ആമുഖം

പ്രവര്‍ത്തനങ്ങള്‍


ഐ.ടി. ക്ലബ് ഭാരവാഹികള്‍

കൊളാഷ് മത്സരം

ആന്റ്സ് അനിമേഷന്‍ പരിശീലനം

സ്ക്കൂളില്‍ നിന്നും ഐടി ജില്ലാ റിസോഴ്സ് സെന്ററില്‍ നടന്ന അനിമേഷന്‍ പരിശീലനത്തില്‍ ഗീതു.റിനി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.ഗീതു മറ്റ് സ്ക്കൂളുകളിലെ കുട്ടികള്‍ക്ക് നല്‍കിയ പരിശീലനത്തിന്റെ റിസോഴ്സ് പെഴ്സണ്‍ ആയിരുന്നു.

ഗീതുവിന്റെ അനിമേഷന്‍

[1]

സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം

രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍

 
രാമചന്ദ്രവിലാസം

അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്ന പദ്ധതിയില്‍ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാന്‍ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.

സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം

 
സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം

ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ



ഉപജില്ലാ തല അനിമേഷന്‍ പരിശീലനം

കൂട്ടുകാരുടെ ഭാവനയെ ആകാശത്തോളമുയര്‍ത്താന്‍ പോന്ന സര്‍ഗപ്രവര്‍ത്തനമാണ് അനിമേഷന്‍ . നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ അനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയാണ്. വിവിധതലങ്ങളിലായി അനിമേഷന്‍ പരിശീലനങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അനിമേഷന്റെ പ്രത്യേകതകളെക്കുറിച്ച് വായിക്കൂ...[.http://www.deshabhimani.com/periodicalContent3.php?id=246]

പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങള്‍

അനിമേഷന്‍ പരിശീലനം
അനിമേഷന്‍ പരിശീലനം
അനിമേഷന്‍ പരിശീലനം
 
പരിശീലന പരിപാടിയില്‍ പി.റ്റി.എ.പ്രസിഡന്റ് സംസാരിക്കുന്നു.
 
പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങള്‍
 
പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങള്‍

രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി

ഐടി ക്ലബിന്റെ ആഭിമുഖ്യത്തില്‍രക്ഷകര‍ത്താക്കള്‍ക്കായി ഐസിടി ബോധവല്‍ക്കരണ പരിപാടി 24.8.2011വ്യാഴം 2.30ന് ഐടി ലാബില്‍‍ ചേര്‍ന്നു.ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഗിരിജകുമാരികു‌‍ഞ്ഞമ്മ ടീച്ചര്‍ സ്വാഗതം ആശംസിക്കുകയും പി.റ്റി.എ. പ്രസിഡന്റ് എ.എ. താജുദ്ദീന്‍ ബോധവല്‍കരണ പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീ ജോസ്പ്രസാദ്, ശ്രീ നൗഷാദ്,സബിത എന്നിവര്‍ യോഗത്തിന് ആശംസകള്‍ നേര്‍ന്നു.സ്ക്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ സുഗന്ധി ടീച്ചര്‍ യോഗത്തിന് നേതൃത്വം നല്കി.സ്ക്കൂളിനെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.ഐടി ക്ലബ് അംഗങ്ങളായ കുട്ടികളുടെ യോഗം വീഡി‍യോ ക്യാമറയില്‍ പകര്‍‍‍ത്തി.ഐടി ക്ലബ് അംഗങ്ങളായ ഗീതു. ജി.പി,റിനി വിജയന്‍എന്നിവര്‍ നിര്‍മ്മിച്ച അനിമേഷന്‍ ചിത്രം യോഗത്തില്‍പ്രദര്‍ശിപ്പിച്ചു.ഐടി ക്ലബ് പ്രവര്‍ത്തനങ്ങള്‍ ക്ലബ് കണ്‍വീനര്‍ ആയ അഞ്ജു ചന്ദ്രന്‍ വിശദീകരിച്ചു. 35 രക്ഷിതാക്കള്‍ക്ക് SITC മറുപടി നല്കി.9Dയിലെ Anaswaraയുടെ രക്ഷിതാവ് യോഗത്തിന് എത്തിച്ചേര്‍ന്ന രക്ഷിതാക്കളെ പ്രതിനിധീകരിച്ച് സംസാരിച്ചു.തുടര്‍പ്രവര്‍ത്തനത്തിന് പങ്കുചേരണമെന്ന് സ്ക്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ രക്ഷിതാക്കളെ ഓര്‍മ്മപ്പെടുത്തി.ഐടി ക്ലബ് കണ്‍വീനര്‍ നന്ദി പറഞ്ഞുകൊണ്ടു യോഗം അവസ്നിപ്പിച്ചു.പ്രദേശിക ചാനലായ വേണാട് ബോധവല്‍ക്കരണ പരിപാടി സംപ്രഷണം ചെയ്തു.

സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം

ഐ.ടി. മേള.

ഉപസംഹാരം












പ്രധാന താളിലേക്ക്