കവിത-അമല

11:23, 2 ജൂലൈ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalakabanigiri (സംവാദം | സംഭാവനകൾ) (' എരിയുന്ന മനസ്സ് ജീവിതം ഒരു കണ്ണീര്…' താൾ സൃഷ്ടിച്ചിരിക്കുന്നു)
                          എരിയുന്ന മനസ്സ് 

ജീവിതം ഒരു കണ്ണീര്‍ താഴ്വരയായി ഇന്നും എന്‍ ഹൃദയകോവിലില്‍ അലതല്ലി നില്‍ക്കുന്നു. ജീവിതത്തില്‍ കോണിപ്പടികള്‍ കേറുവാന്‍ ആവതില്ല എന്‍ കാലുകള്‍ക്ക് ജീവിതംഎന്ന കണ്ണീര്‍ക്കിനാവ് ആഴ്ത്തുന്നു എന്നെ ആ എരിയുന്ന അഗ്നി ജ്വാലയില്‍ സ്വയം എരിയുന്ന എന്‍ നയനങ്ങളില്‍ അലതല്ലി ഒഴുകുന്ന സമുദ്രത്തില്‍ തേങ്ങല്‍ കേട്ടു ഞാന്‍ അഗ്നിജ്വാലയില്‍ എരിയുന്ന എന്‍ അര്‍ത്ഥശൂന്യമാം ഈ ജീവിതത്തെ തന്‍ മടിത്തട്ടിലിട്ടമ്മാനമാടി അന്തകാരത്തിന്‍ ലോകത്തായ് കൂട്ടിക്കൊണ്ടുപോകവെ അവ എന്‍ കാതുകളില്‍ മൂളി നീ ആര്‍ക്കു വേണ്ടി.......... ഹോമിച്ചു നിന്‍ ജീവിത്തെ?

"https://schoolwiki.in/index.php?title=കവിത-അമല&oldid=109755" എന്ന താളിൽനിന്ന് ശേഖരിച്ചത്