എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/വിദ്യാരംഗം‌

14:58, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- A29032 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാ സാഹിത്യ വേദി • വിദ്യാർത്ഥികള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാ സാഹിത്യ വേദി

• വിദ്യാർത്ഥികളുടെ  സർഗ്ഗാത്മകമായ  കഴിവുകൾ വളർത്തുന്നതിൽ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ യുടെ പങ്ക് നിർണായകമാണ് 2021 22  വർഷത്തെ  പ്രവർത്തനങ്ങ ളുടെ ഉദ്ഘാടനം   

14 8 2021  2 പി എമ്മിന് പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായ  ശ്രീ ജോസ് വട്ടപ്പലം  ഗൂഗിൾ മീറ്റ്  വഴി നടത്തി വായനാദിനത്തോടനുബന്ധിച്ച്  പ്രസംഗ മത്സരം ,കേരള ഗാനം ,പുസ്തകനിരൂപണം, വായനാമത്സരം , കൈയ്യെഴുത്തു മത്സരം  കേരള ക്വിസ്   തുടങ്ങിയ മത്സരങ്ങളും നടത്തി. അതോടൊപ്പം വിവിധ  കലാപരിപാടികളും  നടത്തപ്പെട്ടു .അതുപോലെ  ബഷീർ ദിന അനുസ്മരണവും വളരെ സമുചിതമായി  ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച  ഷോർട്ട് വീഡിയോ വളരെ ശ്രദ്ധേയമായി .ബഷീർ കൃതികളെ ആസ്പദമാക്കിയാണ് വീഡിയോ നിർമ്മിച്ചത് . പാത്തുമ്മയുടെ ആട് മതിലുകൾ മുതലായ കൃതികൾ രംഗാവിഷ്കാരം നടത്തി .നവംബർ 1 കേരളപ്പിറവി യോട്  അനുബന്ധിച്ച് നടത്തിയ പരിപാടികളും കുട്ടികൾക്ക് പ്രിയപ്പെട്ടതായി. കേരള ശ്രീമാൻ ,മലയാളി മങ്ക, കേരള ദൃശ്യഭംഗി പകർത്തുന്ന ഫോട്ടോഗ്രാഫി മത്സരം , കേരള ചരിത്ര

ക്വിസ് മത്സരം എന്നിവയും ഇതിനോടനുബന്ധിച്ച് നടത്തി