2015 വരെ വാടക കെട്ടിടത്തിലായിരുന്നു ഈ സർക്കാർ വിദ്യാലയം. ഉടമസ്ഥർ സംഭാവനയായി വിട്ടുനൽകിയ 22 സെൻറ് സ്ഥലത്ത് ശ്രീ ടി വി രാജേഷ് എംഎൽഎ യുടെയും ഗ്രാമപഞ്ചായത്തിന്റെയും ധനസഹായത്തോടെ നിർമ്മിച്ച ഇരുനില കെട്ടിടത്തിലാണ് ഇന്ന് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.6 സ്മാർട്ട് ക്ലാസ്  ഉൾപ്പെടെ 14 ക്ലാസ് മുറികളും  ലൈബ്രറി, സയൻസ് ലാബ് ,  കമ്പ്യൂട്ടർ ലാബ്, അസംബ്ലി ഹാൾ, സ്റ്റേജ് തുടങ്ങിയ സൗകര്യങ്ങളും  ഇന്ന് സ്കൂളിൽ ഉണ്ട് .കളി സ്ഥലത്തിൻറെ പരിമിതിയെ തുടർന്ന് 2019-ൽ പ്രധാനാധ്യാപകൻ ആയിരുന്ന ശ്രീ എൻ സുബ്രഹ്മണ്യൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ വികസന സമിതിയുടെ സഹായത്തോടെ പൊതുജനങ്ങളുടെ പങ്കാളിത്തത്തിൽ സ്കൂളിന് കളിസ്ഥലം ലഭ്യമായി.2019 ശ്രീ ടി വി രാജേഷ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂൾ ബസ്സും അനുവദിച്ചു കിട്ടി.