തീരദേശ എൽ പി എസ് നീർക്കുന്നം/ചരിത്രം

08:09, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunilambalapuzha (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}} {{Infobox AEOSchool | സ്ഥലപ്പേര്= നീർക്കുന്നം | വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ നീർക്കുന്നം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് തീരദേശ എൽ.പി.എസ്.നീർക്കുന്നം.ഇത് എയ്‌ഡഡ് സ്കൂളാണ്.

തീരദേശ എൽ പി എസ് നീർക്കുന്നം/ചരിത്രം
വിലാസം
നീർക്കുന്നം

നീർക്കുന്നം പി.ഒ,
,
688005
വിവരങ്ങൾ
ഫോൺ9400459471
ഇമെയിൽ35326alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35326 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജീവ.എം.
അവസാനം തിരുത്തിയത്
26-12-2021Sunilambalapuzha

ചരിത്രം

അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ ദേശീയപാത66നു പടിഞ്ഞാറ് നീർക്കുന്നം എന്ന സ്ഥലത്ത് ശ്രീ ഘണ്ടാകർണ ക്ഷേത്രത്തിനടുത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് തീരദേശ എൽ.പി.സ്കൂൾ.ആലപ്പുഴ മെഡിക്കൽ കോളേജിന് അല്പം തെക്ക് ഭാഗത്ത് ദേശീയപാത66ന് പടിഞ്ഞാറേ അരികിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ഗവൺമെന്റ് സർവന്റ്സ് സഹകരണ ബാങ്കിനു സമീപത്തുനിന്നു പടിഞ്ഞാറോട്ടുള്ള റോഡിൽ ഒരു നാഴിക യാത്ര ചെയ്താൽ സ്കൂളിലെത്തിച്ചേരാം.അഖിലകേരള ധീവരസഭയുടെ 52ാം നമ്പർ ശാഖാ കരയോഗം ഭരണ സമിതിക്ക് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയാണിത്.1958ലാണ് ഈ വിദ്യാലയം തുടങ്ങിയത്.ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു ആദ്യ പ്രഥമാധ്യാപിക.ശ്രീ.വെളുത്ത ചെറുക്കനായിരുന്നു ആദ്യ സ്കൂൾ മാനേജർ.ഒന്നു മുതൽ നാല് വരെ ക്ലാസുകളായാണ് പ്രവർത്തിച്ചു തുടങ്ങിയത്.ഇപ്പോൾ പ്രീ-പ്രൈമറി വിഭാഗവും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.215കുട്ടികൾ ഇവിടെ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.അതു കൊണ്ട് തന്നെ വിശാലമായ കളിസ്ഥലം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.ആവശ്യത്തിനുള്ള ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളുമുണ്ട്.കമ്പ്യൂട്ടർ പരിശീലനത്തിനായി പ്രത്യേകം മുറി അനുവദിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലെ ശാസ്തബോധമുണ്ര‍ത്തുവാനും അങ്ങനെ ശാസ്ത്രീയ ചിന്ത വളർത്തുന്നതിനും ഭാവിയിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിന് സഹായിക്കുന്നതുമാണ് ഇവിടത്തെ ശാസ്തര ക്ലബ്ബി പ്രവർത്തനങ്ങൾ.

വിദ്യാരംഗം കലാസാഹിത്യ വേദി ഇവിടെ പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും അവയുടെ പ്രകാശനത്തിനുള്ള വേദിയും നൽകുന്നു.

കുട്ടികളുടെ ഗണിതശാസ്ത്ര പ്രതിഭ വളർത്തുന്നതിന് സഹായകമായാണ് ഗണിതശാസ്തരക്ലബ്ബ് പ്രവർത്തിക്കുന്നത്.

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മരങ്ങൾ വെച്ചു പിടിപ്പിക്കുകയും അവ സംരക്ഷിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കിക്കുകയും ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ
  2. ശ്രീ.സംഘർഷണൻ
  3. ശ്രീ.അനിരുദ്ധൻ
  4. ശ്രീമതി മാധവിക്കുട്ടിയമ്മ
  5. ശ്രീ.കെ.ഗോപി
  6. ശ്രീമതി ലീല
  7. ശ്രീമതി മോഹനകുമാരി
  8. ശ്രീമതി പ്രഭാവതി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.405589, 76.351428 |zoom=13}}