മലപ്പുറം ജില്ലയിലെ പ്രകൃതിരമണീയമായ ഭൂപ്രദേശം. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഒട്ടനവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗ്രാമം. പട്ടാള ബാരക്കുകളിലാണ് ഈ വിദ്യാലയം തുടങ്ങിയത്. വിദ്യാലയത്തിനു വേണ്ടി അഞ്ചര ഏക്കര്‍ സ്ഥലം തൃക്കടീരി വാസുദേവന്‍ നമ്പൂതിരിയാണ് സംഭാവനയായി നല്‍കിയത്.

ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്
വിലാസം
കരുവാരകുണ്ട്‍

മലപ്പുറം ജില്ല
സ്ഥാപിതം2 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-11-2010Prasadmltr



ഭൗതികസൗകര്യങ്ങള്‍

അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍ സെകണ്ടറി, എസ.എസ.എല്‍. സി. എന്നി ക്ലാസുകള്‍ അടക്കം പതിനെട്ടു റൂമുകള്‍ പൂര്‍ണമായും സ്മാര്‍ട്ട്‌ ക്ലാസ്സ്‌ റൂമുകലാക്കിയിട്ടുണ്ട്.പ്രോജെക്ടര്‍, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളില്‍ ഒരുക്കിയിരിക്കുന്നു. അധ്യാപകര്‍ക്ക് ഐ. ടി അധിഷിഷ്ടിത അധ്യാപനത്തില്‍ പരിശീലനം ലഭിച്ചിട്ടുണ്ട് .

 
Haritha vidyalayam reality show








പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ് .
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.



വണ്ടൂര്‍ സബ് ജില്ല സ്കൂള്‍ കലോത്സവം

ഞങ്ങളുടെ വിദ്യലമാണ് ഈ വര്‍ഷത്തെ സബ് ജില്ല സ്കൂള്‍ കലോത്സവത്തിന്റെ ആതിഥേയര്‍. വളരെ മികച്ച രീതിയില്‍ പ്രസ്തുത പരിപാടി സംഘടിപ്പിക്കാനവശ്യമായ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പങ്ഘെടുക്കുന്ന വിദ്യാലയങ്ങള്‍ക്കു വേണ്ട നിര്‍ദേശങ്ങളും, തത്സമയ വിശേഷങ്ങള്‍ പന്ഘു വെന്ക്കാനും ഒരു ബ്ലോഗ്‌ നിര്‍മിച്ചിരിക്കുന്നു. www.ghsskvk.blogspot.com എന്നതാണ് വിലാസം.

  1. ബ്ലോഗിലേക്ക് ബ്ലോഗിലേക്ക് പൂകാന്‍ എവിടെ ക്ലിക്ക് ചെയൂ [[1]]

* വനശ്രീ പരിസ്ഥിതി ക്ലബ്

 
Vanashree Eco Cub

ജില്ലയിലെ മികച്ച പരിസ്ഥിതി ക്ലബ്‌ അവാര്‍ഡ്‌

 
Best Eco Club-Mpm District
 
Edu.Minister awards Trophy

കഴിഞ്ഞ പത്തു വര്‍ഷത്തിലതികമായി സ്കൂളില്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി ക്ലബാണ് വനശ്രീ. കഴിഞ്ഞ വര്‍ഷം(2009-10) പ്രത്യേകിച്ചും വളരെയതികം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു ഭംഗിയായി പൂര്‍ത്തിയാക്കാനായി. ആ വര്‍ഷത്തെ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഹരിത ക്ലബ്‌ ആയി കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ്‌ എന്വ്വിരോന്മേന്റ്റ്(KSCTEC) ആയി തെരഞ്ഞെടുത്തു. 50000 രൂപയുടെ പ്രൊജെക്‍റ്റും പ്രശസ്തിപത്രവും ആണ് ലഭിച്ചത്.


