തൃക്കോട്ടൂർ എ.യു. പി സ്കൂൾ/ചരിത്രം

20:15, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathian (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാഷണൽ ഹൈവേയിൽ നിന്ന് 250  മീറ്റർ  വിട്ട്  വാഹനങ്ങളുടെയും മറ്റും ശബ്ദമലിനീകരണ ശല്യമില്ലാതെ  ശാന്തമായ അന്തരീക്ഷത്തിലാണ്  സ്കൂളിന്റെ സ്ഥാനം .

ചരിത്രം

          തിക്കോടി മഹാഗണപതി ക്ഷേത്രത്തിന്റെ കിഴക്കു വശത്തുണ്ടായിരുന്ന വലിയ ആലിനടുത്തായി “ആലിൻ ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏത് കാലത്താണ് ആരംഭിച്ചത് എന്ന ചരിത്ര ത്തിലേക്ക് വെളിച്ചം വീശുന്ന രേഖകളൊന്നും ഇന്ന് ലഭ്യമല്ല. 1951 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്ച് കൃഷ്ണൻ നായരിൽ നിന്നു ഇപ്പോഴത്തെ കമ്മറ്റി സ്കൂൾ എറ്റെടുത്തതിന് ശേഷം 1956 ലാണ് തൃക്കോട്ടൂർ ഹയർ എലിമെന്ററി സ്കൂളായി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ശ്രീ.സി.കുഞ്ഞികൃഷ്ണൻ നായാരായിരു ന്നു പ്രധാന അധ്യാപകൻ. അദ്ദേഹവും സഹാദ്ധ്യാപകരായ ശ്രീ. ഇ.കെ. കണാരൻ മാസ്റ്റർ, ശ്രീമതി സി.ലക്ഷ്മി ടീച്ചർ, ശ്രീമതി എൻ. കുട്ടൂലി ടീച്ചർ എന്നിവർക്ക് പുറമെ പ്രമുഖ കച്ചവടക്കാരനും സമീ പ്രവാസിയുമായ ശ്രീ.പി.എം.ചാപ്പൻ ചെട്ട്യാരും അടങ്ങുന്നതായിരുന്നു സ്കൂളിന്റെ മാനേജിംഗ് കമ്മറ്റി. രജിസ്റ്റർ ചെയ്യാൻ ചുരുങ്ങിയത് 7 അംഗങ്ങളെങ്കിലും ഉണ്ടാവണമെന്ന നിബന്ധനയുണ്ടായിരുന്നതിനാൽ ഓരോ മെമ്പറും ഒരാളെക്കൂടി ചേർത്തു കൊണ്ടു പത്തു പേരടങ്ങിയ ഒരു കമ്മറ്റി തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു.    
       ശ്രീ. ഇ. കെ. കണാരൻ (പ്രസിഡന്റ്), ശ്രീ. സി. കുഞ്ഞിക ഷ്ണൻ നായർ (സെക്രട്ടറി), ശ്രീമതി .സി.ലക്ഷ്മി, ശ്രീ. എൻ. കു ജൂലി, ശ്രീ. പി. എം. ചാപ്പൻ, ശ്രീ. സി. എം. കുഞ്ഞിരാമൻ നായർ,ശ്രീ. ഇ. കെ. ഗോവിന്ദൻ,     ശ്രീ. സി. ചിരുതേയിക്കുട്ടി, ശ്രീ. ചെറിയാക്കൻ, ശ്രീ. ഇ. ഗോവിന്ദൻ എന്നിവര ടങ്ങുന്നതായിരുന്നു ആദ്യത്തെ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ.

ഈ കമ്മറ്റി സ്കൂൾ മാനേജ്മെന്റ് ഏറ്റെ ടുത്ത ശേഷമാണ് പഴയ ശോചനീയമായ അവസ്ഥ യിൽ നിന്ന് സ്കൂൾ കരകയറിയത്. 58-59 കാല ത്താണ് ആദ്യബാച്ചിലെ കുട്ടികൾ 8-ാം ക്ലാസിൽ നിന്ന് പുറത്തിറങ്ങിയത്. പതിമൂന്ന് കുട്ടികളായി രുന്നു അന്ന് 8-ാം ക്ലാസിൽ ഉണ്ടായിരുന്നത്. കമ്മറ്റി ഏറ്റെടുത്ത ശേഷം പെരുമാൾ പുരം മൈതാനിയുടെ തെക്കു കിഴക്ക് ഭാഗത്ത് സ്കൂളിന് വേണ്ടി യുണ്ടാക്കിയ ഷെഡ് ഒരു മഴക്കാലത്ത് വീണു പോയ ഒരു ദുരന്തം സ്കൂളിന്റെ ആദ്യകാല ചരിത്രം ഓർക്കു മ്പോൾ പറയാതിരിക്കാൻ കഴിയില്ല. ഉച്ചക്കുണ്ടായ കാറ്റിൽ സ്കൂൾ കെട്ടിടം നിലം പൊത്തിയിട്ടും ഓരാൾക്കും ഒരപകടവും ഉണ്ടായില്ല എന്നത് ഒരു ഭാഗ്യമായി പഴയ ആളുകൾ ഓർക്കുന്നുണ്ടാകും.

          ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കുഞ്ഞികൃഷ്ണൻ നായരുടെ അപ്രതീക്ഷിതമായ മരണം, പുരോഗമിച്ചു വരുന്ന സ്കൂളിന്റെ വളർച്ചയുടെ ഒരു പ്രധാന ഘട്ടത്തിലാണ് സംഭവി ച്ചത്. 1970 ലെ പുതുവർഷ പുലരിയിൽ. സ്കൂളിന് അതൊരു തീരാനഷ്ടമായിരുന്നു.

തുടർന്ന് ഹെഡ്മാസ്റ്റർ സ്ഥാനത്ത് വന്നത് സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്രീ.പി. രാമചന്ദ്രൻ മാസ്റ്ററായിരുന്നു. 1970 മുതൽ 1994 വരെ അദ്ദേഹം ഹെഡ്മാസ്റ്ററായി തുടർന്നു. യു.പി. ളിന്റെ ആരംഭം മുതൽ ബഹുജന ശ്രദ്ധയിൽ സ്കൂളിനെ ഉയർത്തി കാട്ടുക എന്ന ഉദ്ദേശ്യത്തോടെ അതി ഗംഭീരമായി സ്കൂൾ വാർഷികങ്ങൾ നടത്താ റുണ്ടായിരുന്നു. സ്കൂളിന്റെ ആഭൂതപൂർവ്വമായ വളർച്ചയുടെ പിന്നിൽ ഈ വാർഷികാഘോഷ ങ്ങളും അവയിൽ അവതരിപ്പിക്കപ്പെട്ട കലാപരി പാടികളും മുഖ്യ പങ്കു വഹിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ശ്രീ.എൻ.എം.ദാമു എന്നീ നൃത്തകലാദ്ധ്യാപകരുടെ ശിക്ഷണത്തിൽ നടത്ത പ്പെട്ട നൃത്ത പരിപാടികളും, ആദ്ധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിക്കാറുള്ള പുതിയ പുതിയ നാടകങ്ങളും മറ്റു പുതുമയാർന്ന കലാപ രിപാടികളും ഈ സ്കൂളിന്റെ സമ്പന്നമായ കലാ ബോധത്തിന്റെ ഉത്തമ നിദർശനങ്ങളായി ജനങ്ങൾ ആദരപൂർവ്വം നോക്കി കണ്ടു.