എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
................................
എസ്സ്. എസ്സ്. എം. എച്ച്. എസ്സ്. അഴീക്കോട് | |
---|---|
വിലാസം | |
അഴീക്കോട് അഴീക്കോട് പി.ഒ, , തൃശ്ശൂർ 680666 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04802817616 |
ഇമെയിൽ | ssmhsazhikode@yahoo.com |
വെബ്‍സൈറ്റ് | www.ssmhsazhikode.in |
കോഡുകൾ | |
സ്കൂൾ കോഡ് | 23016 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലീന കെ എം |
പ്രധാന അദ്ധ്യാപകൻ | മധു കെ എസ് |
അവസാനം തിരുത്തിയത് | |
28-12-2021 | Arun Peter KP |
ചരിത്രം
1961 ഏപ്രിൽ 17 ന് പട്ടം.എ. താണുപിള്ള മന്ത്രിസഭയുടെ കാലത്ത് സംസ്ഥാന നിയമസഭയുടെ സ്‍പീക്കറായി സേവനമനുഷ്‍ഠിക്കവേയാെണ് തൻെറ 63-ാമത്തെ വയസ്സിൽ സീതിസാഹിബ് അന്തരിച്ചത്. മരണാനന്തരം അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള പ്രഗത്ഭർ സമ്മേള്ളിച്ച അനുശോചനയോഗത്തിൽ വെച്ച് സീതിസാഹിബിന് ഉചിതമായ സ്മാരകം അദ്ദേഹത്തിൻെറ ജന്മ ഗ്രാമമായ അഴിക്കോട് സ്ഥാപിക്കണമെന്ന് ഐക്യകണ്ഠേന അഭിപ്രായമുയർന്നു. ശേഷം ഏതാണ്ട് ഒരു മാസത്തോളം കഴിഞ്ഞാണ് സാഹിബിൻെറ തത്വാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനും അദ്ദേഹത്തിൻെറ വീക്ഷണഗതികൾക്കോത്തവിധം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും ലക്ഷ്യം വെച്ച് ബന്ധു ജനങ്ങൾ, പൗരപ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവരെല്ലാം ഒത്തുചേർന്നാണ് ഇത് സാധ്യമാക്കിയത്. സാഹിബിൻെറ സഹോദരനും സബ്‍ജഡ്ജുമായിരുന്ന കെ.എം. മൊഹിയുദ്ദീൻ, അദ്ദേഹത്തിൻെറ മറ്റൊരു സഹോദരനായിരുന്ന എഞ്ചിനീയർ കെ.എം. അലി, റിട്ടയേഡ് മതിലകത്ത് വീട്ടിൽ കോപ്പൻെറ പറമ്പിൽ അബ്‍ദുൾ റഹിമാൻ ഹാജി, ഡി.ഇ.ഒ. എ.കെ. അബ്‍ദുള്ള മാസ്റ്റർ എന്നിനരുൾപ്പെട്ട പ്രഗത്ഭരായ ഭാരവാഹിത്ത നിരയാണ് അന്ന് ട്രസ്റ്റിനുണ്ടായിരുന്നത്.