കരുവാരകുണ്ട് ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നേച്വര്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമായ തോതില്‍ നടന്നു വരുന്നു.എല്ലാ വര്‍ഷവും ജൂണ്‍ 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനു മുമ്പുതന്നെ ക്ലബിന്റെ അംഗങ്ങളെ തെരഞ്ഞെടുത്ത് ഔപചാരിക ഉത്ഘാടനം നടത്താറുണ്ട്. ഏകദേശം 150 അംഗങ്ങളാണ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂള്‍ പരിസരം ശുചീകരിക്കലും വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കാറുമുണ്ട്. നേച്വര്‍ ക്ലബിന്റെ സഹായത്തോടുകൂടി സ്ക്കൂള്‍ അങ്കണത്തില്‍ മനോഹരമായ ഒരു പൂന്തോട്ടവും കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ മാറ്റി എടുക്കാന്‍ വേണ്ടി പച്ചക്കറി കൃഷിത്തോട്ടവും നിലവിലുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.തണ്ണീര്‍ തട ദിനം, ഓസോണ്‍ ദിനം, ഗാന്ധി ജയന്തി എന്നീ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, പരിസ്ഥിതി സംരക്ഷണ ക്ലാസ്സുകള്‍, സേവന വാരം എന്നിവ നടത്തിവരാറുണ്ട്. കുട്ടികള്‍ക്ക് ജൈവ വൈവിധ്യത്തെ കുറിച്ച് അവബോധം വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി പരിസ്ഥിതി പഠന യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്,പറമ്പിക്കുളം ടൈഗേര്‍ റിസേര്‍വ്,നിലമ്പൂര്‍ തേക്ക് മ്യൂസിയം എന്നിവിടങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ സില്‍വര്‍ ജുബിലീ വര്ശാച്ചരണത്തിന്റെ ഭാഗമായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെയും, നേച്വര്‍ ക്ലബിന്റെയും ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനം & ഫോട്ടോ എക്സിബിഷന്‍ , കരുവാരകുണ്ട് അങ്ങാടിയില്‍‍ വനസംരക്ഷറാലിയും കാട്ടു തീ തടയുന്നതിനെതിരായി തെരുവു നാടകവും സം ഘടിപ്പിച്ചു.


 
Kerala Speaker @ herbal garden
 
IT@ school Exe. Dir
 
silent valley camp

ലോക പരിസ്ഥിതി ദിനാചരണം

സ്കൂളില്‍ നിന്ന് കരുവാരകുണ്ട് ടൌണ്‍ വരെ ഞങ്ങള്‍ പരിസ്ഥിതി ദിന റാലി നടത്തി . റാലിയുടെ ഉദ്ഘാടനം നടത്തുകയും തുടര്‍ന്ന് വൃക്ഷ തൈ വിതരണം നടത്തുകയും ചെയ്തത് കാളികാവ് റേഞ്ച് ഓഫീസര്‍ ശ്രീ. സര്‍ ആയിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ഹമീദ് ഹാജി , ഹെഡ് ടീച്ചര്‍ ജമീല , പഞ്ചായത്ത്‌ മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വെര്‍മി കമ്പോസ്റ്റ് പ്ലാന്റിന്റെയും ഉദ്ഘാടനം ശ്രീ. സര്‍ ആണ് നിര്‍വഹിച്ചത്.

http://www.schoolwiki.in/images/2/2d/Panchayath_president.jpg

http://www.schoolwiki.in/images/8/87/Tree_planting.jpg

http://www.schoolwiki.in/images/7/79/Vermi_compost.jpg


ഔഷധ തോട്ടം

പരിസ്ഥിതി പ്രവര്‍തനതിന്റ്റെ ഭാഗമായി ഒരു ഔഷധ തോട്ടം സ്കൂലില്‍ തയ്യാരായി തയ്യാറായി വരുന്നുണ്ട്. ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കര്‍ ശ്രീ കെ. രാധാകൃഷ്ണന്‍ സാര്‍ ആണ് ഈ തോട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വംശനാശം സംബവിച്ചുകൊണ്ടിരികുന്നവ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്‌ഷ്യം.




വനശ്രീ പരിസ്ഥിതി ക്ലബ്‌ ബ്ലോഗ്‌ & വെബ്‌ സൈറ്റ്


    '  വനശ്രീ ബ്ലോഗ്‌ സന്ദര്‍ശിക്കൂ.......'

' വനശ്രീ വെബ്‌ സൈറ്റ് സന്ദര്‍ശിക്കൂ.......'



സൈലന്റ് വാലി പരിസ്ഥിതി പഠന ക്യാമ്പ്‌


സൈലന്റ് വാലിയില്‍ നടത്തിയ പരിസ്ഥിതി പഠന ക്യാമ്പ്‌ കുട്ടികള്‍ക്ക് അത്യതികംഉലസപ്രദവും വിഗ്നാന പ്രടവുംയിരുന്നു.



ജൈവ വൈവിധ്യ സെമിനാര്‍

ജൈവ വൈവിധ്യ വര്‍ഷച്ചരണത്തിന്റെ ഭാഗമായി ഞങ്ങള്‍ ജൈവ വൈവിധ്യ സെമിനാര്‍ നടത്തി. പ്രസ്തുത സെമിനാറില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍കിന്റെ വൈല്‍ഡ്‌ ലൈഫ് വാര്ടെന്‍ ശ്രീ എസ്‌.ശിവദാസ്‌,മമ്പാട് എം. ഇ. എസ്‌. കോളേജ് അധ്യാപകന്‍ ശ്രീ. അനൂപ്‌ ദാസ്‌ , ശാസ്ത്രഗ്ന ശ്രീമതി. ചിപ്പി അനൂപ്‌ എന്നിവര്‍ പങ്കെടുത്തു.

