സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഉപയോക്താക്കള്‍ സ്കൂള്‍കോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് മാത്രം തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോള്‍ നല്‍കേണ്ടത്. തുടര്‍ന്നുള്ള പരിഗണനകള്‍ക്കും ഈ അംഗത്വനാമമാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. ശബരിഷ് കെ 07:57, 5 നവംബർ 2016 (IST)
താളുകളുടെ ആകര്‍ഷണീയതക്ക് ആവശ്യമെങ്കില്‍ ചുരുക്കം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്നു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നല്‍കേണ്ടതാണ്. ഒരു പേരില്‍ ഒരു ചിത്രം മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാല്‍ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകള്‍ സ്കൂള്‍ ചിത്രങ്ങള്‍ക്ക് അഭികാമ്യമല്ല. അതിനാല്‍ ചിത്രങ്ങള്‍ക്ക് പേര് നല്‍കുമ്പോള്‍ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂള്‍കോഡ് ഉള്‍പ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടതാണ്. 1 MB യില്‍ താഴെയുള്ള ചിത്രങ്ങള്‍ മാത്രമേ സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ.
ആയതിനാല്‍ ഈ ചിത്രം ഒഴിവാക്കുന്നു.