ഇവരുടെയൊക്കെ ശ്രമഫലമായി ട്രസ്റ്റിന് രണ്ട് വിദ്യഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കപ്പെടുകയുണ്ടായി. ഒന്ന് അഴീക്കോട് സീതിസാഹിബ് മെമ്മോറിയൽ ഹൈസ്‍ക്കൂൾ, രണ്ട് സീതിസാഹിബ് മെമ്മോറിയൽ ബേസിക് ട്രെയനിംഗ് സ്‍ക്കൂൾ. മേൽപറഞ്ഞ സ്ഥാപനങ്ങൾക്കായി അന്ന് അധികാര കേന്ദ്രങങളിൽ മികച്ച സ്വാധീനമുണ്ടായിരുന്ന മർഹൂം പി,കെ അബ്‍ദുള്ള ഐ.എ.എസ്., സബ്‍ജഡ്ജ് കെ.എം. മൊഹിയുദ്ദീൻ, കേരളത്തൻെറ ചീഫ് എഞ്ചിനീയറായിരുന്ന കെ.എം. അലി എന്നിവർ വഹിച്ച് പങ്ക് നിസ്‍തുലമായിരുന്നു. സ്ഥാപനങ്ങൾ അനുവദിക്കപ്പെട്ടു എങ്കിലും സ്ഥലപരിമിതി നിമിത്തം ഇന്നത്തെ അഴീക്കോട് ജെട്ടിയിലുള്ള ഇർഷാദുൽ മുസ്ലിമീൻ കോമ്പൗണ്ടിലായിരുന്നു ഈ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചത്. ഈ കാലയളവിൽ തന്നെ പ്രമുഖരായ ധനാഢ്യനായിരുന്ന ഹാജി ഇസ്‍മയിൽ സേട്ടു കുടുംബം വളരെ ഔദാര്യപൂർവ്വം ഹൈസ്ക്കൂളിനും ബേസിക്ക് ട്രെയ്‍നിംഗ് സ്ക്കൂളിനും ആവശ്യമായ സ്ഥലം ദാനം ചെയ്തു. ഇവരുടെ ഉദാര മനസ്‍കതയെ എത്ര പ്രകീർത്തിച്ചാലും അധികപ്പറ്റാവുകയില്ല. മാനേജിംഗ് കമ്മറ്റിയുടെ പ്രഥമ പ്രസിഡൻറ് പരേതനായ മുൻ എം.എൽ.എ. പരേതനായ പി.തെ. അബ്‍ദുൽ ഖാദർ സാഹിബ് ആയിരുന്നു. അദ്ദേഹം ഇപ്പോഴത്തെ ട്രസ്റ്റ് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സെയ്‍ദ് അവർകളുടെ പ്രിയ പിതാവുമാണ്. പ്രഥമ മാനേജർ, (ജമാബ് എം.എ. അബ്‍ദുൾ കരീമിൻെറ് പിതാവ്) മതിലകത്ത് വീട്ടിൽ കോപ്പൻെറ പറമ്പിൽ പരേതനായ അബ്‍ദുൾ റഹിമാൻ ഹാജിയായിരുന്നു. അന്നത്തെ ട്രസ്റ്റ് ഭരണഘടനയനുസരിച്ച് മാനേജർ പദവി വഹിച്ചിരുന്ന ആൾ സെക്രട്ടറി കൂടിയായിരുന്നു. തുടർന്ന് സീതിസാഹിബിൻെറ അനുജനായിരുന്ന റിട്ട. ജില്ലാ സബ്‍ജഡ്ജ് ജനാബ് കെ.എം .മൊഹിയുദ്ദീൻ മാനേജറായി സ്ഥാനമേറ്റെടുത്തു. ശേഷം മാനേജറായി വന്ന മർഹൂം ജനാബ് എം.എ. അബ്‍ദുൽകരീം അവകാശങ്ങളുടെ അടിസ്ഥാനത്തിൽ ഡി.ഇ.ഒ. ആയി വിരമിച്ച എ.കെ. അബ്‍ദുല്ല മാസ്റ്റർ അവർകളെയാണ് പ്രഥമ ഹെഡ്‍മാസ്റ്ററായി നിയോഗിച്ചിരുന്നത്. സുദീർഘനാൾ അധ്യാപകൻ, പ്രധാനാദ്ധ്യാപകൻ, ഡി.ഇ.ഒ. എറീയാട് പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിലെല്ലാം മികച്ച സ്വാധീനമുണ്ടായിരുന്ന അദ്ദേഹത്തിൻെറ സ്വാധിനം സ്‍ക്കൂളിന് അത്യധികം സഹായകരമായിരുന്നു. ഇതേകാലയളവിലാണ് ബേസിക് സ്‍ക്കൂളിൽ അദ്ധ്യാപക യോഗ്യതാ കോഴ്സിന് പഠിക്കുവാൻ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം അദ്ധ്യാപക വിദ്യാർത്ഥികൾ എത്തിയത്. പ്രഥമ പ്രസിഡൻറിൻെറ മരണശേഷം സ്ഥാനമേറ്റെടുത്ത ഡോ.