പളളിപ്രം എൽ പി എസ്/ചരിത്രം

15:23, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rejithvengad (സംവാദം | സംഭാവനകൾ) (മുൻസാരഥികളെ ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1925ൽ ശ്രീ കുനിയിൽ ചോയിഗുരുക്കളുടെ നേതൃത്വത്തിൽ ആണ് പള്ളിപ്രം എൽ.പി സ്കൂൾ സ്ഥാപിതമായത്. പ്രദേശത്തെ ജനങ്ങളെ വിദ്യാഭാസപരമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.

തുടക്കത്തിൽ ഈ സ്കൂളിന് 1 മുതൽ 5 വരെ ക്ലാസുകളുണ്ടായിരുന്നു. അന്നത്തെ കാലത്ത് ഒളവിലം, പാത്തിക്കൽ,കവിയൂർ,പള്ളിപ്രം പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കാൻ വേണ്ടി എത്തിയിരുന്നു.

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം ഫോട്ടോ
1 കൃഷ്ണൻമാസ്റ്റർ 1991-200
 

ഭൗതികസാഹചര്യത്തിൻ്റെ കാര്യത്തിൽ അന്നത്തെകാലത്ത് വളരെ പരിമിതികളുണ്ടായിരുന്നു.ഓലമേഞ്ഞ മേൽക്കൂര,ചാണകം തേച്ച നിലം, കട്ടകൊണ്ടുള്ള ചുമർ എന്നിവയായിരുന്നു വർഷങ്ങൾക്ക് മുൻപ്.എന്നാൽ 2004 ൽ മാനേജ്മെൻ്റിൻ്റെ സഹായത്താൽ ചുമർകല്ല് കൊണ്ട് കെട്ടി സിമൻ്റ് തേച്ചു.മേൽക്കൂര ഓടിടുകയും വൈദ്യുതീകരിച്ച ഓഫീസ്മുറി എന്നിവ നിർമ്മിച്ചു തന്നു.പി.ടി.എ യുടെ സഹകരണത്തോടെ നിലം സിമൻ്റ് ചെയ്യാൻ സാധിച്ചു.2 ടോയ്ലെറ്റുകൾ പി.ടി.എ യുടേയും പഞ്ചായത്തിൻ്റെയും സഹകരണത്തോടെ നിർമ്മിക്കാൻ സാധിച്ചു.

പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിനു വേണ്ടി പ്രത്യേകം കെട്ടിടം 2013 വർഷത്തിൽ മാനേജ്മെൻ്റ് നിർമ്മിച്ചു തന്നിട്ടുണ്ട്. ഇപ്പൊൾ പ്രീ-പ്രൈമറി ക്ലാസുകളുടെ പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നുണ്ട്.

ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ജീവിതത്തിൻ്റെ നാനാതുറകളിൽ വളരെ നല്ല രീതിയിൽ സേവനമനുഷ്ഠിക്കുന്നവരായിട്ടുണ്ട്.

ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപികയടക്കം ആകെ നാല് അധ്യാപകരാണുള്ളത്. വിദ്യാഭ്യാസവകുപ്പിൻ്റെ എല്ലാ പരിപാടികളും മികവാർന്ന രീതിയിൽ നടപ്പിലാക്കാറുണ്ട്.