'കൊ'ട്ടുമില്ല കുരവയുമില്ല 'റോ'ഡിലെങ്ങും ആരുമില്ല പ- 'ണ'ത്തിനായി ഓട്ടമില്ല. 'പേ'യ് പിടിച്ച ചിന്തയുമില്ല കൂ- 'ടി'ച്ചേരലൊട്ടുമില്ല. 'വേ'ഷം കെട്ടലൊന്നുമില്ല, തൊ 'ണ്ട' കീറാൻ വേദിയില്ല. 'ജാ'തിയുടെ തീണ്ടലില്ല, വി- 'ഗ്ര'ഹത്തിൻ മുന്നിലായി കപട ഭക്തരൊന്നുമില്ല. 'ത'മ്മിലടിച്ചു വീഴുവാൻ നേരമില്ല, 'മ'ത്സരിക്കുവാൻ മനസുമില്ല. 'തി'ന്മയെന്ന വാക്കുപോലും ഓർക്കുവാനിഷ്മില്ല.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത