ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

പേമാരിലൊരു കൈത്താങ്ങ്
ആശിച്ചജീവിതമവർക്കു നിഷേധിച്ചിട്ടു-
നമുക്ക് സുഖമായി ജീവിച്ചിടാൻ കഴിയുമെന്നു തോന്നുന്നുവൊ...
ഒരിക്കലുമില്ല......
നമ്മൾ ചെയ്തുകൂട്ടിയൊരി തിന്മകളീ-
ലോകത്തെ ഈ നിലയിലാക്കിയല്ലോ.
തിന്മകളുടെ കൂമ്പാരങ്ങൾക്കിടയിലിത്തിരി നന്മ
നമുക്ക് കാത്തിരിക്കാം
നന്മയുടെ ആ തണൽമരങ്ങൾക്കായി
ചങ്ങലകൾ മുറിച്ചിടാം...
തുരുമ്പ് പറ്റി തീറെടുക്കാതിരിക്കാൻ....
കൈകഴുകിടാം ........ ചളി പറ്റിയ കൈകളിലൂടെ .....
മനുഷ്യനാകുക....
മഹാമാരിയെയകന്നു നേരിടാം നാളെ വീണ്ടുമടുത്തിടാൻ
ഇതൊരതിജീവനമാണ്
എന്നെയതിജീവിച്ചെന്നു കരുതിയോർക്കു-
മുന്നിലുള്ളെന്റെയീ അതിജീവനമെന്ന് പ്രകൃതിയും .
 

കല്യാണി കെ ശേഖർ
8 B ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത