ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രതിഭകൾക്കൊപ്പം

13:57, 24 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Balikamatomhss (സംവാദം | സംഭാവനകൾ) (''''പ്രതിഭാ സംഗമം : ''' വിദ്യാലയം പ്രതിഭകളിലേക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രതിഭാ സംഗമം  : വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കൂളിനു സമീപമുള്ള വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ പ്രതിഭകളെ പരിചയപ്പെടാനും അവരുടെ അറിവുകൾ പങ്കുവെക്കാനും അവരുടെ മികവുകളും വ്യക്തിത്വത്തെയും ആദരിക്കുന്നതിനുമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു കൃത്യമായ ആസൂത്രണങ്ങൾ നടത്തി ഏതൊക്കെ പ്രതിഭകളെ പരിചയപ്പെടണം എന്നും ഓരോരുത്തരെയും സന്ദർശിക്കേണ്ട സംഘങ്ങളിൽ ഏതൊക്കെ ടീച്ചേഴ്സും കുട്ടികളും പങ്കെടുക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാനാണ് സംഗമമെന്നും മുൻകൂട്ടി തയ്യാറെടുപ്പ് നടത്തി അതിനനുസരിച്ച് സാമൂഹ്യ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി അശ്വതി തമ്പുരാട്ടി പാലിയേക്കര കൊട്ടാരം, നാടൻ പാട്ട് ,വഞ്ചിപ്പാട്ട് . രംഗങ്ങളിൽ പ്രശസ്തരായ ശ്രീ കുട്ടപ്പൻ സാർ , നൃത്തം, സംഗീതം, ഉപകരണ സംഗീതം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കുകയും ജീവിത തിരക്കുകൾക്കിടയിലും കലയെ പ്രാധാന്യത്തോടെ കാണുകയും വരും തലമുറകളിൽ കലകളെ പകർന്നു കൊടുക്കാൻ വേണ്ടി പരിശീലന ക്ലാസുകൾ നൽകുകയും ചെയ്യുന്ന ശ്രീ ബാബു ഐസക് എന്നിവരുമായി അഭിമുഖം നടത്തുന്നത് മുൻകൂട്ടി അനുവാദം വാങ്ങി. സംസ്ഥാനതലത്തിൽ പ്രതിഭാസംഗമം ആരംഭിച്ച 14-11-2019 ാംതീയതി ശ്രീമതി അശ്വതി തിരുനാൾ തമ്പുരാട്ടിയെ കാണുന്നതിനായി തീരുമാനിക്കുകയും അതിനെ തമ്പുരാട്ടിയുടെ അനുവാദം വാങ്ങുന്നതിന് ' Hm,പ്രിൻസിപ്പൽ എന്നിവരുടെ .സംഘം കൊട്ടാര സന്ദർശിച്ചു.. കൊട്ടാരത്തിൽ നിന്നും അനുവദിച്ച സമയത്ത് D E O എച്ച്എസ്എസ്,എച്ച് എസ് അധ്യാപകർ കുട്ടികൾ എന്നിവരുടെ സംഘം കൊട്ടാര സന്ദർശിച്ചു . തമ്പുരാട്ടിയുടെ വിദ്യാലയ ജീവിതം ,കോളേജ് പഠനം, ജീവിതശൈലി . ഭക്ഷണരീതി , വസ്ത്രധാരണരീതി, കലകളുടെ പഠന രീതി തുടങ്ങിയ കാര്യങ്ങൾ കുട്ടികളുമായി പങ്കുവെച്ച് തുടർന്ന് സ്കൂളിൽ ക്രമീകരിച്ചിരുന്ന നീരേറ്റു പുറം വള്ളംകളിയുമായിബന്ധപ്പെട്ട സമ്മേളന ഉദ്ഘാടനം ചെയ്യുന്നതിനു സ്കൂളിൽ വരുകയും കൂടുതൽ കുട്ടികളെയും അധ്യാപകരെയും കാണുകയും ചെയ്തു.

18 -11 -19 നാടൻ പാട്ട്, വഞ്ചിപ്പാട്ട് എന്നിവയിൽ പ്രശസ്ത താരം ഫോക്‌ലോർ അക്കാദമി ചെയർമൻ ആയ ശ്രീ കുട്ടപ്പൻ സാറിനെ എച്ച് എം, പ്രിസിപ്പാൾ എച്ച് എസ് എച്ച് എസ് എസ് അധ്യാപകരും കുട്ടികൾ എന്നിവർ ഉൾപ്പെട്ട സംഘം സന്ദർശിച്ചു .വിവിധ മേഖലകളിൽ അദ്ദേഹത്തിന് നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ

പ്രവർത്തിച്ചുവരുന്ന തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെയ്ക്കുകയും അവരുടെ സംശയങ്ങൾ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു.