എം.പി.എം.എച്ച്.എസ്. ചുങ്കത്തറ/ചരിത്രം

14:35, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48044 (സംവാദം | സംഭാവനകൾ) (CONTENT ADDED)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1957ൽ ചുങ്കത്തറ എം.പി.​എം സ്കുൾ അനുവാദം കിട്ടി. തുടർന്ന് മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു. പ്രാരംഭ കാലത്ത് മേൽനോട്ടത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും കെ ഒ ഫിലിപ്പോസ് നിയോഗിക്കപ്പെട്ടു. 1957 ജൂൺ 18 ന് 27 കുട്ടികളോട്കൂടി 8-ാം ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്ററായി തിരുവല്ല എം.ജി.എം ഹൈസ്കൂൾ അധ്യാപകൻ ശ്രീ . കെ .കെ . ചെറിയാൻ ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചത്. ഹെഡ്മാസ്റ്ററെ കൂടാതെ കെ ഒ ഫിലിപ്പോസ് കല്ലോലിക്കൽ, പി വി ജോർജ്ജ് എന്നിവരായിരുന്നു അധ്യാപകർ.

                   1958 -59 വർഷാരംഭത്തിൽ സ്കൂൾ മാനേജർ ശ്രീ . കെ . ടി .ജോസഫ് ഒരു താല്ക്കാലിക കെട്ടിടം സ്കൂലിനായി നിർമ്മിച്ചു. 1958 ജൂണിൽ യൂ പി വിഭാഗം ആരംഭിച്ചു. 1958 -59 സ്കുൾ വർഷത്തിൽ 5 മുതൽ 9 വരെ ക്ലാസുകൾ ആരംഭിച്ചു. പ്രതിസന്ധിയിൽ സ്കൂളിന്റെ നിലനിൽപ്പിനു വേണ്ടി സഹായസഹകരണങ്ങൾ നൽകിയവർ അനവധിയാണ്