2016 ഓടു കൂടി സ്കൂളിന്റെ പാഠ്യ-പാഠ്യേതര മേഖലകളിൽ കാലാനുസൃതമായ മാറ്റത്തിന് തുടക്കം കുറിച്ചു. സ്കൂളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും മാറിത്തുടങ്ങി. വിശാലമായ പൂന്തോട്ടവും കുരുന്നുകൾക്ക് ഭയരഹിതമായി സമയം ചെലവഴിക്കുന്നതിനുള്ള അങ്കണവും പാർക്കും സ്ഥാപിച്ചു. അതുപോലെ സ്കൂൾ ലൈബ്രറി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരേ സമയത്ത് 30 കുട്ടികൾക്ക് വരെ ഒരുമിച്ചിരുന്ന് വായന നടത്താനുള്ള സൗകര്യമുണ്ട്. സ്കൂൾ ലൈബ്രറിക്കുപുറമേ ഓരോ ക്ലാസ്സിലും വായനാമൂല തയ്യാറാക്കിയിട്ടുണ്ട്.പാപ്പിനിശ്ശേരി സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച ഭൗതിക സാഹചര്യമുള്ള വിദ്യാലയമാണ് നമ്മുടെ അഴീക്കോട് നോർത്ത് യു.പി സ്കൂൾ .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം