വി.എച്ച്.എസ്.എസ്. ഇരുമ്പനം/ പരിസ്ഥിതി ക്ലബ്ബ്
നേച്ചര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ 1.ഈഭൂമി അടുത്ത തലമുറയ്ക്കു വേണ്ടിക്കൂടിയുള്ളതാണെന്ന ബോധ്യം കുട്ടികളില്‍ ഉളവാക്കുക. 2.പ്രകൃതിയെ മറന്നാല്‍ നമ്മുടെ തന്നെ നിലനില്പ് അപകടത്തിലാണെന്ന് ബോധ്യപ്പെടുത്തുക. 3.മരങ്ങളെയും ചെടികളെയും സ്നേഹിക്കാന്‍ പഠിപ്പിക്കുക. 4.പ്ലാസ്റ്റിക്കിന്റെ അതിപ്രസരം കൊണ്ടുണ്ടാവുന്ന അപകടം ബോധ്യപ്പെടുത്തുക 5.ലളിതജീവിതത്തിന്റെ പ്രാധാന്യം അറിയിക്കുക. 6.പരിസ്ഥിതിസ്നേഹമുള്ള ഒരു സംഘത്തെ വാര്‍ത്തെടുക്കുക.
പ്രവര്‍ത്തനങ്ങള്‍ ആഴ്ചയില്‍ തിങ്കള്‍,ബുധന്‍,വെള്ളി എന്നീ ദിവസങ്ങളില്‍ ഉച്ച സമയത്ത് കുട്ടികള്‍ സമ്മേളിക്കുന്നു.പരിസ്ഥിതി ക്ലബ് പ്രതിജ്ഞ ചൊല്ലുന്നു.ആനുകാലികമായ പ്രശ്നങ്ങളെക്കുറിച്ചോ,തങ്ങള്‍ ചെയ്ത ഒരു പരിസ്ഥിതി പ്രവര്‍ത്തനത്തെക്കുറിച്ചോ,തങ്ങളുടെ വീട്ടില്‍ മലിനീകരണം തടയുന്നതിനുവേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ചര്‍ച്ച ചെയ്യുന്നു.പ്രത്യേക പ്രാധാന്യമുള്ള അവസരങ്ങളില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും,അവരുമായി സംവദിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യാറുണ്ട്. സ്കൂള്‍കോമ്പൗണ്ടിലും പുറത്തും മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.അവസംരക്ഷിക്കുന്നുമുണ്ട്.ഔഷധസസ്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താറുണ്ട്.അതുകൊണ്ടുതന്നെ ഒരു ഔഷധത്തോട്ടം വച്ചുപിടിപ്പിച്ചിട്ടുണ്ട്.താന്നി,പുന്ന,നീര്‍മരുത്,കുമിഴ്,ചെമ്പകം,മുഞ്ഞ,കാഞ്ഞിരം,കണിക്കൊന്ന, പാച്ചോറ്റി,കരിങ്ങാലി,വയ്യങ്കത,അകില്‍,വേപ്പ്,പാരിജാതം,കൂവളം തുടങ്ങിയ വൃക്ഷള്‍ നട്ടു സംരക്ഷിച്ചിട്ടുണ്ട്.അത് വിപുലമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ജന്മനക്ഷത്രവൃക്ഷങ്ങളുടെ ഒരുശേഖരം ക്രമീകരിച്ചിരിക്കുന്നു.ഓരോന്നും ചട്ടിയില്‍ നട്ട്, അതിന്റെ നക്ഷത്രവും പേരും രേഖപ്പെടുത്തിയത് കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായകമാണ്. എല്ലാവര്‍ഷവും ക്ലബ്ബംഗങ്ങളുമായി വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്.വിനോദം എന്നതിനപ്പുറം പരിസ്ഥിതിപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.പരിസ്ഥിതി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയും,അവരുടെപ്രവര്‍ത്തനങ്ങള്‍കാണുകയും,സംവദിക്കുകയുംചെയ്യാറുണ്ട്.കോടനാട്,ഇരിങ്ങോള്‍,മുഹമ്മ,കുമരകം,കല്ലില്‍ തുടങ്ങിയവ സന്ദര്‍ശിച്ചിട്ടുള്ള ചില സ്ഥലങ്ങളാണ്
അവധിക്കാല പഠനക്യാമ്പ്
2006-07,2007-08 വര്‍ഷങ്ങളില്‍ അവധിക്കാലത്ത് പരിസ്ഥിതി ക്യാമ്പ് നടത്തി.പ്രശസ്തരും,പ്രവര്‍ത്തനനിരതരുമായ വ്യക്തികള്‍ ക്യാമ്പില്‍ പങ്കെടുക്കുകയും,കുട്ടികളുമായി സംവദിക്കുകയും,അറിവു പങ്കുവയ്ക്കുകയുംചെയ്തു.സ്കൂളില്‍ലഭ്യമായവീഡിയോപ്രൊജക്ഷന്‍(എല്‍.സി.ഡി.പ്രൊജക്റ്റര്‍) സൗകര്യമുപയോഗിച്ച് ഏറ്റവും പുതിയ, പരിസ്ഥിതിസംബന്ധമായ സിനിമകളും,ഡോക്യുമെന്ററികളും കുട്ടികളെ കാണിക്കാറുണ്ട്.
പരിസ്ഥിതിക്ലബ്ബ് പ്രതിജ്ഞ
ഈ ഭൂമി എനിക്ക് അമ്മയാണ്. മരങ്ങളും ചെടികളും വളര്‍ത്തി അമ്മയെ ഞാന്‍ സംരക്ഷിക്കും
അമ്മയുടെ വസ്ത്രമാണ് വനങ്ങള്‍.
അമ്മയുടെ രക്തധമനികളാണ് പുഴകള്‍.
ഇവ നശിച്ചാല്‍ മരുഭൂമികള്‍ ഉണ്ടാകുമെന്ന് ഞാന്‍അറിയുന്നു.
പൂമ്പാറ്റകളും,പക്ഷികളും,വന്യമൃഗങ്ങളും,ജീവികളുമെല്ലാം
ഈ അമ്മയുടെ മക്കളാണെന്ന് ഞാനറിയുന്നു.
ഈ അമ്മയെയും സഹോദരങ്ങളെയും
സംരക്ഷിക്കാനും,അവ അടുത്തതലമുറയ്ക്കു വേണ്ടി
കാത്തുസൂക്ഷിക്കുവാനും എന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്ന് ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.
പരിസ്ഥിതിക്ലബ്ബ് ഗാനം മണ്ണിനു വീഴും മുറിവുകളൊക്കെയും എന്റെ മനസ്സിലുമേല്ക്കുന്നു. കാടിനു മഴുവിന്‍ വെട്ടേല്ക്കുമ്പോള്‍ വെട്ടെന്‍ നെഞ്ചിലുമേല്ക്കുന്നു ഒരു പുഴ വറ്റിപ്പോകുമ്പോഴെന്‍ ചോരക്കുഴലും വരളുന്നു. ഒരു പൂ കത്തിക്കരിയുമ്പോഴെന്‍ മനവും കൂടിക്കരിയുന്നു. ഒരുതേന്‍കുരുവിക്കമ്പേല്ക്കുമ്പോള്‍ എന്നിലുമമ്പു തറയ്ക്കുന്നു. അതുകൊണ്ടെന്‍ പ്രിയതോഴാ,പറയാന്‍ വേറൊരു വിഷയമെനിക്കില്ല.