കൂടുതൽ ചരിത്രം വായിക്കാം
പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്
'മുതലിന്റെ മേട' എന്ന അർഥത്തിലാണ് ഈപേരു കൈവന്നത്.മുതൽ + മേട് പിന്നീട് മുതലമടയായിത്തിർന്നു.ഇന്നത്തെ മുതലമടപഞ്ചായത്തിലെ സ്ഥലങ്ങളോടൊപ്പം തമിഴ്നാടിന്റെ ചില പടിഞ്ഞാറൻഭാഗങ്ങളും നെല്ലിയാമ്പതിയും കൊല്ലങ്കോടിന്റെ തെക്കേ മലയോരങ്ങളും ചേർന്നതായിരുന്നു പഴയ മുതലമട.
ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു.പറമ്പിക്കുളം,നെല്ലിയാമ്പതി പ്രദേശങ്ങളിൽ അവർ താമസിച്ചിരുന്നു. അക്കാലത്തെ ശിലായുധങ്ങളും ആരാധനാ വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളും (കല്ലറകൾ,മുനിയറകൾ,നന്നങ്ങാടികൾ,നാട്ടുകല്ലുകൾ)ഇവിടെ കാണാം.ആനമാറിക്കടുത്ത് വീരക്കല്ല് കാണാൻ കഴിയും.
ചേര-സംഘകാലഘട്ടത്തിൽ ധാരാളം ആദിവാസിസമൂഹങ്ങൾ ഇവിടെ പാർത്തിരുന്നു.നെല്ലിയാമ്പതി മലനിരകളിൽ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വൻ കാടായി മാറ്റി.ജന്തുക്കളുടെ പേരുകൾ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തൻപാടം,കുതിരമൂളി,കാളമൂളി,ആനമാറി) 'പറമ്പിക്കുളം,ചുള്ളിയാർ,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്'എന്നീ 5 ഡാമുകൾ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ 'പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. 'മാംഗോസിറ്റിഎന്ന അപരനാമത്താൽ മുതലമട അറിയപ്പെടുന്നു.2015 S.S.L.C പരീക്ഷയിൽ 98% വിജയം നേടി റെക്കോഡിട്ടു.