ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം/ചരിത്രം

12:49, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സർക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂൾ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരിൽ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേർന്നുണ്ടായിരുന്ന എൽ.പി വിഭാഗം വേർപ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടർന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ൽ ഹൈസ്കൂൾ വിഭാഗം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പകുത്തതോടെയാണ് ഗവർമെന്റ് ഗേൾസ് ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ൽ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകർതൃസമിതിയുടെയും നേതൃത്വത്തിൽ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിൽ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ൽ അത് ഹയർസെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ൽ അധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അൽഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.