എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/ചരിത്രം

12:45, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19837wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1906 ൽ വളപ്പിൽ അഹമ്മദ് മുസലിയാർ കിഴക്കേക്കുണ്ട് പള്ളിയാലിൽ പറമ്പിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ നമ്മുടെ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പറപ്പൂർ ഈസ്റ്റ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. ഇവിടെ പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.

പറപ്പൂരിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നമ്മുടെ വിദ്യാലയം വഹിച്ച പങ്ക് വലുതാണ്. മലപ്പുറം ജില്ല വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്നിരുന്ന സമയത്തു പോലും നമ്മുടെ വീണാലുക്കൽ അതിൽ നിന്ന് വേറിട്ട് നിന്ന് ഒട്ടേറെ പ്രഗത്ഭരായ എഞ്ചിനീയർമാരെയും ഡോക്ടർമാരെയും സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതിനെക്കാൾ എടുത്തു പറയേണ്ടത് ആ സമയത്ത് അധ്യാപകരുടെ നാട് എന്ന പേരിലാണ് ഇവിടം അറിയപ്പെട്ടിരുന്നത്.

ഇന്ന് 12 ഡിവിഷനുകളിലായി 333 കുട്ടികളും 14 അധ്യാപകരും സ്കൂളിലുണ്ട്. നഴ്സറിയിൽ 120 ഓളം കുട്ടികളും 3 അധ്യാപകരും ആയയുമുണ്ട്. പറപ്പൂരിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തിരിതെളിച്ച ഈ സ്ഥാപനത്തിൽ ഒട്ടേറെ നാട്ടുകാർ അധ്യാപകരായിട്ടുണ്ട്. എൽ.എസ്.എസ്. പരീക്ഷക്ക് കുട്ടികളെ തയാറാക്കിയെടുക്കുകയും പല കുട്ടികളും ഈ സ്കോളർഷിപ്പ് നേടുകയും ചെയ്തിട്ടുണ്ട്. പ്രഗത്ഭരായ അധ്യാപകരാണ് ഇതിന് പ്രത്യേകം പരിശീലനം നൽകുന്നത്.