ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി/ഗണിത ക്ലബ്ബ്

11:46, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36363 (സംവാദം | സംഭാവനകൾ) (Maths club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത പ്രവർത്തനങ്ങൾ ലഘുകരമാക്കാനും ആനന്ദ പ്രദമാക്കുന്നതിനുമായി സ്കൂളിൽ ഒരു ഗണിത ക്ലബ് പ്രവർത്തിക്കുന്നുണ്ട് ഇതിന്റെ നിലവിലെ സാരഥി ശാലിനി ടീച്ചർ ആണ്. ക്ലബ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ഏഴാം ക്ലാസിലെ മിഥുൻമനോജ് ആണ് . പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധയിനം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഗണിതാശയങ്ങളുമായി ബന്ധപെട്ട ചാർട്ട് പ്രദർശനം ,മോഡൽ നിർമ്മാണം, ഗണിത മാഗസിൻ തയ്യാറാക്കൽ എന്നിവ നടത്തിവരുന്നു. ഗണിതാശയങ്ങൾ കലാ രൂപങ്ങളുമായി ബന്ധപ്പെടുത്തി ഗണിത തിരുവാതിര, ഗണിത ഓട്ടൻതുള്ളൽ, ഗണിതപ്പാട്ടുകൾ, ഗണിത നാടകങ്ങൾ എന്നിവ കുട്ടികളുടെ അഭിരുചിയ്ക്കനുസരിച്ച് പരിശീലിപ്പിച്ച് അവതരിപ്പിക്കുകയും ചെയ്യുന്നു. ഗണിത പാതയിൽ കുട്ടിയെ എത്തിക്കുവാൻ സുസജ്ജമാണ് ഗണിത ക്ലബ് .