എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/ചരിത്രം

12:32, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asmhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്

എ.എസ്.എം.എച്ച്,എസ്._വെള്ളിയഞ്ചേരി. വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമ പ്രദേശമായിരുന്നു വെള്ളിയഞ്ചേരി. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് കിലോമീറ്റർ അകലെയുള്ള ഹൈസ്‌ക്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. റോഡുകളുടെയും വാഹനങ്ങളുടെയും അപര്യാപ്ത മൂലമുണ്ടായിരുന്ന യാത്രാ സൗകര്യകുറവുമൂലം അനേകം കുട്ടികൾ പ്രൈമറി വിദ്യഭ്യാസത്തോടുകൂടി വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട അവസ്ഥയായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ തുടർവിദ്യഭ്യാസം. വെള്ളിയഞ്ചേരി ഗ്രാമ പ്രദേശത്ത് ഹൈസ്ക്കൂളിന്റെ ആവശ്യകത മനസ്സിലാക്കി താഴെത്തെപീടിക കുടുംബക്കാർ അവരുടെ പിതാവ് ജനാബ് ആലുസാഹിബിന്റെ പാവനസ്‌മരണ നിലനിർത്താനായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഈ സ്‌ക്കൂൾ അനുവദിച്ച് കിട്ടുന്നതിന് ആത്മാർത്തമായി ശ്രമിച്ച ചില മഹത് വ്യക്തികളെ കുറിച്ച് പരാമർശിക്കുന്നത് ഉചിതമായിരിക്കും. അന്നത്തെ പെരിന്തൽമണ്ണ എം.എൽ.എ യും യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെ നേതൃത്ത‍്വത്തിൽ ഈപ്രദേശത്തുകാരുടെ ശ്രമഫലമായാണ് 1976 ൽ ഈ സ്ക്കൂൾ സ്ഥാപിതമായത്. 8,9,10 ക്ലാസ്സുകളിലായി 24 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2010 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 2 വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്