സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം

13:37, 10 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jikku (സംവാദം | സംഭാവനകൾ)
സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം
വിലാസം
മുണ്ടക്കയം

കോട്ടയം ജില്ല
സ്ഥാപിതം01 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-11-2010Jikku



ആമുഖം

ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന കൊച്ചുപട്ടണമായ മുണ്ടക്കയം. മനോഹരമലനിരകളാല്‍ ചുറ്റപ്പെട്ട്, മണിമലാറിന്റെ കുളിരുമണിഞ്ഞ് നില്‍ക്കുന്ന മുണ്ടക്കയത്തിന്റ തിരുനെറ്റിയില്‍ ചാര്‍ത്തിയ സുവര്‍ണ്ണതിലകം പോലെ പ്രൗഢഗാംഭീര്യത്തോടെ തലഉയര്‍ത്തിനില്‍ക്കുന്ന സി.എം.എസ്. ഹൈസ്ക്കൂള്‍ 1921-ല് സ്ഥാപിതമായി.കാ‍ഞ്ഞിരപ്പള്ളിയ്ക്കും, പീരുമേടിനും ഇടയ്ക്കു അന്നുണ്ടായിരുന്ന ഈ സരസ്വതീക്ഷേത്രത്തിനു തിരികൊളുത്തിയത് ആദരണീയനായ റവ. എ. പി. ഇട്ടിയുടെ നേതൃത്വത്തിലാണ്.ആരംഭകാലത്ത് മിഷമറിമാരായിരുന്നു സ്കുളിന്റെ പ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്തത്.ഹൈസ്ക്കൂള്‍ ക്ലാസുകള്‍ 1939-ല്‍ ആരംഭിച്ചു തുടക്കത്തില്‍ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇടയ്ക്ക് അത് മുടങ്ങിപ്പോകുകയും 1996 -ല്‍ പുനരാംഭിക്കുകയും ചെയ്തു. ഇരുശ്രേണികളും ഇന്ന് വിജയകരമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പ്രശസ്തരായ നിരവധി വ്യക്തികളെ വാര്‍ത്തെടുക്കുന്ന ഈ കലാലയം നവതിയുടെ നിറവിലാണ്.



ചരിത്രം

മുണ്ടക്കയത്ത് എത്തിയ പാശ്ചാത്യ മിഷനറിനാരില്‍ റവ: ഹെന്‍റി ബേക്കര്‍ ജൂനിയറാണ് മുണ്ടക്കയത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്ന് സഭാചരിത്രം പറയുന്നു. 1849 ല്‍ ഇതിനുള്ള ശ്രമങ്ങള്‍ ആലോചിച്ചു. ഘോരവനങ്ങളും വന്യജീവികളും മാത്രമുണ്ടായിരുന്ന അന്നത്തെ മുണ്ടക്കയത്ത് സ്ഥാപിച്ച ആദ്യ വിദ്യാ കേന്ദ്രം- കിഴക്കന്‍ മേഖലയിലെ ആദ്യ വിദ്യാലയം എന്ന ബഹുമതിയില്‍ ഇന്നുംഅഭിമാനം കൊള്ളുന്നു.

മണിമലയാറിന്റെ അക്കരെ ഇന്നത്തെ പുത്തന്‍ചന്തക്കും അപ്പുറത്ത് വേങ്ങക്കുന്നില്‍ ആയിരുന്നു ആദ്യവിദ്യലയം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. ഹെന്‍റി ബേക്കര്‍ ജൂനിയറിന് ശേഷം മുണ്ടക്കയത്ത് എത്തിയ മിഷനറിയായ ഹെന്‍റി ലോറന്‍ സ്ക്കൂള്‍ സ്ഥാപിക്കല്‍ ലക്ഷ്യത്തെ ഗണ്യമായി സഹായിച്ചു. വളരെ സാമ്പത്തിക സഹായങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. വന്യജീവികള്‍ ഉള്‍ക്കാടുകളിലേക്ക് നീങ്ങിയതും കുടിയേറ്റങ്ങള്‍ ആരംഭിച്ചതും ആ മലയോര പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യത്തെ ഗണ്യമായി സ്വാധീനിച്ചു. ആറിന് അക്കരെ ആയിരുന്ന സ്കൂള്‍ പിന്നീട് കൂടുതല്‍ സൌകര്യാര്‍ത്ഥം മുണ്ടക്കയത്തേക്ക് മാറ്റി. നമ്മുടെ പള്ളിയുടെ തൊട്ടടുത്ത സ്ഥലമായിരുന്നു അതിന് തിരഞ്ഞെടുത്തത്. സ്ക്കൂളിന്റെ ഒരു ചെറിയ രൂപമായിരുന്നു അത്. അവിടെ നിന്ന് താഴെ പള്ളിയുടെ റോഡരുകില്‍ ഇന്ന് കൊന്നമരങ്ങള്‍ നില്‍ക്കുന്ന ഭാഗത്ത് പ്രിപ്പറേറ്ററി ക്ലാസുകള്‍ ആരംഭിച്ചു. അന്നത്തെ വികാരിയായിരുന്ന റവ:എ.പി.ഇട്ടിച്ചന്‍ ഇതിന് നേതൃത്വം നല്‍കി. ശ്രീ. എ. പി. ജോസഫ് ആയിരുന്നു മിഡില്‍ സ്ക്കൂളിന്റെ ആദ് ഹെഡ് മാസ്റ്റര്‍ . അതിനും താഴെ ഉണ്ടായിരുന്ന പാറക്കൂട്ടങ്ങള്‍ നീക്കി നിര്‍മ്മിച്ചെടുത്തതാണ് ഇപ്പോഴത്തെ സി. എം. എസ്. എല്‍. പി. മിഡില്‍ സ്ക്കൂളില്‍ പ്രഗല്‍ഭരായ ശ്രീ. ഡി. ഡി. ഐസക്ക് കുന്നുംപുറത്ത്, കൊടുകുളത്തി സ്വദേശി ആയിരുന്ന ശ്രീ. പി. സി. ജോസഫ് തുടങ്ങിയ അദ്ധ്യാപകര്‍ സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു.

ഹൈസ്ക്കൂള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസമായിരുന്നു അടുത്ത ലക്ഷ്യം. പള്ളിയുടെ റോഡരികില്‍ ഇന്ന് വാകമരങ്ങള്‍ നില്ക്കുന്ന സ്ഥാനത്ത് ഇതിനുളള ശ്രമം ആരംഭിച്ചു. മുളയും പുല്ലും കാട്ടുകമ്പുകളും ഉപയോഗിച്ച് സ്ക്കൂള്‍കെട്ടിടം നിര്‍മ്മിച്ചു. സ്ക്കൂളിന് അംഗീകാരം നല്‍കുന്നതിന് മുന്നേടിയായി അന്നത്തെ ഡിവിഷണല്‍ ഇന്‍സ്പെക്ടര്‍ പരിശോധനക്ക് എത്തിയപ്പോള്‍ ക്ലാസ് മുറിയും ശവക്കോട്ടക്ക് അടുത്തായുളള അതിന്റെ സ്ഥാനവും തൃപ്തികരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കെട്ടിടം വേണമെന്ന് നിര്‍ബന്ധിച്ചു. അതിന്റെ ഫലമായി അല്പമകലെ മാറിയുളള കുന്നിന്‍ പുറം തിരഞ്ഞെടുത്തു. അവിടെ പുതിയ വിദ്യാലയം ആരംഭിക്കുന്നതിനുളള നടപടികളെക്കുറിച്ച് ചിന്തിച്ചു. അതാണ് ഇന്നത്തെ മുണ്ടക്കയം സി. എം. എസ്. ഹൈസ്ക്കള്‍. പുത്തന്‍ പുരക്കല്‍, പൊട്ടംകുളം, കടൂപ്പറമ്പില്‍ എന്നീ കുടുംബക്കാരില്‍ നിന്നും ഇന്ന് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന രണ്ടേക്കര്‍ സ്ഥലം ലഭിച്ചു. മാനേജ്മെന്റില്‍ നിന്നും സഹായത്തിനായി ഇട്ടിയച്ചന്റെ നേതൃ അങ്ങനെ 1920-ല്‍ ആദ്യത്തെ ഇംഗ്ലീഷ് മിഡില്‍ സ്ക്കൂള്‍ മുണ്ടക്കയത്ത് സ്ഥാപിതമായി.

റബ്ബര്‍ തോട്ടങ്ങളും തേയില തോട്ടങ്ങളും വെച്ചുപിടിപ്പിക്കുന്ന കാലമായതിനാല്‍ ധനികരായ ഉടമകള്‍ ഇവിടെ എത്തിയത് നമ്മുടെ സ്ക്കൂളിന് നല്ല കാലമായിരുന്നു. അവരുടെ സഹകരണത്തിലും സ്വദേശികളുടെയും പളളിയുടെയും ശ്രമത്തിലും പുതിയ ക്ലാസ് മുറികള്‍ പണിയുവാന്‍ ആരംഭിച്ചു. ശ്രമദാനത്തിലൂടെ ആയിരുന്നു മിക്ക പണികളും പൂര്‍ത്തിയാക്കിയത്. സ്ക്കൂളിലെ പ്യൂണ്‍ ആയി സേവനം അനുഷ്ഠിച്ച ശ്രീ. പി. ജെ. വറുഗീസും നിര്‍ണ്ണായക പങ്കു വഹിച്ചു. കെട്ടിട നിര്‍മ്മാണത്തിനുളള ദൈനം ദിന ചെലവുകള്‍ ബഹുമാനപ്പെട്ട ഇട്ടിയച്ചന്‍ വീടുകളില്‍ നിന്നും നേരിട്ട് ശേഖരിക്കുകയായിരുന്നു. വൈകുന്നേരമാകുമ്പോള്‍ ഒരു വീട് ലക്ഷ്യമാക്കി നടന്നുചെന്ന് അന്നത്തേക്ക് കൊടുക്കേണ്ട കൂലിയും വാങ്ങിയാണ് മടങ്ങിയിരുന്നത്. അദ്ധ്യാപകര്‍ക്ക് പന്ത്രണ്ടര രൂപയായിരുന്നു അന്നത്തെ ശമ്പളം. പകുതി മാത്രമേ കൈയില്‍ കിട്ടിയിരുന്നുളളു. അതില്‍ തന്നെ ഏറിയ ഭാഗവും സ്ക്കൂളിന് നല്‍കി വന്നു. 1939-ല്‍ മിഡില്‍ സ്ക്കുള്‍ അപ്ഗ്രേഡ് ചെയ്ത സംഭവത്തെ അടുത്ത നാഴിക്കല്ലായി വിശേഷിപ്പിക്കാം. മാനേജ്മെന്റില്‍ നിന്നും സഹായത്തിനായി ഇട്ടിയച്ചന്റെ നേതൃത്വത്തില്‍ ശ്രീ. പി. ടി. വറുഗീസ്, ശ്രീ. ടി. എം. കുര്യന്‍, ശ്രീ. പി. സി. ജോണ്‍ എന്നീ അദ്ധ്യാപകര്‍ കോട്ടയത്തിന് പോയി. ആവശ്യങ്ങള്‍ അന്നത്തെ മാനേജര്‍ ആര്‍ച്ച് ഡീക്കന്‍ പി. സി. കോര മുമ്പാകെ അവതരിപ്പിച്ചു. എന്നാല്‍ കെട്ടിട നിര്‍മ്മാണത്തിന് യാതെരു വിധ സഹായവും ലഭിച്ചില്ല. ഈ ആവശ്യത്തിനായി ഇനിയും കോട്ടയത്തിന് വരേണ്ടതില്ലായെന്നും അറിയിച്ചു. തിരിച്ചെത്തിയ അവര്‍ നിരാശരായില്ല. ഇട്ടിയച്ചന്റെ ധീരമായ നേതൃത്വത്തില്‍ ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് അഞ്ചു മുറികളുളള ഒരു കെട്ടിടം നിര്‍മ്മിച്ചു. അന്നത്തെ അദ്ധ്യാപകരായിരുന്ന ശ്രീ. സി. പി. അലക്സാണ്ടര്‍, ശ്രീ. ടി. എം. കുര്യന്‍, ശ്രീ. പി. സി. ജോണ്‍, ശ്രീ. ഏ. വി. ശാമുവേല്‍, ശ്രീ. മാമ്മന്‍ സഖറിയ എന്നിവര്‍ രാവും പകലും വിശ്രമമില്ലാതെ അക്ഷാണം പരിശ്രമിച്ചു. അങ്ങനെ 1939-ല്‍ ആദ്യ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ പൂര്‍ത്തിയായി. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. ജെ. ചെറിയാന്‍ സാറായിരുന്നു. 1946 വരെ അദ്ദേഹം സേവനം അനുഷ്ഠിച്ചു. 1941-ല്‍ ആദ്യ E.S.L.C ബാച്ച് പരീക്ഷ എഴുതി. ആദ്യമായി ഫസ്റ്റ് ക്ലാസ്സോടെ പാസ്സായത് ശ്രീ. ടി. കെ. മാത്തന്‍ തൈപ്പറമ്പില്‍ ആണ്. 1945-ല്‍ കേവലം 15 അദ്ധ്യാപകരും 520 കുട്ടികളും ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ 1946 ആയപ്പോഴേക്കും അദ്ധ്യാപകര്‍ 14 ആയും കുട്ടികളുടെ എണ്ണം രണ്ടായിരമായും വര്‍ദ്ധിച്ചു. ശ്രീ. സി. ജെ. ചെറിയാന്‍ സാറിനെ തുടര്‍ന്ന് പ്രഗല്‍ഭരായ പ്രഥമാദ്ധ്യാപകരുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി. 24 ഹെഡ്മാസ്റ്റര്‍മാര്‍ ഇതിനോടകം ഈ വിദ്യാലയത്തെ നയിച്ചിട്ടുണ്ട്. നല്ല നിലവാരവും അച്ചടക്കവും നിലനിന്നിരുന്നത് കൊണ്ട് മുണ്ടക്കയത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിച്ചു. പുറത്തിറങ്ങിയ ആയിരക്കണക്കിന് വ്യക്തികള്‍ ഇന്ന് നമ്മുടെ സംസ്ഥാനത്തും ഭാരതത്തിലും ലോകത്തെമ്പാടും സേവനം ചെയ്തു വരുന്നു. ഹെന്‍റി ബേക്കര്‍ ജൂനിയറിന്റെ സ്വപ്നം സഫലമായിരിക്കുന്നു. മുണ്ടക്കയത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് അന്ന് അദ്ദേഹം ചിന്തിച്ചില്ലായിരുന്നെങ്കില്‍ മുണ്ടക്കയം നിവാസികള്‍ വിദ്യാസമ്പന്നരാകുന്ന കാലം എത്രയോ അകലെയായിരുന്നേനെ!

