ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ
[[Category:പാലക്കാട്
ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ | |
---|---|
വിലാസം | |
ചിറ്റൂര്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | [[ഡിഇഒ പാലക്കാട്
ചിറ്റൂര്‍, റവന്യൂ ജില്ല= പാലക്കാട് | പാലക്കാട്ചിറ്റൂര്‍, റവന്യൂ ജില്ല= പാലക്കാട്]] |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | , മലയാളം ,തമിഴ്, ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
15-10-2011 | Gvhss123 |
ചിറ്റൂര്‍, റവന്യൂ ജില്ല= പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂള്‍ ചരിത്രം
പാലക്കാട്, ജില്ലയിലെ രണസ്മരണയുണര്‍ത്തുന്ന കൊങ്ങന്‍പടയുടെ നാടായ ചിറ്റൂരിന്റെ ഹൃദയഭാഗത്ത് ഗവണ്‍മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മാധ്യമങ്ങളിലായി 2500 ഓളം കുട്ടികളും 100 ഓളം അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. 1930-31 കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി 2006-മാണ്ട് ബഹു. മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന പരിപാടികളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ എല്ലാ രംഗങ്ങളിലും കാലത്തും മികവു പുലര്‍ത്തി വന്നു. ശാസ്ത്രരംഗങ്ങളിലാവട്ടെ, കലാരംഗങ്ങളിലാവട്ടെ അതി നിവൃണരായ ഇവരുടെ സാന്നിധ്യം എടുത്തുപറയത്തക്കതാണ്. പ്രശസ്ത ഗായിക പി.ലീല, ഡോ.ലതാവര്‍മ, ശാന്താ ധനജ്ഞയന്‍, ഡോ.ഗൗരി, ഡോ. സി.പി.ലീല തുടങ്ങി അനേകം പ്രഗത്ഭവരെ വാര്‍ത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനികളും അവരുടെ മക്കളും പേരമക്കളും - അങ്ങനെ തലമുറകളായി പഠിച്ചുവരുന്നവരാണ് ഇവിടത്തെ വിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗവും. അത്തരത്തില്‍ ഒരു നീണ്ടചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. ചരിത്രാന്വേഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിനുവേണ്ടി ഏറെ പ്രവര്‍ത്തിച്ച ശ്രീമതി. സി.വൈ.കൊച്ചമ്മിണി, ശ്രീ കെ.വി. നരേന്ദ്രന്‍ എന്നീ പ്രഗത്ഭവരായ മുന്‍ പ്രധാനാധ്യാപകരുമായി അഭിമാഖം നടത്തി. സ്കൂളിന്റെ വിലപ്പെട്ട ചരിത്ര വസ്തുതകള്‍ അവര്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റുരില്‍ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ 1930-31 കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. അക്കാലത്തെ ബ്രട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു. അവരുടെ സ്മരണാര്‍ത്ഥമാണ് സ്കൂളിന് വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ എന്ന പേര് ലഭിച്ചത്. ഇംഗ്ലീഷ് മാദ്ധ്യമ ത്തിലായിരുന്നു വിദ്യാഭ്യാസം. ആദ്യ പ്രധാനാധ്യാപികയായി ശ്രീമതി ഗൗരി പവിത്രന്‍ അനേകം വര്‍ഷം സേവനമനുഷ്ഠിച്ചു. ഇന്നത്തെ സൗജന്യ വിദ്യാഭ്യാസം അന്നുണ്ടായിരുന്നില്ല. അന്ന് 6 രൂപ മാസം തോറും ഫീസുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്ക് 3 രുപ ആയിരുന്നു ഫീസ്. അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും പലരും മക്കളെ പഠിക്കാനായി ദൂരേക്കയച്ചിരുന്നില്ല. എന്നിട്ടും ഈ സ്കൂളില്‍ 50 ഓളം കുട്ടികള്‍ പഠിച്ചിരുന്നു. പത്താം ക്ലാസാവുമ്പോഴേക്കും കുട്ടികള്‍ പഠനം നിര്‍ത്തുമായിരുന്നു. ഉയര്‍ന്ന ജാതിയിലുള്ള 10 പേ൪ മാത്രമായിരുന്നു പത്താം ക്ലാസ് പരീക്ഷ ആദ്യമായി എഴുതിയത്. ചിറ്റൂര്‍ കോളേജിനുവേണ്ടി 1947 ആഗസ്റ്റ് 17 ന് സ്കൂള്‍ കെട്ടിടം ഒഴിഞ്ഞു കൊടുക്കുകയും വിദ്യാലയം അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അന്ന് ഈ സ്കൂള്‍ 'കണ്ണാടിസ്കൂള്‍' എന്നറിയപ്പെട്ടു. 1953ല്‍ ചിറ്റൂര്‍ കോളേജിന് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചു. പഴയ കെട്ടിടം സ്കൂളിനു തിരികെ ലഭിച്ചു. യശസുയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ കാലങ്ങളില്‍ യൂണിഫോം ഉണ്ടായിരുന്നില്ല. പിന്നീട് പച്ചയും സമാധാനത്തിന്റെ പ്രതീകമായ വെള്ളയും നിലവില്‍വന്നു. സ൪ക്കാരിന്റെ നി൪ദേശപ്രകാരം പിന്നീട് ക്രീമും പച്ചയുമായി യൂണിഫോം മാറി.
