സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/നെല്ലിമരം

10:21, 19 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/നെല്ലിമരം എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/നെല്ലിമരം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നെല്ലിമരം

വേനലിന്റെ താഢനത്തിൽ ജരാനര ബാധിച്ചിരിക്കുന്നു നെല്ലിമരത്തിന്.
വെള്ളമേഘക്കീറുകൾ അതിരിട്ട കിഴക്ക്കണ്ണും നട്ടിരിപ്പാണ് ശാഖകൾ;
ഉഷ്ണത്തിന്റെ എല്ലാ കയ്പുനീരും കുടിച്ച അവ
അസ്തമയത്തിന്റെ ശാന്തതയിൽ
പുലർകാല സൂര്യനെ കൈകൂപ്പി
ധ്യാനിക്കുന്ന സ്ഥൂല ഗാത്രനായ സന്ന്യാസിയെപ്പോലെ.....
തെല്ലകലെ
വേരുകളൊന്ന് പൊട്ടി മുളച്ചിരിക്കുന്നു!
വൈകാതെ,
വർഷത്തെ ഭുജിച്ച്
വസന്തത്തിൽ
തേൻ ചുരത്താമെന്ന
അസ്തമിക്കാത്ത സ്വപ്നങ്ങളുമായ്...........?

ജോനാഥൻ ജിജോ
5 എ സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - കഥ