ഇന്ന് കിഴക്കന്‍ മേഖലയിലെ വിദ്യാലയങ്ങളുടെ തറവാട്ടമ്മയായ മുണ്ടക്കയം സി. എം. എസ്. ഹൈസ്ക്കൂളിന് കാലത്തികവില്‍ തിളക്കങ്ങളും മങ്ങലുകളും ഉണ്ടായിട്ടുണ്ട്. ഇന്നും നൂറ് കണക്കിന് കുട്ടികള്‍ക്ക് അറിവ് നല്‍കുന്ന ഈ സ്ഥാപനം മുണ്ടക്കയത്ത് ശോഭിക്കുന്നു. ആ പഴയ വിദ്യാലയത്തെ ആധുനീകരിച്ച് രൂപവും ഭാവവും മാറ്റി വരും തലമുറകള്‍ക്കായി നിലനിര്‍ത്തേണ്ടത് നാം ഓരോരുത്തരുമാണ്.

ഭൗതികസൗകര്യങ്ങള്‍

വിദ്യാലയം സ്ഥിതിചെയ്യുന്നത് 3 ഏക്കര്‍ ഭൂമിയിലാണ്. 2 കെട്ടിടങ്ങളിലായി 26 മുറികള്‍ സ്കുളിനുണ്ട്. ഫുട്ബോള്‍ഗ്രൗണ്ട്, കമ്പ്യൂട്ടര്‍ലാബ്,മള്‍ട്ടിമീഡിയറൂം, സയന്‍സ് ലാബ്,ലൈബ്രറി, പ്രയര്‍റൂം, 50000 ലിറ്ററിന്റെ മഴവെളള സംഭരണിയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലാസ് മാഗസിനുകള്‍
  • റോഡ് സുരക്ഷാക്ലബ്
  • പച്ചക്കറിത്തോട്ടം

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്‍ഡ്യയുടെ മധ്യകേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവല്‍ ഡയറക്ടറായും റവ. ഡോക്ടര്‍ സാം റ്റി. മാത്യു കോര്‍പറേറ്റ് മാനേജറായും പ്രവര്‍ത്തിച്ചുവരുന്നു. ലോക്കല്‍ മാനേജര്‍ റവ.റെജി. വി . സ്കറിയയും , ഹെഡ് മിസ്ട്രസ് അന്നമ്മ ജോര്‍ജുമാണ‍്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1. ശ്രീ. പി.എം തോമസ് -1946-48 2. ശ്രീ പി.സി ഉമ്മന്‍ 1948-49 3.കെ.എം വര്‍ഗീസ്-1949-50 4.കെ. സി ജോര്‍ജ്-1950-51 5.കെ.എം വര്‍ഗീസ്-1951-58 6.കെ.തോമസ് -1958-60 7.പി.സി നൈനാന്‍-1960-62 8.കെ.ഒ ഉമ്മന്‍-1962-65 9.കെ. സി. ഫിലിപ്പോസ്-1965-68 10.വി.ഐ.കുര്യന്‍-1968-71 11.വി.സി വര്‍ഗീസ്-1971-73 12.പി.ഐ ജേക്കബ്-1973-75 13. ജോര്‍ജ് പി. മാത്യു-1975-77 14.ഐപ്പ് സാമുവല്‍ തോമസ്-1977-79 15.കെ.ഇ ജോണ്‍ 16.എം.വി. ഏലിയാമ്മ 17.എ.വി.വര്‍ഗീസ് 18.ചെറിയാന്‍. കുര്യന്‍ 19.പി.എസ്.കോശി 20.എ.ജെ.ജോസഫ് 21.പി.കെ.ചെറിയാന്‍ 22.മാത്യു വര്‍ഗീസ് 23.അന്നമ്മ തോമസ് 24.കെ.എം സാറാമ്മ 25..കെ ജേക്കബ് 26..മാത്യു .മാത്യു 27.പി.ജി. സക്കറിയ 28.വി.ജെ.മറിയം 29.മറിയാമ്മ ചെറിയാന്‍ 30.അന്നമ്മ ജോര്‍ജ്ജ്



വഴികാട്ടി

<googlemap version="0.9" lat="9.53905" lon="76.885049" zoom="16" width="350" height="350" controls="none"> 9.539135, 76.884556, CMS HS Mundakkayam </googlemap>

header 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3