ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ
ആമുഖം
'
എറണാകുളം ജില്ലയില്‍ കൊല്ല വര്‍ഷം 1341 ലെ വെള്ളപ്പൊക്കത്തെ തുടര്‍നുണ്ടായ വൈപ്പിന്‍കരയുടെ തെക്കെയററത്തു സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് എളങ്കുന്നപ്പുഴ.
ക്രിസ്തു വര്‍ഷം 1915ല്‍ ഈ പഞ്ചായത്തില്‍ സര്‍ക്കര്‍ ഉടമസ്ഥതയിലുളള ആദ്യ വിദ്യാലയം എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തു കൊച്ചി രാജാവിന്റെ കച്ചേരിയോട് ചേര്‍ന്നു സഥാപിച്ചു.
ഇവിടെ ഒന്നാം ക്ലാസു മുതല്‍ ഇംഗ്ലീഷു പഠനം ആരംഭിച്ചു.തുടര്‍ന്നു കോവിലകത്തേയും നായര്‍ പ്രമാണിമാരുടേയും പെണ്‍കുട്ടികള്‍ക്കായുളള സര്‍ക്കാര്‍ വിദ്യാലയം എളങ്കുന്നപ്പുഴ കിഴക്കേ നടയില്‍ സ്ഥാപിച്ചു. കച്ചേരിയോട് ചേര്‍ന്നു സ്ഥിതി ചെയ്തിരുന്നത് കൊണ്ട് കച്ചേരി സ്‌ക്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നാം ക്‌ളാസു മുതല്‍ നാലര ക്‌ളാസു വരെയുളള ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷും സംസ്‌കൃതവും നിര്‍ബന്ധമായി പഠിപ്പിച്ചിരുന്നു. താഴ്‌ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏററവും പിന്നിലായി പ്രത്യേക ഇരിപ്പിടമാണ് അനുവദിച്ചിരുന്നത്. വര്ഷത്തില്‍ രണ്ടു പ്രാവശ്യം മഹാരാജാവ് തിരുമനസു കൊണ്ട് കച്ചേരിയില്‍ എഴുന്നുളളിയിരിക്കുകയും ഈ വിദ്യാലയത്തിലെ താഴ്‌ന്ന ജാതി വിദ്യാത്ഥികള്‍ക്കു പുസ്തകങ്ങളും മററു പഠനസഹായവും, മേല്‍ ജാതിവിദ്യാര്‍ത്ഥികല്‍ക്കു മഷിയും നല്‍കി വന്നിരുന്നു. സ്‌കൂളിന്‌റെ വകയായി ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന് കച്ചേരിപറയോടൊപ്പം നല്‍കിയിരുന്ന പറവഴിപാട് ഇന്നും തുടര്‍ന്നുവരുന്നു. പിന്നീട് ഈ സ്‌കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി, ഫസ്‌ററ് ഫോറം മുതല്‍ തേര്‍ഡ് ഫോറം വരെയൂളള ക്ലാസുകള്‍ ആരംഭിച്ചു. എന്നാല്‍ ഏഴാം ക്‌ളാസിലെ പൊതു പരീക്ഷ ഞാറക്കത ഗവ.ഹൈസ്‌കൂളിലാണ് എഴുതിയിരുന്നത്. ഈ കാലഘട്ടത്തില്‍ സംഗീത ക്ലാസ്, തയ്യല്‍ ക്ലാസ്, മര ഉരുപ്പടികളുടെ നിര്‍മ്മാണ പരിശീലന ക്ലാസ്, നോട്ടു പുസ്തക നിര്‍മ്മാണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ഇവിടെ നിലവിലിരുന്നത്.സന്‌നദ്ധസംഘടനയായ ജൂനിയര്‍ റെഡ്‌ക്രോസും ഇവിടെ പ്രവരത്തനം നടത്തിയിരുന്നു. 1949ല്‍ഹൈസ്‌കൂള്‍ആകുകയും അതേവര്‍ഷം തന്നെ 8,9,10ക്‌ളാസുകളില്‍പഠനം ആരംഭിക്കുകയും ചെയ്തു.ഇന്നുകാണുന്നഇരുനിലകെട്ടിടം തിരുകൊച്ചി സംസ്ഥാനസര്‍ക്കറിന്റെ മേല്‍നോട്ടത്തില്‍തന്നെ ഹൈസ്‌കൂളിനുവേണ്ടി പണികഴിപ്പിച്ചു. വിദ്യാഭ്യാസം ജനകീയവതക്കരിച്ചതോടെ വിദ്യാരതഥികളുടെ എണ്ണം വരദ്ധിച്ചതോടു കൂടി കുട്ടികള്‍ക്കു ഇരിക്കുവാന്‍ സ്ഥലമില്ലാതായി. തന്‍മൂലം സമീപത്തുളള കൊല്ലംപറമ്പു പുരയിടം ശ്രീ. സേട്ടുവിന്റെ പക്കല്‍ നിന്നു സര്‍ക്കാര്‍ വാങ്ങി എല്‍. പി. വിഭാഗം പ്രത്യേകമായി മാററി പ്രവര്‍ത്തിപ്പിച്ചു. ആ സ്‌കൂളാണ് ഇന്നത്തെ ന്യൂ.എല്‍.പി. സ്‌കൂള്‍. 1990ല്‍ സ്ഥലസൗകര്യമുളള സ്‌കൂളുകള്‍ക്ക് സരക്കാര്‍ പ്ലസ്. ടു കോഴ്‌സ് അനുവദിച്ചപ്പോള്‍ നാട്ടുകാരുടേയും പി.ടി.എ യുടേയും ശ്രമഫലമായി ഇവിടേയും ഹയര്‍ സെക്കണ്ടറി കോഴ്‌സ് അനുവദിച്ചു.സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിററീസ് എന്നീ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. നല്ലൊരു കംപ്യൂട്ടര്‍ ലാബും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് ..2003 ആഗസ്‌ററില്‍ ജില്ല പഞ്ചായത്തിന്റെ സഹായതേതാടെ ഹയര്‍ സെക്കണ്ടറിക്കു ഒരു സയന്‍സു ലാബ് കെട്ടിടവും പണിതു. '
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്വാതന്ത്രസമര സേനാനി ശ്രീ. കരുണാകരമേനോന്‍ നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്ന ശ്രീ. K.P.S മേനോന്‍ ആദ്യകാല കമ്യൂണിസ്‌ററ് നേതാവും പിന്നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച ശ്രീ. ഗുരുവായൂരപ്പദാസ് സ്വാമി ആദ്യകാലത്ത് പൊതുവേദിയിലേക്കു കടന്നു വന്ന ചെമ്പഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവരതതകയുമായിരുന്‌ന പ്രൊഫ.C. കല്യാണികുട്ടിയമ്മ, നിയമസഭയിലെ മുന്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ശ്രീ.ഡേവിഡ് പിന്‍ഹീറോ തുടങ്ങിയവര്‍ ഈ സ്‌കൂളിലെ അഭിമാന സ്തംഭങളായ ഏതാനും ചിലര്‍ മാത്രം.
മുന്‍ സാരഥികള്‍
പി.ടി.എ.പ്രസിഡണ്ട്
ശ്രീ.വിശ്വനാദ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
1)ക്ലാസ്സ് മാഗസിന്‍, 2)വിദ്യാരംഗം, 3)ഹെല്‍ത്തു ക്ലബ്, 4)ടൂറിസം ക്ലബ്, 5)ഗണിത ക്ലബ്, 6)സാമൂഹ്യശാസ്ത്ര ക്ലബ്, 7)സയന്‍സ് ക്ലബ്, 8)ഐ.ടി ക്ലബ്, 9)ഇംഗ്ലിഷ് ക്ലബ്'