രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്ള ചൊക്ലിയില്‍ രാമവിലസം ഹയര്‍ സെക്കന്‍ററി സ്കൂള്‍ നിലകൊള്ളുന്നു
രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി | |
---|---|
വിലാസം | |
ചൊക്ലി കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 03 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
29-12-2010 | Ramavilasam |
ചരിത്രം
| പണ്ട് ഫ്രഞ്ച് അധീന പ്രദേശമായ പള്ളൂര്‍-നാലുതറ ദേശത്തുണ്ടായിരുന്ന ഒരു ചുങ്കം ചൗക്കിഹള്ളീ എന്നു സ്ഥലനാമമേകിയ ചൊക്ലി ചരിത്ര പാരമ്പര്യമേറെയുള്ള മണ്ണാണ്. മലയള ഭാഷയ്ക്ക് ഒരു നിഘണ്‍ടു സമ്മാനിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന് മലയള ഭാഷ പകര്‍ന്നു കൊടുത്ത ഊരാച്ചേരി ഗുരുനാഥന്‍ മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഇവിടെ ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ സ്ഥാപിതമായ വിദ്യാലയം1957 ജൂണ്‍ മാസം 3 ന് രാമവിലാസം ഹൈസ്കൂളായും 1998 ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു.ആറ് ക്ലാസുകളും 201 വിദ്യാര്‍ഥികളുമായി ആരംഭിച്ച വിദ്യാലയത്തില്‍ ഇന്ന് 2500 ല്‍ പരം വിദ്യര്‍ഥികളും 99 അധ്യാപക-അധ്യാപകേതര ജീവനക്കാരുമുണ്‍ട്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യുപി വിഭാത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 5000 ത്തോളം പുസ്തകങളുമായി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും,ശാസ്ത്ര വിഷയങള്‍ക്ക് സുസജ്ജമായ ലബോറട്ടറിയും വിദ്യാലയത്തിലുണ്ട്.ആധുനിക രീതിയില്‍ തയ്യാറാക്കിയ മള്‍ട്ടിമീഡിയ റൂം വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്‍.സി
- ഗണിതസശാസ്ത്ര മാഗസിന്‍.
- ശാസ്ത്ര മാഗസിന്‍.
- സ്കൂള്‍തല ശാസ്ത്ര, ഗണിതസശാസ്ത്ര, സാമൂഹ്യശാസ്ത്ര,ഐ.റ്റി മേള, പ്രവര്‍ത്തിപരിചയ മേള .
- ക്വിസ് മല്‍സരങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ശ്രീ കോട്ടയില്‍ കൃഷ്ണന്‍ മാസ്റ്റര്‍ എന്നമഹാനുഭാവന്‍റെ നേതൃത്വത്തില്‍ ൧൯൫൭ ജൂണ്‍ മൂന്നാം തീയതി ചൊക്ലി മേനപ്രം എല്‍ പി സ്കൂള്‍ രാമവിലാസം സെക്കന്ററി സ്ക്കൂലായി ഉയര്‍ത്തപ്പെട്ടു. ലോക്കല്‍ ലൈബ്രറി അതോറിട്ടി അംഗം ഒളവിലം പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് എന്നീ നിലകളിലുള്ള ഭരണപരവും സാംസ്കാരികവുമായ പൊതു പ്രവര്‍ത്തന പാരമ്പര്യമുള്ള ദീര്‍ഘദര്‍ശിയായ അദ്ദേഹത്തിന്റെ മേല്‍നോട്ടം ആറ് ക്ലാസ്സുകളും ഇരുന്നൂറ്റൊന്നു വിദ്യാര്തികളുമായി ആരംഭിച്ച വിദ്യാലയത്തെ ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനമാക്കിമാറ്റി 4 - 11 - 1957 നു അദ്ദേഹത്തിന്റെ വേര്‍പാടിനെ തുടര്‍ന്നു പുത്രന്‍ ശ്രീ. കോട്ടയില്‍ ബാലന്‍ മാസ്റ്റര്‍ സ്കൂളിന്റെ മാനേജരായി വിദ്യാലയം ഒരുപടികൂടി ഉയര്‍ന്ന് ഹയര്‍ സെക്കന്ററി സ്കൂലായത് ഇദ്ദേഹത്തിന്റെ കാലത്താണ്. സംസ്ഥാനത്തിലെ തന്നെ മികച്ചാ ഭൌതിക സാഹചര്യങ്ങലുള്ളതക്കി വിദ്യാലയത്തെ മാറ്റിയത് ഇദ്ദേഹത്തിന്‍റെ പ്രയത്നമാണ്. വിദ്യലലയത്തിനു മികച്ചാ വാഹനസൌകര്യം ഉണ്ടായതും ഇദ്ദേഹത്തിന്‍റെ കാലത്താണ് . 9 - 7 - 2006 നു അദ്ദേഹം വിടപറഞ്ഞു. sslc പ്ലസ് 2 തലങ്ങളില്‍ ഉയര്‍ന്ന വിജയസതമാനവും എന്ജിനീരിംഗ് മെഡിക്കല്‍ മേഘലകളിലടക്കം ഏറെ പൂര്‍വവിദ്യാര്ഥികലും ഉള്ള വിദ്യാലയത്തിന്റെ ഭരണസാരഥ്യം ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീമതി. കെ പി സരോജിനിയുടെ കയ്യിലാണ് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
മുന്‍ അധ്യാപകര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.രാജന്‍ ഗുരുക്കള്‍ - പ്രൊ.വൈസ് ചാന്‍സലര്‍ MG University
- ഡോ. സുജിത്ത് ഒ കെ - University of British Columbia,Canada
- ഡോ. റ്റി പി പ്രകാശ് - California,USA
ഹയര് സെക്കന്ററി റാങ്ക് ജേതാക്കള്‍
PAGE UNDER CONSTRUCTION
PHOTO GALLERY
-
സുവര്ന്ണ്ണജൂബിലി ആഘോഷ സമാപനം: ഉദ്ഘാടനം ശ്രീ. ടി പദ്മനാഭന്
-
സുവര്ന്ണ്ണജൂബിലി ആഘോഷ സമാപനം: ഗുരുപൂജ
-
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ. എം.ഹരീന്ദ്രന്‍ മാസ്റ്റര്‍ക്ക് അനുമോദനം
-
സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘടനം ശ്രീ. എം. മുകുന്ദന്
-
സംവാദം: ശ്രീ. എം. മുകുന്ദനും വിദ്യാര്‍ഥികളും
-
സ്വാതന്ത്ര്യദിനാഘോഷം
-
Vollyball coaching camp
-
ദന്തരോഗനിര്‍ണ്ണയ ക്യാമ്പ്
-
പഠന യാത്ര, kutiyadi power project
-
വന യാത്ര (wynad)
-
വന യാത്ര (wynad)
-
വിമാന യാത്ര (Calicut to cochin)
-
'ഉറവ' അവധിക്കാല ശില്പസശാല ഉദ്ഘടനം )
-
SSITC പരിശീലനം
-
SSITC പരിശീലനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.723438" lon="75.562871" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.722009, 75.562785 RAMAVILASAM HSS CHOKLI </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.