എ.കെ. മുഹമ്മദ് സഗീർ തൻെറ മരണം വരെ ട്രസ്റ്റ് പ്രസിഡൻറ് സ്ഥാനം അലങ്കരിച്ചു. അദ്ദേഹത്തിൻെറ മരണ ശേഷം പ്രസിഡൻറായി നിസ്തുല സേവനമനുഷ്‍ഠിച്ചത് ഡോ. എ.കെ. സിദ്ധിഖ് അവർകളാണ്. അദ്ദേഹത്തിൻെറ സ്‍മരണയ്‍ക്കായാണ് നമ്മുടെ ഹയർസെക്കൻറി വിഭാഗത്തിന് പുതിയ കെട്ടിടം ഉയർന്നു വന്നത്. 2014 ൽ ഹയർ സെക്കൻറി വിഭാഗം പ്രവർത്തനമാരംഭിച്ചത് ട്രസ്റ്റിൻെറ പ്രവർത്ത പാതയിൽ ഒരു വിയ വഴിത്തിരിവാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
- ഡോ. പി.എ. മുഹമ്മദ് സെയ്‌ത് - പ്രസിഡൻറ്
- ഡോ. കെ.എം. മുഹമ്മദ് ഇക്‌ബാൽ - വൈസ് പ്രസിഡൻറ്
- ശ്രീ. എം.എസ്. കുഞ്ഞിക്കൊച്ച് - വൈസ് പ്രസിഡൻറ്
- അഡ്വ.കെ.എം. അൽത്താഫ് - മാനേജർ
- ശ്രീ. എ.എ. മുഹമ്മദ് ഇക്‌ബാൽ - ജനറൽ സെക്രട്ടറി
- ജനാബ് എം.എ. അബ്‌ദുൾ ഗഫൂർ മാസ്റ്റർ - ജോയിൻറ് സെക്രട്ടറി
- ജനാബ്. കെ.എം. റഷീദ് (ജോയിൻറ് സെക്രട്ടറി)
- ശ്രീ. പി.എം. മൊഹിയുദ്ദീൻ - ട്രഷറർ
- ഡോ. ഫസൽ മുഹമ്മദ് (ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ)
- ജനാബ് എം.എ. അബ്‌ദുൾ കരീം
- ഡോ. മുഷ്ത്താഖ് അലി
* ശ്രീ. കെ.എ. നസറുല്ല
- ശ്രീ. പി.എ. മുഹമ്മദ് അഫ്‌സൽ
- ശ്രീ. എ.എ. അബ്‌ദുൾ ഖയ്യും
- ശ്രീ. എ.കെ. സിദ്ദീഖ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മർഹൂം എ.കെ. അബ്‍ദുള്ള മാസ്റ്റർ
- മർഹൂം കൊതുകിൽ അബ്‍ദുൽ ഖാദർ മാസ്റ്റർ
- ശ്രീ. പി.കെ. മുഹമ്മദ് മാസ്റ്റര്ജ
- ശ്രീ. എൻ.എ. ചന്ദ്രൻ മാസ്റ്റർ
- ശ്രീമതി. പി. തങ്കം ടീച്ചർ
- ശ്രീമതി എം.വി. രമണി ടീച്ചർ
- ശ്രീ. പി.വി. ഇബ്രാഹിംകുട്ടി മാസ്റ്റർ
- ശ്രീമതി കെ.എസ്. അമൃതകുമാരി ടീച്ചർ
- ശ്രീമതി പി.വി. ലിസി ടീച്ചർ
- ഇപ്പോൾ എച്ച്.എം. അയി സേവനമനുഷ്‌ഠിക്കുന്നത് ശ്രീമതി. മധു ടീച്ചർ ആണ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ഡോ. മുബാറക്ക്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് ആറ് കി.മീ പടിഞ്ഞാറ് ഭാഗത്തായി വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ അഴീക്കോടിനടുത്ത് സ്ഥിതിചെയ്യുന്നു.
- അഴീക്കോഡ് ജെട്ടിയിൽ നിന്ന് 0.4 കി.മി. അകലം