ഇവര്‍ 'അനാഥരല്ല'


അഡൂര്‍:ജയശ്രീയും ശ്രീജയും സഹോദരിമാര്‍. ജയശ്രീ മൂത്തവള്‍. രണ്ടു പേരും അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ഇവരുടെ അമ്മ ക്യാന്‍സര്‍ ബാധിച്ച് മുന്‍പേ മരിച്ചിരുന്നു. ഇപ്പോള്‍ ഇവരുടെ എല്ലാമെല്ലാമായിരുന്ന അച്ഛന്‍ രാജുവും അഡൂരിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയില്‍ മരണപ്പെട്ടിരിക്കുന്നു. അച്ഛനും അമ്മയും ഇവരുടെ ഭാവിജീവിതത്തിലേക്കായി ഒന്നും കരുതിവെക്കാതെയാണ് യാത്രയായത്. ഇപ്പോള്‍ അമ്മയുടെ സഹോദരിയുടെ കൂരയില്‍ താമസിക്കുന്നു. ഇങ്ങനെ എത്ര നാള്‍ കഴിയാനാകും! ആരോരുമില്ലാത്ത ഇവരെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കേണ്ട ഉത്തരവാദിത്തം പൊതുസമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. സ്ക്കൂളിലെ മുഴുവന്‍ സ്റ്റാഫും കുട്ടികളും ചേര്‍ന്ന് ഫണ്ട് സ്വരൂപിച്ചുകൊണ്ട് ഇവരുടെ വിദ്യാഭ്യാസചെലവുകള്‍ വഹിക്കുന്നതിനായി മുന്നോട്ട് വന്നിട്ടുണ്ട്. എസ്.സി. വിഭാഗത്തില്‍ പെടുന്ന ഇവര്‍ക്ക് കൂടുതല്‍ സഹായവും സംരക്ഷണവും ആവശ്യമാണ്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ ഈ വിഷയത്തില്‍ അടിയന്തിരമായി പതിയേണ്ടിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ക്കൂള്‍ ഫോണിലൂടെ ബന്ധപ്പെടാവുന്നതാണ്.(04994-270982). ജയശ്രീയും ശ്രീജയും 'അനാഥരല്ല' എന്ന് തെളിയിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുമാണ്.