കൂടുതൽ വായനയ്ക്ക്‌....ചരിത്രം

15:27, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18719 (സംവാദം | സംഭാവനകൾ) ('കാൽപ്പാടുകൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാൽപ്പാടുകൾ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ല യിൽ പെട്ട് പ്രകൃതി രമണീയമായ കുരുവമ്പലം ഗ്രാമ ത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എ.എം.എൽ.പി സ്കൂൾ. 1930 ൽ കൂരിതൊടി ഏനു സാഹിബിന്റെ ശ്രമഫലമായി ഇപ്പോഴുള്ള മദ്രസ്സക്ക് സമീപം ഒരു ഓലമേഞ്ഞ കെട്ടിട ത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 92 വർഷം പിന്നിടുന്നു.

കുരുവമ്പലത്തേയും പരിസര പ്രദേശങ്ങളിലേയും ആയിരക്കണക്കിന് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് അറി വിന്റെ പ്രഥമ കേന്ദ്രമായി പ്രവർത്തിച്ച ഈ കലാലയ ത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും വേണ്ടി കഠിനാ ധ്വാനം ചെയ്തവരേയും അവരുടെ സേവനങ്ങളേയും ലളി തമായി വരച്ചു കാട്ടുന്നത് അവസരോചിതമായിരിക്കുമെന്ന് കരുതുന്നു.

സ്കൂളിൽ ലഭ്യമായ രേഖയനുസരിച്ച് 1937 മുതൽ ആദ്യത്തെ അധ്യാപകനായി കാണുന്നത് കെ.കോയയാണ്. പിന്നീട് പി.പി.മാധവൻ നമ്പ്യാർ, കെ.മാധവൻ നായർ, കെ. അബ്ദുൽഖാദർ, സി.വി.രാമൻ നായർ, കെ.പി.മുഹമ്മദ് ട്ടി, സി.ഗോവിന്ദ പിഷാരടി, പി.പി.മൊയ്തീൻകുട്ടി എം.പി. മുഹമ്മദ് മൊല്ല, കൂരിതൊടി കുഞ്ഞഹമ്മദ് എന്നീ അധ്യാ പകർ കുറഞ്ഞ കാലങ്ങളിൽ ഈ വിദ്യാലയത്തിൽ സേവ നമനുഷ്ഠിച്ചവരാണ്. കെ. അബ്ദുൽ ഖാദർ ആയിരുന്നു ഹെഡ്മാസ്റ്റർ.

ഏനുസാഹിബിന്റെ മരണശേഷം എ.സി.ഭട്ടതിരിപ്പാട് മാനേജ്മെന്റ് ഏറ്റെടുക്കുകയും ഹെഡ്മാസ്റ്ററായിരുന്ന പി. മുഹമ്മദ് മാസ്റ്റർക്ക് മാനേജ്മെന്റ് കൈമാറുകയും ചെയ്തു. പി.കുഞ്ഞയമു, പി.പി.കരുണാകര പിഷാരടി, എ.പി.അഹ മ്മദ്കുട്ടി, കെ.പി.ഉണ്ണി അവറാൻ മുസ്ലിയാർ, എം.പി.നാ രായണ പിഷാരടി, പി.പി.മമ്മിക്കുട്ടി, എൻ.സി.മൊയ്തുട്ടി എന്നീ അധ്യാപകർ ഈ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചവരാണ്.

1940-50 കാലഘട്ടത്തിൽ സി.ഇ.രാഘവ പിഷാരടി, സി.ഇ.ഉണ്ണികൃഷ്ണ പിഷാരടി, പി.പി.പരമേശ്വരൻ നമ്പ്യാർ, സി.അച്ചുത പിഷാരടി, പി.പി.ജനാർദ്ദൻ നമ്പ്യാർ, എം.വി. കുട്ടികൃഷ്ണ വാര്യർ, സി.വേലായുധൻ, എം.വി.ശേഖര വാര്യർ എന്നിവരുടെ സേവനം ഇവിടെ അനുസ്മരിക്കുക യാണ്. ഇവരിൽ സി. വേലായുധനും എം.വി. ശേഖര വാര്യരും ഹെഡ്മാസ്റ്റർമാരായി സേവനമനുഷ്ഠിച്ചവരാണ്. 1949 ജൂൺ 27 ന് കെ.രുഗ്മിണി അമ്മ അധ്യാപികയായി ஐ

1953 ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കു ന്നതിന് വേണ്ടി പതാക നാട്ടുന്നതിന് തേക്കും തടി മുറിക്കാൻ പോയ അവസരത്തിൽ പാമ്പുകടിയേറ്റ് മരിച്ച എം.വി. ഖര വാര്യരുടെ ദേഹവിയോഗം സ്കൂളിനെ മാത്രമല്ല ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളേയും ദുഃഖത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു. അതേപോലെ തന്നെ ദീർഘകാലം ഈ വിദ്യാലയത്തിന്റെ മാനേജറും അധ്യാപകനുമായിരുന്ന മുഹമ്മദ് മാസ്റ്റർ വിരമിച്ചശേഷം പെൻഷൻ വാങ്ങുന്നതിന് പെരിന്തൽമണ്ണയിൽ പോയപ്പോൾ വാഹന അപകടത്തിൽ മരിച്ചത് തീരാത്ത വേദനയായി അവശേഷിക്കുന്നു.

പിന്നീട് സി.പി.സരോജിനി, എം.വി.ഉണ്ണികൃഷ്ണ വാരിയർ, പി.പി.കരുണാകരൻ നമ്പ്യാർ എന്നിവർ അധ്യാ പകരായി ചേർന്നു.

ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ കെട്ടിടം ഏതു സമയത്തും നിലം പൊത്തുന്ന അവസ്ഥയി ലായിരുന്നു. 1959 ജനുവരി 6ന് സ്കൂൾ കെട്ടിടം സുരക്ഷി തമല്ലാത്ത കാരണത്താൽ സ്കൂളിന്റെ അംഗീകാരം നഷ്ട പ്പെടുകയും 1959 മെയ് മാസത്തിൽ നാട്ടുകാരുടേയും അധ്യാപകരുടേയും മറ്റും കൂട്ടായ പരിശ്രമത്തിന്റെ ഫല മായി സ്കൂൾ കെട്ടിടം ശരിയാക്കുകയും സ്കൂളിന്റെ അംഗീകാരം തിരിച്ചുകിട്ടുകയും ചെയ്തു.

. 1959 അവസാനത്തിൽ മുഹമ്മദ് മാസ്റ്റർ സ്കൂൾ മാനേജ്മെന്റ് പി.പി.കരുണാകരൻ നമ്പ്യാർ മാസ്റ്റർക്ക് കൈമാറി. പിന്നീടുള്ള വർഷങ്ങൾ സ്കൂളിന്റെ പുരോഗ തിയുടെ കാലമായിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ആദ്യത്തെ സ്ഥലത്തു നിന്നും മാറ്റി ഇപ്പോഴുള്ള ഈ സ്ഥലത്തേക്ക് സ്ഥാപിച്ചു. കേരളാ വിദ്യാഭ്യാസ ചട്ടം നിലവിൽ വന്നതോടെ അഞ്ചാം ക്ലാസ്സ് എടുത്തുമാറ്റി. പിന്നീടുള്ള വർഷങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടുകൂടി കുട്ടികൾ കൂടുത ലായി സ്കൂൾ പഠനത്തിലേക്ക് ആകർഷിക്കപ്പെടുകയും പി.കെ.രാമകൃഷ്ണൻ, കെ.അബ്ദുൾ റഹ്മാൻ, കെ.എം.രാ മൻകുട്ടി, ഇ.സി.ക്കുണ്ണി, വി.വി.ഗൗരി, എം.വി.രാമൻകുട്ടി വാര്യർ, പി.മീനാക്ഷി കുട്ടി, കെ.കെ.അബൂബക്കർ എന്നീ താത്ക്കാലിക അധ്യാപകർ സ്കൂളിൽ ചേരുകയും ചെയ്തു. 1960ൽ പി.കെ.രാമകൃഷ്ണൻ ഹെഡ്മാസ്റ്റർ ആയിരുന്നു. 1962 നവംബർ ഒന്നുമുതൽ കെ.രുഗ്മിണിയമ്മ പ്രധാനഅധ്യാപികയായി ചുമതലയേറ്റു.

തുടർന്ന് കെ.എം.ആര്യൻ ഭട്ടതിരിപ്പാട്, പി.എം. സുദേവൻ ഭട്ടതിരിപ്പാട്, കെ.ക്കുട്ടി, എം.സാവിത്രി, എം. കെ.കരുണാകരൻ, ശിവദാസൻ പിള്ള, പി.ടി.അബ്ദുറഹി മാൻ, രാമചന്ദ്രൻപിള്ള, വി.കെ.സരോജിനി എന്നിവർ ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടി കഠിനപ്രയത്നം ചെയ്ത ഗുരുവന്ദ്യരാണ്. ഇവരിൽ ശേഷിക്കുന്ന എം.കെ. കരുണാകരൻ മാസ്റ്റർക്കും കൊക്കുട്ടി മാസ്റ്റർക്കുമാണ് ഇന്ന് ഈ ചടങ്ങിനോടനുബന്ധിച്ച് യാത്രയയപ്പ് നൽകി ആദ രിക്കുന്നത്.

2003 സെപ്തംബർ 8ന് ഈ സ്കൂളിലെ അധ്യാപ കനും മാനേജറുമായിരുന്ന ശ്രീ. പി.പി. കരുണാകരൻ നമ്പ്യാർ മാസ്റ്ററുടെ (ബേബി മാസ്റ്റർ ദേഹവിയോഗം ഞങ്ങൾക്ക് മാത്രമല്ല ഈ പ്രദേശത്തുകാരുടെ മുഴുവൻ ദുഃഖമായിരുന്നു. ഈ വിദ്യാലയം ഇന്നത്തെ ഈ നിലയിൽ നിലനിർത്തിക്കൊണ്ടുവന്നതിൽ വള ധികം ത്യാഗങ്ങൾ അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം മകൻ പി.പി.ശശി മാനേജറായി സ്ഥാനമേറ്റെടുത്തു.

വിദ്യാലയ ആരംഭം മുതൽ ഇന്നുവരെയായി 8035 കുട്ടികൾക്ക് ഈ വിദ്യാലയത്തിൽ പ്രവേശനം നൽകിയി ട്ടുണ്ട്. 2021-2022 വർഷം 196 ആൺകുട്ടികളും 190 പെൺകുട്ടി കളുമടക്കം 386 കുട്ടികൾ 12ഡിവിഷനുകളിലായി 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്നു. അറബികിന് രണ്ട് അധ്യാ പകരടക്കം 15 അധ്യാപകരാണ് ഇപ്പോഴുള്ളത്.

കുട്ടികളുടെ പഠന പുരോഗതി വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളേയും കൂടി ആശ്രയിച്ചിരിക്കുന്നു വെന്ന് നമുക്കറിയാമല്ലോ. ഒരു പ്രൈമറി വിദ്യാലയത്തിന് അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരു ന്നതിന് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും വളരെയധികം പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്ന് എടുത്തുപറയുന്നത് ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സ്കൂളിന്റെ ചുറ്റു മതിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുര, കുട്ടികൾക്കും അധ്യാപകർക്കും വെവ്വേറെ ലാട്റിൻ സൗകര്യം, ഉച്ചഭക്ഷണം പാകം ചെയ്യാൻ പ്രത്യേക കെട്ടിടം, സ്കൂളിൽ വൈദ്യുതി സൗകര്യം, മൈക്ക് സെറ്റ്, കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കുഴൽ കിണർ കുഴിച്ച് പൈപ്പ് ലൈൻ സൗകര്യം എന്നിവ മാനേജ്മെന്റ് ഭാഗത്തുനിന്നും പൂർത്തിയാക്കിയ പദ്ധതികളാണ്. കുട്ടി കൾക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലവും ഈ വിദ്യാലയത്തിലുണ്ട്.

വിദ്യാർത്ഥികൾക്ക് പ്രത്യേക യൂണിഫോം, മോണിംഗ് അസംബ്ലി, സാഹിത്യ സമാജം, കലാകായിക മത്സരങ്ങൾ, പഠന യാത്രകൾ, ഫീൽഡ് ട്രിപ്പുകൾ, വിനോദ യാത്രകൾ എന്നിവ വിജയകരമായി നടത്തിവരുന്നു. ശാസ്ത്രമേള, കലാകായിക മേളകൾ, സ്കോളർഷിപ്പ് പരീക്ഷ എന്നിവക്ക് കുട്ടികളെ മുടങ്ങാതെ പങ്കെടുപ്പിക്കുന്നു..സ്കൂളിന്റെ പഠന നിലവാരം ഉയർത്തുന്നതിന് രക്ഷി താക്കളുടെ പങ്കും വളരെയധികം സഹായകരമായിട്ടുണ്ട്. വളരെ നല്ലനിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പി.ടി.എ കമ്മിറ്റി പൊട്ടിപ്പാറ മുഹമ്മദ്കുട്ടി ഹാജി പ്രസി ഡന്റായി സ്കൂളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എം.ടി. എ, എസ്.എസ്.ജി, എസ്.ആർ.ജി എന്നിവയും നല്ല നില യിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

17-07-1972 മുതൽ ഈ സ്കൂളിലെ സഹാധ്യാപക നായും 2-05-1985 മുതൽ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശ്രീ.എം.കെ.കരുണാകരൻ എന്ന ഉണ്ണി മാസ്റ്ററുടേയും 7-06-1969 മുതൽ ഈ സ്കൂളിലെ അറബിക് അധ്യാപകനായ ശ്രീ.കെ.ക്കുട്ടി മാസ്റ്ററുടേയും അനിത ടീച്ചർ , പാർവ്വതി ടീച്ചർ , ലതിക ടീച്ചർ എന്നിവരുടേയും വിലപ്പെട്ട സേവനങ്ങൾ ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് കാരണമായിട്ടുണ്ട്. അതുപോലെ തന്നെ ഇപ്പോഴത്തെ മാനേജറായ ശ്രീ.പി.പി.ശശിയും സ്കൂളിന്റെ ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധിച്ചു കൊണ്ട് എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്തു വരുന്നു. നമ്മുടെ വിദ്യാലയം ഒരു യു.പി സ്കൂളായി ഉയർത്തുന്നതിന് വേണ്ടി വളരെയധികം പരിശ്രമങ്ങൾ മാനേജ്മെന്റ് ഭാഗഎ.എം.എൽ.പി. സ്കൂൾ കുരുവമ്പലം ത്തുനിന്നും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായെ ങ്കിലും നിർഭാഗ്യവശാൽ നമ്മുടെ ആഗ്രഹം പൂർത്തീകരി ക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

കുരുവമ്പലത്തിന്റേയും പരിസര പ്രദേശങ്ങളുടേയും പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരു വിജ്ഞാന സാത സ്സായി വർത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഒരു വിജ്ഞാന നിന്നും പുറത്തുപോയവരിൽ ധാരാളം പേർ വിദേശത്തും സ്വദേശത്തുമായി സ്വദേശത്തുമായി ജോലിയെടുക്കുന്നുണ്ട്. നാടിന്റേയും സ്കൂളിന്റേയും സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തന ങ്ങളിലും മറ്റും ഇവരുടെയെല്ലാം സഹായ സഹകരണങ്ങൾ എടുത്തുപറയത്തക്കതാണ്.