ജി. വി. എച്. എസ്. എസ്. മലമ്പുഴ
ജി വി എച്ച് എസ് എസ് മലമ്പുഴ
കേരളത്തിലെ അതി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും
ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി
ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി
സ്ക്കൂള്‍ മലമ്പുഴ.പ്രകൃതിരമണീയവുംശാന്തസുന്ദരവുമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ
വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമാണുള്ളത്.
ജി. വി. എച്. എസ്. എസ്. മലമ്പുഴ | |
---|---|
വിലാസം | |
മലമ്പുഴ പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-10-2011 | Gvhss123 |
ചരിത്രം
1952-ല്‍മലമ്പുഴഡാംനിര്‍മ്മാണത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസംനല്‍കുന്നതിനുവേണ്ടി പ്രൊജക്റ്റ്‌എല്‍.പി സ്ക്കൂളായി തുടങ്ങി.
1980-ല്‍ ഹൈസ്കൂളായി മാറി
1990-ല്‍V H S E യും2004-ല്‍ ഹയര്‍സെക്കണ്ടരിയും വന്നു.
പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടരിവരെ 1800 കുട്ടികളും 75അധ്യാപകരുംഉള്ള ഈവിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴഗ്രാമപഞ്ചായത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
ഭൗതിക സൗകര്യങ്ങള്‍
3ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയില്‍ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികള്‍
ഉണ്ട്. 2008ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ഒന്നാന്തരം ക്ളാസ്സ് മുറികള്‍ നിലവില്‍ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,
ലാബുകള്‍, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടര്‍ലാബ്, സ്മാര്‍ട്ട് റൂം എന്നിവ ഈ വിദ്യാലയത്തില്‍ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു
പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അര്‍പ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.
ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകള്‍ ഉള്‍പ്പെടുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോക്കിടീമുകള്‍ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാര്‍ത്തുന്നു.
സംസ്ഥാന പ്രവേശനോത്സവം 2008
ഒന്നാംതരം ഒന്നാന്തരം
ഹെറിറ്റേജ് മ്യൂസിയം)
ഞങ്ങളുടെ അധ്യാപകര്‍ (ഇവിടെ ക്ളിക്ക് ചെയ്യുക)
പ്രവേശനോത്സവം 2011
അറിവിന്റെയും അനുഭവത്തിന്റെയും കരുത്തില്‍ നിന്നും ആര്‍ജിച്ചെടുത്ത കൂടുതല്‍ സജീവവും അര്‍ഥവത്തുമായ പ്രവര്‍ത്തനങ്ങളുമായി ഒരു വിദ്യാലയ വര്‍ഷം കൂടി വന്നെത്തിയിരിയ്ക്കുന്നു. ഈ വര്‍ഷത്തെ മലമ്പുഴ പഞ്ചായത്ത്തല പ്രവേശനോത്സവം സ്കൂള്‍ അങ്കണത്തില്‍ വെച്ച് ബഹുമാനപ്പെട്ട മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുമലത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ അംഗങ്ങളും അണിനിരന്ന ഘോഷയാത്ര ഉണ്ടായിരുന്നു. തുടര്‍ന്ന് സ്കൂളില്‍ പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു. ഒന്നാം തരത്തിലെ കുസൃതിക്കുരുന്നുകളെ വരവേല്‍ക്കാന്‍ ക്ലാസ്സ് മുറികള്‍ മനോഹരമായി അലങ്കരിച്ചിരുന്നു.