.പി.ശശികുമാർ
  7. വി.കെ.ജലജ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സുനിൽചന്ദ്രൻ
  2. ഡോ.കിരൺ മനു
  3. ഷിബു.എസ്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=മണിയൂർ_നോർത്ത്_എൽ_പി_എസ്&oldid=1312311" എന്ന താളിൽനിന്ന് ശേഖരിച്ചത്