ഐ.റ്റി ക്ലബ്ബിന്റെ ആദ്യയോഗം 2011 ജൂണ്‍ 27 ന് ഉച്ചയ്ക്ക് ഐ.റ്റി ലാബില്‍ വച്ച് നടന്നു. ഐ.റ്റി. ക്ലബ്ബ് അഡ്വൈസറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ 9 A യിലെ സൂരജിനെ ഐ.റ്റി ക്ലബ്ബ് കണ്‍വീനറായും 9 C യിലെ ആകാശിനെയും 9 D യിലെ മേഘയെയും ജോയിന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. 2011 - 12 അദ്ധ്യയന വര്‍ഷം നടത്തേണ്ട വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു. ജൂലൈ അഞ്ചാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുന്നതിന് തീരുമാനിച്ചു.

ജൂലൈ അഞ്ചാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. ഐ.റ്റി ക്ലബ്ബ് കണ്‍വീനര്‍ സൂരജിന്റെ നേതൃത്വത്തില്‍ ഐ.റ്റി. ലാബില്‍ വച്ചു നടന്ന ചടങ്ങില്‍ ഐ.റ്റി. ക്ലബ്ബ് അംഗങ്ങളും സ്കൂളിലെ അദ്ധ്യാപകരും അദ്ധ്യാപികമാരും പങ്കെടുത്തു. ഐ.റ്റി ക്ലബ്ബ് കണ്‍വീനര്‍ സൂരജ് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ മേഘ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന പ്രശ്നോത്തരി മത്സരത്തിന് 8B യിലെ സൂര്യ സുരേഷ് നേതൃത്വം നല്‍കി. 9D യിലെ ഉണ്ണിമായ.ജി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

"https://schoolwiki.in/index.php?title=ഐ.റ്റി_ക്ലബ്ബ്_2011_-_12&oldid=110128" എന്ന താളിൽനിന്ന് ശേഖരിച്ചത്