സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള സർക്കാർ പൂതാടി എസ്.എൻ.ഡി.പി. ശാഖയ്ക്ക് 1976 ജൂൺ മുതൽ പ്രവർത്തനമാരംഭിക്കുവാനുള്ള ഉത്തവിറക്കുകയുണ്ടയി . പൂതാടിയിലെ കുടിയേറ്റ ജനതയുടെ ഒരു ചിരകാല സ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഗവ. ഉത്തരവിലൂടെ ലഭിച്ചത്.ഉദാരമതികളും, മറ്റു സാമൂഹിക രാഷ്ട്രിയപ്രവർത്തകരുടെയും നിർ ല്ലോഭമായ സഹകരണങ്ങൾ വേണ്ടു വോളം സ്കൂളിന്റെ നിർമ്മാണത്തിൽ ലഭിച്ചിരുന്നു. എസ്.എൻ.ഡി.പി. പ്രവർത്തകരുടെ ലക്ഷ്യബോധവും താണജാതിമതസ്തരുടെ കൂട്ടായ്മയും കൊണ്ട് സൗജന്യമായിനൽകിയ മൂന്നര ഏക്കർ സ്ഥലത്ത് ആറ് ക്ലാസ്സ് മുറികളോടു ഒരു നല്ല കെട്ടിടം 1976 മെയ് മാസം 25നകം തന്നെ പൂർത്തിയാക്കാൻ സാധിച്ചു. ഈമഹദ് സംരംഭത്തി പങ്കാളികളായവർ നിരവധി എല്ലാവരുടെയും പേരുകൾ രേഖപ്പെടുത്തുക അസാദ്ധ്യം. എങ്കിലും അവരെല്ലാം സ്കൂൾ ചരിത്രത്തിൽ എക്കാലവും ഒളിമങ്ങതെ തിളങ്ങുക തന്നെ ചെയ്യും. പൂതാടി കുടിയേറ്റ ജനതയുടെ മനസ്സുകളിൽ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പ്രകാശരശ്മികൾ ചൊരിഞ്ഞ ദിവസം 1976ജുൺ1. അന്നായിരുന്നു 73 വിദ്യർത്ഥികൾ രണ്ടു ഡിവിഷനുകളിലയി ചേർന്നു കൊണ്ട് സ്കുളിന്റെ ഔപചാരികമായ പ്രവർത്തനമാരംഭിച്ചത് .

സ്കുളിന്റെ ഔപചാരികമായ ഉദ്ഘാടനം 1976മെയ് 31 നായിരുന്നു. സുൽത്താൻബത്തേരി ബി.ഡി.ഒ, വയനാട് ഡെവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ ശ്രീ വാസുദേവൻ നായർ, S.N.D.P യൂണിയൻ ഭാരവാഹിയായ ശ്രീ .പി.എസ്. രാമൻ തുടങ്ങിയ വിശിഷ്ട വ്യക്തികളെ പൂതാടി യൂ.പി.സ്കുൾ പരിസരത്തുനിന്നുമാനയിച്ച് സ്കുളിൽ എത്തിക്കുകയുണ്ടായി. ഘോഷയാത്രയിലും ഉദ്ഘാടനചടങ്ങിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രശസ്ത പത്രപ്രവർത്തകനായിരുന്ന ശ്രീ.മാധവൻ മാസ്റ്ററും,പിന്നിട് ഹൈസ്കുളിൽ അദ്ധ്യപകരായി നിയമിതരായ ശ്രീ.പി.പുരുഷോത്തമൻ, എ.ഗംഗാധരൻ എന്നിവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. പ്രഥമ അധ്യയനദിനം-അഡ്മിഷൻ രജിസ്റ്റർ ശ്രി.കെ.ഇ.കുഞ്ഞിരാമൻ നമ്പ്യാരുടെ മകൾ എൻ.സുനിതയുടെ പേര് നടവയൽ സെന്റ്തോമസ് ഹെഡ്മ്സ്റ്റർ ശ്രി.ജോർജ് ജോസഫിനെ കൊണ്ട് എഴുതിച്ചതായിരുന്നു ആരംഭം. തുടർന്ന് 41 ആൺകുട്ടികൾ 32പെൺകുട്ടികൾ അടക്കം 73 കുട്ടികൾ എട്ടാം തരത്തിൽ 2 ഡിവിഷനുകളിലായി പ്രവേശിപ്പിച്ചു. ശ്രി.പി.കെ.തങ്കപ്പനായിരുന്നു സ്കുളിന്റെ പ്രഥമമാനോജർ. 1976 ജൂൺ മാസം ഒന്നാം തിയ്യതി സ്കുളിന്റെ പ്രഥമാദ്ധ്യാപകാനായി ശ്രീ. പി. റ്റി. മുകുൻ മാസ്റ്ററെ മാനേജർ നിയമിച്ചു തുടർന്ന് ശ്രീ.പി. പുരുഷോത്തമൻ, ശ്രീ. എ. ഗംഗധരൻ, ശ്രീ. വി കമലസൻ, ശ്രീ. പി. കെ. വിജയലഷ്മി എന്നിവരെ അദ്ധ്യപകരായും വി. കെ. പ്രഭാകരൻ, കെ. എൻ. ഗംഗാധരൻ എന്നിവരെ അദ്ധ്യപകരെയും ജിവനക്കാരായും നിയമിച്ചു.

ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്നിട്ടും പാഠ്യപാഠ്യേതര രംഗത്തും സ്കുളിന്റെ നേട്ടങ്ങൾ ആദ്യവർഷങ്ങളിൽ ശ്രദ്ധയമായിരുന്നു. എല്ലാ വിഭാഗക്കാരരുടെയും കൂട്ടായ പരിശ്രമമായിരുന്നു ഈ നേട്ടത്തിന്റെപിന്നിലുണ്ടായിക്കുന്നത് 1978-79. ലെ ആദ്യത്തെ s. s. l. cബാച്ചിന്റെ വിജയ ശതമാനം 88% മായിരുന്ന. ഈക്കാലത്ത് ജില്ലയിൽ മുന്നാം സ്ഥാനം കരസ്ഥമാക്കൻ സ്ക്ളിനു സാധിച്ചു. പിന്നീടുള്ള എല്ലാ വർഷങ്ങളിലും മികച്ച വിജയ ശതമനത്തിലുടെ വയനാട് ജില്ലയിലെ മികച്ച വിദ്യലയമാക്കി ശ്രീനാരായണ ഹൈസ്ക്കൂളിനെ മാറ്റാൻ സാധിച്ചുവെന്നുള്ളത് നമ്മുടെ അഭിമാനാർഹമായ നേട്ടമാണ്. നേട്ടത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടികയറിയതിന്റെ അംഗികാരമെന്നോണം 1998-ൽ സ്കളിനെ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ശ്രീ.പി.കെ.തങ്കപ്പൻ, പി.എൻ.ക്രഷ്ണൻ കുട്ടി, റ്റി.പി.നാരായണൻ, കെ.എ. കൃഷ്ണൻ, എ.കെ രവി, വി.എസ്.പ്രഭാകരൻ എന്നിവർ ഈ സ്കുളിന്റെ മാനേജർമാരായി സേവനമനുഷ്ട്ച്ചു.

ഗുരു നിര

പേര് ഉദ്യോഗപ്പേര് ഫോൺനമ്പർ ഫോട്ടോ
ആനന്ദവല്ലി സി പ്രധാനാധ്യാപിക 9539067290
 
ശ്രീനാഥ് .കെ.എം സിനിയർ അസിസ്റ്റന്റ് 9447448023
 
ബിജിഷ്.കെ.വിശ്വൻ ഫിസിക്കൽസയൻസ് 9446538590
ശോഭ.പി.ആർ ഫിസിക്കൽസയൻസ് 9747986709
ശ്രീജ വി എസ് ഗണിതം 8547964748
മാജി ജോർജ് ഗണിതം 9447331813