 
seminar


 
butterfly park




ചിത്രശലഭ ഉദ്യാനത്തില്‍ പൂമ്പാറ്റകളുടെ തീര്‍ത്ഥാടനം

 പൂമ്പാറ്റകള്‍ക്കായി ഞങ്ങള്‍ ഒരുക്കിയ ഉദ്യാനത്തില്‍ കൂട്ടം കൂട്ടമായി പല ജാതി ശലഭങ്ങള്‍ മധു നുകര്‍ന്ന് സായൂജ്യമടയാന്‍ എത്തി തുടങ്ങി. പശ്ചിമഘട്ടത്തിലെ വ്യതസ്ത ശലഭങ്ങളെ ഇങ്ങോട്ടു ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ്‌ ഞങ്ങളെ ഇത്തരത്തില്‍ ഒരു സംരംഭത്തിന് പ്രേരിപ്പിച്ചത്. വനം എന്ന് പറയുന്നത് ഗവണ്മെന്റ് സംരിക്ഷിത പ്രദേശതു മാത്രമുള്ളതല്ലെന്നും അതിലെ ജീവികള്‍ക്ക്പരിസര പ്രദേശങ്ങളിലും സംരക്ഷണം ആവശ്യമുണ്ടെന്നും ഏവ നമ്മെ ഓര്‍മിപ്പിക്കുന്നു.


 
Bird quiz

ബേര്‍ഡ് ക്വിസ്

 സാലിം അലി ദിനാച്ചരനവുമായി ബന്ധപെട്ടു ഞങ്ങള്‍ ഒരു 'ബേര്‍ഡ് ക്വിസ് ' ക്ലബ്‌ അംഗങ്ങള്‍ക്കായി നടത്തി. 

8.ഡി ക്ലാസ്സില്‍ പഠിക്കുന്ന മിഥുന്‍ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം ഒമ്പതാം ക്ലാസ്സിലെ ജമ്ഷിയയും, ആറാം ക്ലാസ്സിലെ അര്‍ജുനും പങ്കിട്ടു.

വയനാട് പഠന ക്യാമ്പ്‌

  നവംബര്‍ 15, 16 തീയതികളിലായി വയനാട് വന്യ ജീവി സങ്കേതത്തിലെ തോല്പെട്ട്യില്‍ വെച്ച് പരിസ്ഥിതി പഠന ക്യാമ്പ്‌ നടത്തി. 

ക്ലബ്ബില്‍ അംഗങ്ങള്‍ക്കായി ഫീല്‍ഡ് സന്ദര്‍ശനവും പഠന ക്ലാസ്സുകളും ഉണ്ടായിരിന്നു. വയനാട്ടിലേക്ക് പോകുന്ന വഴി പൂകോട്ടു തടാകം, ബാണാസുര സാഗര്‍ അണകെട്ട്, മാനതവാടി പഴശ്ശി സ്മാരകം എന്നിവ കുടി കാണാന്‍ കഴിഞു.

 
വ.jpg‎



അധ്യാപകര്‍ക്കായി നടത്തിയ ലേഖന മത്സരത്തില്‍ സമ്മാനം

മാതൃഭൂമി ദിനപത്രം സീഡ് പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കായി നടത്തിയ ലേഖന മത്സരത്തില്‍ ഈ വിദ്യാലയത്തിലെ അധ്യാപകനായ പ്രസാദിന് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാം സ്ഥാനം ലഭിച്ചു.ആയിരം രൂപയും പ്രശസ്തിപത്രവും ആണ് ഇതിന്റെ ബഘമായി ലഭിക്കുക.


കുട്ടികളുടെ മൂന്നാമത് പരിസ്ഥിതി കോണ്‍ഗ്രസ്‌

തിരുവനന്തപുരത്ത് വെച്ച് നവംബര്‍ 29-30 തീയതികളിലായി നടക്കുന്ന കുട്ടികളുടെ മൂന്നാമത് പരിസ്ഥിതി കോണ്‍ഗ്രസില്‍ ഞങ്ങളുടെ വിദ്യ്യലയത്തില്‍ നിന്ന് ഒന്പെത് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.പെയിന്റിംഗ്, ക്വിസ്, പ്രബന്ധ രചന എന്നിവയാണ് മത്സര ഇനങ്ങള്‍.പരിസ്ഥിതി രംഗത്തെ പ്രമുഘരായ ധാരാളം വ്യക്തികള്‍ പങ്കെടുക്കുന്നുടാവും.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :







പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍





വഴികാട്ടി

<googlemap version="0.9" lat="11.140003" lon="76.346998" zoom="14" width="300" height="300" controls="large"> 11.071469, 76.077017, </googlemap>

ഗൂഗിള്‍ മാപ്പ്, 700 x700 size മാത്രം നല്‍കുക.