Ramankary LPS/ക്ലബ്ബുകൾ
സയൻസ് ക്ലബ്ബ്
പരിസ്ഥിതിദിനാചരണം
രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജേന്ദ്രകുമാർ സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികൾക്ക് നൽകുന്നതിനുള്ള വൃക്ഷത്തൈകൾ കൃഷിഭവനിൽ നിന്ന് ലഭിച്ചു.കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തി തൈകൾ വിതരണം ചെയ്തു.ഗൂഗിൾ മീറ്റിൽ PTA യോഗം ചേർന്നുശ്രീ. എം. പി. ചന്ദ്രൻ, കോ-ഓർഡിനേറ്റർ, ദേശീയ ഹരിതസേന(NGC), തിരൂർ വിദ്യാഭ്യാസജില്ല പരിസ്ഥിതിദിന സന്ദേശം നൽകി.കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു.
പോഷൺ അഭിയാൻ
പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി പോഷൺ അസംബ്ലിയും പി റ്റി എ മീറ്റിംഗും നടന്നു. 'പോഷകാഹാരത്തിന്റെ പ്രാധാന്യം ' എന്ന വിഷയത്തിൽ ശ്രീമതി മേഘ്ന. എം
(ഡയറ്റീഷ്യൻ, THQH, പുളിങ്കുന്ന്) രക്ഷിതാക്കളോടും കുട്ടികളോടും സംസാരിച്ചു.
ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചന്ദ്രനെക്കുറിച്ചുള്ള കഥകൾ, കവിതകൾ, കുട്ടിപ്പാട്ടുകൾ, ആംഗ്യപ്പാട്ടുകൾ, സിനിമപ്പാട്ടുകൾ എന്നിവയുടെ അവതരണം നടന്നു. 'ചന്ദ്രനും ആകാശവും’ - ചിത്രരചനയും സംഘടിപ്പിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |