ഉപയോക്താവിന്റെ സംവാദം:47532-hm

10:03, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47532-hm (സംവാദം | സംഭാവനകൾ) (' താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഉണ്ണികുളം ജി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .91 വർഷങ്ങൾക്കു മുൻപ് ചെറാ ളൻ വീട്ടിൽ ചേക്കുട്ടി മുസ്‌ലിയാർ ,തിരുവോട്ടു കുഞ്ഞിഹസ്സൻ എന്നിവരുടെ നേതൃ ത്വ ത്തിൽ ഓത്തുപള്ളിയായി ആരംഭിച്ചതാണ് ഈ വിദ്യാലയം. മതപഠനവും സ്കൂൾ വിദ്യാഭ്യാസവും ഒരേ സമയം നടത്തിയ ഓത്തുപള്ളി പിന്നീട് ഡിസ്ട്രിക്‌ട് ബോർഡ് സ്കൂൾ ആയി .1924 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .കുലുക്കിലേരി രാവുണ്ണിനായർ നി ർ മിച്ചുനൽകിയ ഈ കെട്ടിടം  ഇപ്പോൾ പരേതനായ രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ ബാലാമണിയമ്മയുടെ കൈവശത്തിലാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഓരോ ക്ലാസും ഒരു ഡിവിഷനുമായി 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ 44 വിദ്യാർത്ഥികളും 7 ജീവനക്കാരുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത് ...   .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു