Shashi Tharoor

15:21, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43040 (സംവാദം | സംഭാവനകൾ) ('2009 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2009 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ശശി തരൂർ(ജനനം: 9 മാർച്ച് 1956)

ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനും പതിനേഴാം ലോകസഭയിലെ എം.പി.യുമാണ്‌ ശശി തരൂർ ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രസംഗകനും കൂടിയാണ്‌ തരൂർ. ഇന്ത്യയിലെ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു.

"https://schoolwiki.in/index.php?title=Shashi_Tharoor&oldid=1302492" എന്ന താളിൽനിന്ന് ശേഖരിച്ചത്