കല, കായിക, ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ പണ്ടു മുതല്‍ക്കേ ഈ വിദ്യാലയം മുന്‍പന്തിയിലായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്തഗതി അവാര്‍ഡ് പോലുള്ള പുരസ്കാരങ്ങള്‍ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ നേട്ടങ്ങള്‍ നമ്മുടെ വിദ്യാലയത്തിന്റെ കീര്‍ത്തി ഉയര്‍ത്താന്‍ സഹായിക്കുന്നു. വര്‍ണാഭമായ സംസ്ഥാനകലോത്സവം ആദ്യമായി നടന്നതും ഇവിടെയാണ്.ശ്രദ്ധ എന്ന ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി യുവജനോത്സവത്തില്‍ കഥാപ്രസംഗ ത്തിനും, ഇന്ദു മലയാള ചെറുകഥയ്ക്കും ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചരിത്രവും ഈ വിദ്യാലയത്തിനുണ്ട്. സംസ്ഥാനയുവജനോത്സവത്തില്‍ തന്നെ മലയാള കവിതയ്ക്കും മോണോആക്ടിനും ഇവിടത്തെ വിദ്യാര്‍ത്ഥിനികള്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. അക്കാലത്ത് തിരുവാതിരക്കളി ഈ വിദ്യാലയത്തിന്റെ കുത്തകയായിരുന്നു. സംസ്ഥാന സംസ്കൃതോത്സവത്തിന്റെ ആദ്യ വേദിയാവാനുള്ള ഭാഗ്യവും ഈ വിദ്യാലയത്തിനു ലഭിച്ചു. സ്കൂള്‍ ഗൈഡ്സ് വളരെ കാലം മുമ്പുതന്നെ ആരംഭിച്ചിരുന്നു. വളരെ നല്ല രീതിയില്‍ ഇതിന്റെ പ്രവര്‍ത്തനം നടന്നുവന്നു. ദേശീയതലത്തില്‍ വളരെയേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ ശ്രീ എം.പി. കേശവപണിക്കര്‍, പ്രസിദ്ധ സാഹിത്യകാരനും നടനുമായിരുന്ന ശ്രീ മുണ്ടൂര്‍ കൃഷ്ണന്‍ക്കുട്ടി തുടങ്ങിയവര്‍ ഈ സ്കൂളിലെ അധ്യാപകരായിരുന്നു. ബ്രിട്ടീഷ് ഭരണത്തിലും കൊച്ചി രാജഭരണത്തിലും പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്ന ഈ സ്ഥാപനം സ്വാതന്ത്രത്തിനു ശേഷം ഗവ: വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ ആയി. ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടത്തിന്റെ മാതൃകയില്‍ കേരളത്തില്‍ മറ്റു രണ്ടു സ്കൂളുകള്‍ കൂടിയുണ്ട്. തൃശ്ശൂരിലെ ഗവ: വിക്ടോറിയ ഹൈസ്കൂളും (മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍) എറണാകുളത്തെ മോഡല്‍ ഗേള്‍സ് ഹൈസ്കൂളും.
ക്രമേണ വിദ്യാഭ്യാസം സൗജന്യമായി സമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ അനുസൃതമായി വിദ്യാഭ്യാസ ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനും മനോഭാവത്തിനും മാറ്റങ്ങള്‍ വന്നു. കൂടുതല്‍ കുട്ടികള്‍ വിദ്യ തേടി ഇവിടെയെത്തി. വിവിധ കാലഘട്ടങ്ങളിലായി പുതിയ കെട്ടിടങ്ങള്‍നിലവില്‍ വന്നു. പ്രീഡിഗ്രി കോളേജില്‍നിന്ന് വേര്‍പെടുത്തുകയും ഹയര്‍ സെക്കന്ററി എന്ന പേരില്‍ സ്കൂളിന്റെ ഭാഗമായി മാറുകയും ചെയ്തപ്പോള്‍ ഗവ: വിക്ടോറിയ ഗേള്‍സ് ഹൈസ്കൂള്‍ , ഗവ: വിക്ടോറിയ ഹയര്‍ സെക്കന്ററി സ്കൂളായി മാറി. ഈ സ്കൂളിന് നാല് ബാച്ചുകള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുണ്ട്. യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 1 ഡിവിഷനുകളും. ആകെ 2500ഓളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു. സുസജ്ജമായ ലാബും സജീവമായ PTAയും ഈ സ്കൂളിന്റെ മികച്ച വശങ്ങളാണെങ്കില്‍ അസൗകര്യങ്ങളുള്ള ലൈബ്രറിയും, അപര്യാപ്തമായ കളിസ്ഥലവും ഇന്നും പരിഹരിക്കപ്പെടാത്ത കുറവുകളാണ്. കെട്ടിട സൗകര്യക്കുറവു മൂലമുള്ള അസൗകര്യങ്ങള്‍, മോശം അവസ്ഥയിലുള്ള പഴയ നിലവിലുള്ള പഴയ കെട്ടിട ങ്ങളുടെ സ്ഥാനത്ത് മൂന്നുനില കെട്ടിടങ്ങള്‍ വന്നാല്‍ പരിഹരിക്കാനാവും. വിവിധ ക്ലബ്ബുകള്‍ മികച്ച രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. സയന്‍സ് ക്ലബ്ബു്, സോഷ്യല്‍ സയന്‍സ് ക്ലബ്ബു്, പരിസ്ഥിതി ക്ലബ്ബു്, ഭാഷാക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങിയവയുടെ പ്രവര്‍ത്തനം ചിറ്റൂര്‍ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങള്‍ക്കുകൂടി മാതൃകയാണ്.
ആധുനിക സംവിധാനങ്ങള്‍ മികച്ച രീതിയില്‍ ഇവിടെ അധ്യയനത്തിനായി ഉപയോഗിക്കുന്നു. രണ്ട് കമ്പ്യൂട്ടര്‍ ലാബുകള്‍, LCD സംവിധാനം, ലാപ് ടോപ്പ് സൗകര്യം വിവിധ വിഷയങ്ങള്‍ക്കായി CD മുതലായ ഇവയില്‍ ചിലതുമാത്രം. പുതിയ വിദ്യാഭ്യാസപദ്ധതി പ്രകാരമുള്ള അധ്യയനം, ഫീല്‍ഡ് ട്രിപ്പുകള്‍, ദിനാചരണങ്ങള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ അസൂയാര്‍ഹമായ പ്രത്യേകതകളാണ്. ഈ വിദ്യാലയത്തിന്റെ മേന്മയ്ക്കുള്ള അംഗീകാര മെന്നപോലെ ഓരോ വര്‍ഷവും ഇവിടെ വന്നു ചേരുന്ന കുട്ടികളുടെ എണ്ണം കൂടികൂടിവരികയാണ് എന്ന കാരേയം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഇന്നലകളിലെ മുന്‍ഗാമികളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് സമൂഹത്തിന്റെ നാനാതുറകളില്‍ താന്താങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നും ദത്തശ്രദ്ധരാണ്.
ഭൗതികസൗകര്യങ്ങള്‍
2.25 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ചോക്ക് നിര്‍മ്മാണം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സോപ്പ് നിര്‍മ്മാണം
ലൈബ്രറികള്‍
- ക്ലാസ്സ് റൂം ലൈബ്രറി
- ജനറല്‍ ലൈബ്രറി
- SSA ലൈബ്രറി
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.