ജി. എം.യു.പി.സ്കൂൾ.പാറക്കടവ്

22:34, 18 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsparakkadavu (സംവാദം | സംഭാവനകൾ)

തിരൂരങ്ങാടി താലൂക്കില്‍ ചെമ്മാട് നഗരത്തില്‍ നിന്നും 2 കി.മീ.അകലെയായി ജി.എം.യു.പി.സ്ക്കൂള്‍ പാറക്കടവ് സ്ഥിതി ചെയ്യുന്നു.കടലുണ്ടിപുഴയുടെ സമീപത്തുള്ള ഈ വിദ്യാലയം പരപ്പനങ്ങാടി സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ്.

ജി. എം.യു.പി.സ്കൂൾ.പാറക്കടവ്
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --
സ്കൂള്‍ കോഡ് 19252
സ്ഥലം പാറക്കടവ്
സ്കൂള്‍ വിലാസം മുന്നിയൂര്‍പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676311
സ്കൂള്‍ ഫോണ്‍ 04942464069
സ്കൂള്‍ ഇമെയില്‍ gmupsparakkadavu@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല പരപ്പനങ്ങാടി
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം 11170
അദ്ധ്യാപകരുടെ എണ്ണം 36
പ്രധാന അദ്ധ്യാപകന്‍ ജോര്‍ജ്കുട്ടി.എം.വി
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
18/ 02/ 2011 ന് Gmupsparakkadavu
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

ഉത്തരകേരളത്തിലെ പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നായ കളിയാട്ടത്തിന്റെയും മുട്ടിച്ചിറ ആണ്ടുനേര്‍ച്ചയുടെയും നാടായ മുന്നിയൂരില്‍ 1929ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് പാറക്കടവ് ജി.എം.യു.പി സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്. 1931ല്‍ ഈ വിദ്യാലയത്തിന് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുകയുണ്ടായി. 1967ല്‍ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായെങ്കിലും അസൗകര്യങ്ങളെയും ഇല്ലായ്മകളെയും തരണം ചെയ്യാന്‍ പതാറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു. രക്ഷിതാക്കള്‍, നാട്ടുകാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ ഒത്തൊരുമിച്ചുള്ള ശ്രമഫലമായി കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുകയുണ്ടായി. ഇപ്പോള്‍ പ്രീ പ്രൈമറി ക്ളാസുകളിലുള്‍പ്പെടെ 1200ലേറെ കുട്ടികള്‍ ഈ വിദ്യാലയത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു.

.