ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി

20:57, 14 ജൂലൈ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haleelsha (സംവാദം | സംഭാവനകൾ)
ഗവ.വി.എച്ച്.എസ്.എസ്.ഓടക്കാലി
വിലാസം
എറണാകുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-07-2011Haleelsha



ആമുഖം

ആലുവ മൂന്നാര്‍ റോഡിനു സമീപം ഓടക്കാലി മന്ദര മന്ദിരത്തില്‍ എസ്. നാരായണന്‍ നായര്‍ നല്‍കിയ സ്ഥലത്ത് 1951-ല്‍ ആണ് ഓടക്കാലി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രൈമറി ക്ലാസുകള്‍ മാത്രമമേ അന്ന് ഉണ്ടായിരുന്നുള്ളൂ. 1966 ല്‍ സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1969-ല്‍ എസ്.എസ്.എല്‍.സി. ആദ്യ ബാച്ചിലെ കുട്ടികള്‍ അന്നത്തെ ആലുവ വിദ്യാദ്യാസ ജില്ലയിലെ ഉയര്‍ന്ന വിജയ ശതമാനം കരസ്തമാക്കി. കുട്ടികളുടെ ബാഹുല്യവും സ്ഥല പരിമിതിയും മൂലം 1978 മുതല്‍ 2002 വരെ സെക്ഷണല്‍ സമ്പ്രദായതിലാണു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1983 മുതല്‍ 1985 വരെയുള്ള സ്കൂള്‍ യുവജനോല്‍സവത്തില്‍ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും പ്രശസ്ത സംഗീതജ്ഞനുമായ ശ്രീ. എം. കെ. ശങ്കരന്‍ നമ്പൂതിരിക്കു സംഗീത മല്‍സരത്തില്‍ ഒന്നാം സമ്മാനം ലഭിചു. 1991-ല്‍ വൊകേഷണല്‍ ഹയര്‍ സെക്കന്ററി ആരഭിച്ചു. വൊകേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മെഡീക്കല്‍ ലാബ് ടേക്നീഷ്യന്‍, മെയിന്റനസ് ആന്‍ഡ് ഓപ്പറേഷന്‍ എക്യുപ്മെന്റ്സ്, റബ്ബര്‍ ടെക്നോളജി എന്നീ തൊഴില്‍ അധിഷ്ട്ടിത കോഴ്സുകള്‍ സ്കൂളീല്‍ പഠിപ്പിച്ചു വരുന്നു. അക്കാദമിക നിലവാരത്തിനൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനവും മുന്നില്‍ക്കണ്ട് താഴെ പരയുന്ന സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കിയിരിക്കുന്നു.

  • ലൈബ്രറി
  • സയന്‍സ് ലാബ്
  • കംപ്യൂട്ടര്‍ ലാബ്
  • സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
  • മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
  • ഇന്റര്‍നെറ്റ് സൗകര്യo ,
  • മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

കുട്ടികള്‍ക്കായുള്ള വിവിധ ക്ലബ്ബുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.


യാത്രാസൗകര്യം

ആലുവാ മൂന്നാര്‍ റോഡില്‍ നിന്നും അന്‍പതു മീറ്റര്‍ മാത്രം അകലെയാണു സ്കൂളിന്റെ പ്രവേശന കവാടം. കോതമംഗലം, പെരുമ്പാവൂര്‍, ആലുവ, ഏന്നിവിടങ്ങളിലേക്കും സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്കും ബസ് സൗകര്യം ഉണ്ട്.


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

വിദ്യാഭ്യാസ ജില്ല : കോതമംഗലം. പഞ്ചയത്ത് : അശമന്നൂര്‍. ഫോണ്‍ നമ്പര്‍ : 0484 2658061 ഇ മെയില്‍ വിലാസം : gvhssodakkali@yahoo.in