ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വ പരിപാലനം നാളെയുടെ നന്മയ്ക്കായി
ശുചിത്വ പരിപാലനം നാളെയുടെ നന്മയ്ക്കായി
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും
അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ്
ശുചിത്വം.
മാലിന്യകൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും ഗ്രാമ -നഗര വൃത്യാസമില്ലാതെ നമ്മളെ നോക്കി പല്ലിളിക്കുന്നു.മാലിന്യങ്ങൾ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ നട്ടം തിരിയുന്നു.മാലിന്യത്തിന്റെ പേരിൽ സംസ്ഥാനത്ത പലയിടത്തും സംഘർഷങ്ങൾ ഉടലെടുക്കുന്നു എന്നിട്ടും പ്രശ്നം പ്രശ്നമായി തന്നെ തീരുന്നു.ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം എന്നിട്ടും ശുചിത്വമില്ലാതെ നാം ജീവിക്കുന്നു.ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്കു കിട്ടുന്ന പ്രതിഫലമാണെന്നു നാം തിരിച്ചറിയുന്നില്ല. മഹാമാരിയായി ലോകത്തിലാകമാനം പടർന്നുപിടിച്ച കോവിഡ് 19നെ ചെറുക്കാൻ ഫലപ്രദമായ മാർഗം ശുചിത്വമാണ്.ശുചിത്വപരിപാലനം സുന്ദര കേരളത്തിനും ഭാരതത്തിനും അനിവാര്യമാണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം |