ഉപയോക്താവിന്റെ സംവാദം:ST SHANTALS HS MAMMOOD
സൗഹൃദം 'സൗഹൃദം' മൂന്നക്ഷരങ്ങള്‍ കൊരുത്ത ഒരുവാക്ക്. എന്നാല്‍അക്ഷരങ്ങള്‍ക്കപ്പുറത്ത്ആശയങ്ങളുടെലോകത്തെത്തുമ്പോള്‍ആത്മാവിന്വെളിച്ചംപകരുന്നകൈത്തിരിവെട്ടം മനുഷ്യത്വത്തിന്റെ സിരകളിലേക്ക് അഗ്നിപടര്‍ത്തുന്നദിവ്യാനുഭൂതി.എന്നാല്‍ ആ വാക്കുച്ചരിക്കാനുളള എന്റെ യോഗ്യതയെന്ത് എന്നറിയാന്‍ ആത്മാവിലേക്കൊന്ന് നോക്കിയതേയുളളു. കണ്ണ് നീറിപ്പോയി, കാരണം അതെനിക്ക് ഒരു നൊമ്പരമാണ്.ആളിക്കത്തുന്ന തീയല്ല നീറുന്ന ഉമിയാണ അതില്‍ വെന്തുരുകുന്ന മാംസക്കക്ഷണം എന്റെ മനസ്സാണ്. ഞാനാരെയും സ്നേഹിച്ചിട്ടില്ല, എന്നാല്‍ എനിക്കുമുണ്ടായിരുന്നു ആത്മാര്‍ത്ഥസുഹൃത്ത് 'റോസ്' ഞാനാദ്യമായി അവളെ കാണുന്നത് അഞ്ചാം ക്ലാസ്സില്‍പഠിച്ചിരുന്നപ്പോളാണ്.പാറിക്കളിക്കുന്ന സമാധാനക്കൊടിയില്‍ ചിതറിവീണരക്തത്തുളളികള്‍ പോലെ വെളളയില്‍ പുളളികളുളള ഒരു ഉടുപ്പുംധരിച്ച്,മാലാഖയെപ്പോലെ അവള്‍ ആ ക്ഷേത്രാങ്കണത്തില്‍കയറിവന്നു.ഞാനിരിപ്പുണ്ടായിരുന്നു ഒന്നാം ബഞ്ചില്‍ത്തന്നെ,അഞ്ചുവര്‍ഷം ഒരു സ്കൂളില്‍ പഠിച്ചിട്ടും ഒരൊററ കൂട്ടുകാരിയെപ്പോലും സമ്പാദിക്കാന്‍കഴിഞ്ഞിട്ടില്ല എന്ന അഹങ്കാരവും പേറിക്കൊണ്ട് എഴുന്നളളത്തിനു് നിര്‍ത്തിയ കൊമ്പനാനയുടെ തലയെടുപ്പോടെ ഇരിക്കുകയായിരുന്നു 'ഈ ഞാന്‍' ഞാനെന്തുകൊണ്ടങ്ങനെയായി എന്നു ചോദിച്ചാല്‍ ശൈശവത്തിലോ ബാല്യത്തിലോകിട്ടാതെപോയ സ്നേഹവാത്സല്യങ്ങള്‍,കുടുംബാന്തരീക്ഷത്തില്‍ നിന്ന്മാറി ബോര്‍ഡിങ്ങിലുളള താമസം,ആവശ്യത്തിലധികം ധനസ്ഥിതി,സാമാന്യം ഉയര്‍ന്നമാര്‍ക്കോടെ കൂടിയക്ലാസ്സിലെ ഒന്നാംസ്ഥാനം എന്നിങ്ങനെയുളള ചില കാരണങ്ങളല്ലാതെകൂടുതലൊന്നും പറകവയ്യ.പിന്നെ വല്ലപ്പോഴും കാണുന്നപപ്പയുടെയുംമമ്മിയുടെയും ജീവിതം എന്നെ പഠിപ്പിച്ച മഹത്തായതത്വചിന്ത'സ്വന്തംകാര്യംസിന്താബാദ്'എന്നതായിരുന്നു. സ്നേഹത്തിന്റെ വെളളമോ വളമോ ലഭിക്കാതെ വറ്റിവരണ്ട എന്റെ മനസ്സിലേക്ക് വേനല്‍പോലെഅവള്‍പെയ്തിറങ്ങി.സമാധാനത്തിന്റെആവെളളരിപ്രാവ് വന്ന്കൂടുകൂട്ടിയത് മുള്‍പ്പടര്‍പ്പിലായിരുന്നു.മുളളുകള്‍ കൊണ്ട് അതിന്റെ ദേഹംമുറിഞ്ഞു,ചോരകിനിഞ്ഞു,അതിന് കടുംചുമപ്പായിരുന്നു തൊടിയിലെ പനിനീര്‍പുഷ്പത്തിന്റെചുമപ്പ്.അവളെന്റെ അടുത്ത് വന്നിരുന്നു പേര് ചോദിച്ചു ,പഠിച്ചസ്കൂളിന്റെപേര്ചോദിച്ചു,വീട്ടിലെകാര്യങ്ങള്‍ചോദിച്ചു,എന്തുകൊണ്ടെന്നറിയില്ലഅവള്‍ക്കെന്നോട്പ്രത്യേക ഒരടുപ്പം.അടുത്തദിവസങ്ങളിലും അവളെന്റെ അടുത്ത്
വന്നിരുന്ന.പതിയെപ്പതിയെഎന്റെമിതഭാഷണംവാചാലതയ്ക്ക്വഴിമാറിയപ്പോള്‍ഞാന്‍പഠിക്കുകയായിരുന്നുസ്നേഹിക്കാന,അവളെന്നെപഠിപ്പിക്കുകയായിരുന്നുസ്നേഹിക്കാന്‍.കാണാപ്പാഠംപഠിച്ചില്ലകണ്ടുംകേട്ടും അറിഞ്ഞും അനുഭവിച്ചും പഠിച്ചു.
അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു.ഞങ്ങളുടെസൗഹൃദംപടര്‍ന്നുപന്തലിച്ച,പൂവുംകായുംചൂടിനന്മയുടെയുംസ്നേഹത്തിന്റെയുംപ്രഭാതകിരണങ്ങള്‍എന്നിലേക്ക് കയറിവന്നു.അങ്ങനെയിരിക്കെഒരുപിടിതുമ്പപ്പൂവുമായിഒണമെത്തി,പരീക്ഷകഴിഞ്ഞു സ്കൂളടച്ചു,ഞങ്ങള്‍ക്കിരുവര്‍ക്കും സഹിക്കാവുന്നതിലുമപ്പുറമായിരുന്നു വേര്‍പാടിന്‍റെവേദന.എന്റെ മനസ്സ് നീറി.വേര്‍പാടിനു ശേഷമുളള സംഗമത്തിനായി എന്റെ മനസ്സ് വെമ്പി. പത്തുദിവസങ്ങള്‍ പത്തുയുഗങ്ങളായി കടന്നു പോയി.ഏകാന്തതയുടെ ഇരുട്ടുമുറിയില്‍ സ്നേഹശ്വാസം ലഭിക്കാതിരുന്ന ആദിവസങ്ങള്‍ കടന്നുപോയി. സ്കൂള്‍തുറന്നു,ഞങ്ങള്‍ വീണ്ടും ഒന്നായി.സ്നേഹത്തിന്റെ പൂമാല പരസ്പരം അണിയിച്ച് ആകാശച്ചെരുവിലെ രണ്ടു നക്ഷത്രങ്ങളെപ്പോലെ ഞങ്ങള്‍ ക്ലാസ്സിലേക്ക കയറി. ആനക്ഷത്രപ്രഭ മങ്ങാന്‍ അധികസമയം വേണ്ടിവന്നില്ല.ടീച്ചര്‍പരീക്ഷാപേപ്പറുമായി ക്ലാസ്സിലെത്തി,നൂറോളം കുഞ്ഞിക്കണ്ണുകള്‍ അതിലേക്ക് ആശങ്കാകുലമായി തുറിച്ചു നോക്കുന്നു,ചിലര്‍ പിറുപിറുക്കുന്നു,ചിലര്‍ നഖം കടിക്കുന്നു,മററു ചിലര്‍ അറിയവുന്നദൈവങ്ങളെയെല്ലാം വിളിക്കുന്നു. എന്നാല്‍ എനിക്കാശങ്കകളില്ല കാരണം എനിക്കുറപ്പയിരുന്നു എനിക്കുതന്നെയാവും ഒന്നാം സ്ഥാനം.എന്നാല്‍ പ്രതീക്ഷകളുടെ ആകാശഗോപുരം ഇടിഞ്ഞു വീണു.എല്ലാവിഷയത്തിനും റോസിന് എന്നേക്കാള്‍ മാര്‍ക്കുണ്ട്,ഞാനുംഅവളും തമ്മില്‍ ഏതാണ്ട് പതിനാറുമാര്‍ക്കിന്റെ വ്യത്യാസം,എനിക്ക്സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്.സ്നേഹത്തിന്റെ മഞ്ഞുകൊട്ടാരം ഉരുകിയൊലിച്ചു ,എന്റെയുളളില്‍ ദേഷ്യം പതഞ്ഞു പൊങ്ങി. എന്നാല്‍ ഒന്നും ഞാന്‍ പുറത്ത് കാണിച്ചില്ല. ഉളളില്‍ പൊട്ടിത്തെറികള്‍ നടന്നപ്പോഴും പുറമേ ഞാന്‍ ചിരിയുടെ ചായം പുരട്ടി.ഇരയെകൊത്തിവിഴുങ്ങാന്‍ തക്കംപാര്‍ത്ത് ധ്യാനിക്കുന്ന കൊക്കിനെപ്പോലെ ഞാനിരുന്നു.റോസിന് ഏററവും ബുദ്ധിമുട്ടുളള വിഷയം കണക്കാണ്,ഇതറിയാവുന്ന ഞാന്‍ പരീക്ഷയുടെ തലേന്ന് അവളുടെ കണക്കു പുസ്തകം എടുത്തൊളിപ്പിച്ചു.മറ്റൊരവസരത്തില്‍ അവളുടെ സെമിനാര്‍പേപ്പര്‍ മഷിയൊഴിച്ച് വൃത്തികേടാക്കി.ഓരോ അവസരത്തിലും അവള്‍ വേദനിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഒരാഹ്ലാദം നുരഞ്ഞു പൊന്തി എന്തോ ഒരു ലഹരി. ഇന്ന് ബാല്യകാലത്തിന്റെ മനോഹാരിത വര്‍ണിക്കുന്ന ഒരു കഥയോ കവിതയോ, എന്തിനേറെ ഒരു വാക്ക് കൂടികണ്ടാല്‍ എനിക്കോര്‍മ്മ വരുന്നത് ആസംഭവങ്ങളാണ്. ഇവിടെതെറ്റിയതാര്‍ക്കാണ്? എന്റെബാല്യത്തിനോ അതോ കാവ്യസങ്കല്പത്തിനോ? അങ്ങനെ സംവത്സരങ്ങള്‍ രണ്ടുകടന്നുപോയി.അറിവുംനന്മയും കൊണ്ട് പുഷ്പിച്ച് നില്ക്കുന്ന ഒരു മരമായി അവളും അതില്‍ പറ്റിച്ചേര്‍ന്ന ഇത്തിള്‍ക്കണ്ണിയായി ഞാനും വളര്‍ന്നു. ഒരു ദിവസം സയന്‍സിന്റെ സ്പെഷ്യല്‍ ക്ലാസ്സ് വച്ചു,തലേദിവസം വരാതിരുന്ന റോസ് അതറിഞ്ഞില്ല.സ്പെഷ്യല്‍ ക്ലാസ്സ് കഴിഞ്ഞ് ഞങ്ങളിറങ്ങിയപ്പോള്‍ ഏറെ വൈകി.റോസ് വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ പോയി.എന്നാല്‍ ഞാന്‍ അനുവദിച്ചില്ല,ഇനിയും നിന്നാല്‍ ബസ് പോകുമെന്ന് പറഞ്ഞ് അവളെ ഉന്തിത്തള്ളി വിട്ടു.എന്നിട്ട് ഞാനവളുടെ വീട്ടിലേക്ക് ഫോണ്‍ചെയ്തു,എന്നിട്ട് പറഞ്ഞു, റോസിന് ആക്സിഡന്റ് പറ്റി കൂടുതലൊന്നും പറയാതെ ഫോണ്‍ വച്ചു.ക്രൂരമയ ഒരു മന്ദഹാസം എന്റെ ചൂണ്ടില്‍ വിടര്‍ന്നു. പിറ്റേന്ന് രാവിലെ വീട്ടിലേക്കൊരു ഫോണ്‍ വന്നു. റോസിന്റെ വീട്ടില്‍ നിന്നാണ്,ഞാനെത്രയും പെട്ടെന്ന് അവിടം വരെ ചെല്ലണമെന്നായിരുന്നു പറഞ്ഞത്. എന്റെ മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ തിക്കിത്തിരക്കി തലങ്ങും വിലങ്ങുമോടി.ഞാന്‍ റോസിന്റെ വീട്ടിലേക്ക് പോയി.വീട് നന്നായിട്ട് അറിയില്ലായിരുന്നതിനാല്‍നന്ദിനിയേയുംകൂട്ടിയാണ്പോയത.അവിടെചെന്നപ്പോള്‍ഞാന്‍ശരിക്കുംഅത്ഭുതപ്പെട്ടുപോയി.എന്റെവീട്ടിലെപശുത്തൊഴുത്തുപോലെയുണ്ട്.ചോര്‍ന്നൊലക്കുന്ന മേല്‍ക്കൂര,പൊട്ടിപ്പൊളിഞ്ഞ തറ,ചെളിപിടിച്ച ഭിത്തി.അവിടെ ധാരാളം ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നു,എന്റെ മനസ്സ് പെരുമ്പറകൊട്ടി.നിലത്ത് ഉറച്ചുപോയ കാലുകളും വലിച്ചുകൊണ്ട് ഞാന്‍ മുന്‍പോട്ടുനടന്നു.അകത്ത് വെള്ളപതപ്പിച്ച ഒരു ശരീരം,ഒരുമനുഷ്യശരീരം. ഒരാളെന്റെ അടുത്ത് വന്നിട്ട് പറഞ്ഞു,റോസക്കുട്ടീടെ അപ്പച്ചനാ,ചങ്കിന് ഒരു ഓപ്പറേഷന്‍ കഴിഞ്ഞിട്ടിരിക്കുകയായിരുന്നു.ഇന്നലെ ഒരാള്‍ വിളിച്ചു റോസക്കുട്ടിക്ക് ആക്സിഡന്റ് പറ്റി ആശുപത്രീലാണെന്നു പറഞ്ഞു. അപ്പത്തു ടങ്ങിയ വിമ്മിഷ്ടമാ അവസാനിച്ചതിങ്ങനെയും.ഞാനയാളെ തുറിച്ചു നോക്കി,അയാള്‍ ഒരു യക്ഷിക്കഥ പറകയാണോ? അല്ല യാഥാര്‍ത്ഥ്യം. അതാണയാള്‍ പറഞ്ഞത് ഞാനൊരാളെ കൊന്നു. ഞാനെന്റെ കൈകളിലേക്ക് നോക്കി ചോരക്കറയുണ്ടോ? അറിയില്ല,ഒന്നും കാണാന്‍ പറ്റുന്നില്ല. ആ അന്ധകാരത്തില്‍ തപ്പിത്തടഞ്ഞ് ഞാന്‍ അകത്തേക്ക് നീങ്ങി. ഒരു കട്ടിലില്‍ മരത്തടി പോലെയൊരു സ്ത്രീ കിടക്കുന്നു.റോസിന്റെ അമ്മയാണ്,അവര്‍ കിടപ്പിലാണെന്ന് റോസ് പറഞ്ഞിരുന്നു,പക്ഷേ ഞാനിത്രയും പ്രതീക്ഷിച്ചില്ല. അവിടിരുന്ന ഒരു സ്ത്രീ പറഞ്ഞ് ഞാനറിഞ്ഞു ,റോസിന്റെ അമ്മയ്ക്ക് അസുഖം ഇത്രമാത്രം കലശലായിരുന്നില്ല ,ഭര്‍ത്താവിന്റെ മരണമേല്പിച്ച ആഘാതമാണ് അവരെ ഈഅവസ്ഥയിലാക്കിയത്.കാല്‍ക്കല്‍ റോസിരുന്ന് പൊട്ടിക്കരയുന്നു.ഞാനൊന്ന് ഞെട്ടി, പാല്‍പുഞ്ചിരി മാത്രം പൊഴിച്ചിരുന്ന ചുണ്ടുകള്‍ കടിച്ച് പിടച്ചിരിക്കുകയാണ്. നക്ഷത്രം തിളങ്ങിനിന്നിരുന്ന കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ത്തുള്ളികള്‍ അടര്‍ന്നുവീണു.കണ്ണാടിച്ചില്ലുപോലത്തെഅവളുടെ കവിളുകളില്‍ കണ്ണീര്‍ച്ചാലുകള്‍ പരന്നിരുന്നു. എന്നെക്കണ്ടമാത്രയില്‍ അവളോടിവന്നെന്നെ കെട്ടിപ്പിടിച്ചു,എന്നിട്ട്പൊട്ടിക്കരഞ്ഞു. അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ തിളച്ചു മറയുന്ന എണ്ണപോലെ എന്റെ ദേഹത്തുവീണു,എനിക്ക്പൊള്ളുകയാണ്. ആ ചൂടില്‍ എന്റെറ അസ്ഥിപോലും ഉരുകുന്നു,എന്നാല്‍ എനിക്കവളെ വിടുവിക്കാന്‍ വയ്യ,ചുറ്റും മനുഷ്യരുണ്ട്. എല്ലാം കഴിഞ്ഞു. ഒരു മരപ്പാവയെപ്പോലെ ഞാന്‍ ആ വീടിന്റെ പടിയിറങ്ങി,എന്റെ ശരീരമാകെ വിറങ്ങലിച്ചുനിന്നു.മരിച്ചത് ഞാനായിരുന്നോ? അതെ എന്റെ മനസ്സ്. മനസ്സ് മരവിച്ചുപോയാല്‍ പിന്നെയെന്ത്? ഞാന്‍ വീട്ടിലെത്തി,ഉരുകിയൊലിക്കുന്ന ചൂടിലും ഞാന്‍ കമ്പിള പുതച്ച് കിടന്നു,ആത്മാവിന് ചൂട് പകരാന്‍.ആത്മാവിന് വേണ്ടത് സ്നേഹത്തിന്റെ ചൂടാണെന്ന് ഇത്രയൊക്കയായിട്ടും ഞാനറിഞ്ഞില്ല. ദിവസങ്ങള്‍ കടന്നു പോയി,റോസ് സ്ക്കൂളില്‍ വന്നു,എന്നാല്‍ അവളുടെ മനോഹരമായ പുഞ്ചിരി,വശ്യത അത് എങ്ങോപോയി മറഞ്ഞിരുന്നു.ഏറിവന്നാല്‍ ശോകമൂകമായ ഒരു പുഞ്ചിരി അത്രമത്രം. ആഴ്ചകള്‍ വീണ്ടും കടന്നുപോയി. റോസിന്റെ അമ്മച്ചിയുടെ അസുഖം ഏറിവന്നു,അപ്പച്ചന്റെ മരണത്തിനു ശേഷമാണിതെല്ലാം എന്ന്പറഞ്ഞ് റോസ് കരഞ്ഞു. ഞാനൊന്നും മിണ്ടിയില്ല, റോസിനൊരു ഫോണ്‍വന്നു.സ്പന്ദിച്ചിരുന്ന ഒരു ഹൃദയം േപറയാതെ ഞാന്‍ ഓടി. അന്ന് അവളുടെ അപ്പച്ചന്‍ മരിച്ചദിവസം കനം തൂങ്ങിയ കാലുകള്‍ ചലിക്കുന്നില്ലായിരുന്നെങ്കില്‍ ഇന്നത് പായുകയാണ്, ശരവേഗത്തില്‍.കാരണം എന്റെ മനസ്സ് മണിക്കൂറുകള്‍ക്കുമുമ്പേ അവിടെയെത്തി ഇനി ഈ ജഡശരീരത്തെ എത്തിച്ചാല്‍മതിയാകും.മനസ്സിന്റെ ഭാരമൊഴിഞ്ഞ ശരീരം എന്തു ലഘുവാണെന്നോ?
ഞാന്‍ റോസിനെക്കണ്ടു. മരവിച്ചമുഖം,കണ്ണുകളില്‍ നിന്ന് അശ്രുക്കളുരുണ്ട് വീഴുന്നില്ല,തേങ്ങുന്നില്ല,ചുണ്ടുകള്‍കടിച്ചമര്‍ത്തുന്നില്ല.ഞാനവളെ തൊട്ടുനോക്കി , തണുപ്പ് , മരിച്ചതവളാണോ?അതോ അമ്മച്ചിയോ? അതുമല്ലെങ്കില്‍ ഞാനോ? അറിയില്ല , ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍. ഓടി വന്നതാണ് ഞാന്‍ ,അവളുടെ കാല്‍ക്കല്‍ വീഴാന്‍.തിളയ്ക്കുന്ന അവളുടെ ചുടുകണ്ണുനീര്‍ എന്നില്‍ വീഴ് ത്താന്‍. ആചൂടില്‍ എന്റെ അസ്ഥിപഞ്ചരങ്ങള്‍ പോലും ഉരുകിയൊലിക്കുമ്പോള്‍ ആ ഒഴുക്കില്‍ എന്റെ സകലപപങ്ങളും കഴുകിക്കളയാന്‍ . എന്നാലുണ്ടായില്ല , ഒരുതുള്ളികണ്ണീര്‍, ഒരു വിതുമ്പല്‍,ഒരുചലനം ഒന്നും ഒന്നുമുണ്ടായില്ല .പുകയുന്ന അഗ്നിപര്‍വതം പോലെ ഞാന്‍ അവിടെനിന്നു. എനിക്കൊന്നു പൊട്ടിക്കരയാന്‍ വയ്യ, പൊട്ടിയാല്‍ എല്ലാം തീരും,കാരണം ചുറ്റും നില്‍ക്കുന്നത് മനുഷ്യരാണ് കണ്ണും ബുദ്ധിയുമുള്ള പേക്കോലങ്ങള്‍. ദിവസങ്ങള്‍ പലതു കഴിഞ്ഞു റോസ് ഒന്നും മിണ്ടയില്ല,ഒന്നും കേട്ടുമില്ല , ഒരു നിര്‍വികാരത. കനംതൂങ്ങുന്ന മനസ്സ് താങ്ങാന്‍ വയ്യാതെ ഞാന്‍ കിടന്നു പിടഞ്ഞു. ഇതൊക്കെയറിഞ്ഞ് പപ്പയും മമ്മിയും വന്നു എത്ര നാളുകള്‍ക്കുശേഷമാണ് അവരെയൊന്നു ഒരുമിച്ചുകാണുന്നത്.അവരെന്നോട് പലതും ചോദിച്ചു,ഞാനൊന്നും പറഞ്ഞില്ല.അവരെന്നെ വിദേശത്തേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചു.പോകുന്നതിനു മുമ്പ് ഞാന്‍റോസിനെക്കണ്ടു , അപ്പോള്‍ പോലും അവളൊരു വാക്ക് മിണ്ടിയില്ല. അങ്ങനെ കടല്‍ക്കടന്ന് ഞാന്‍പോയി,അതൊരൊളിച്ചോട്ടമായിരുന്നോ? എനിക്കറിയില്ല.എന്തായാലും ആ യാത്ര എനിക്കല്‍പ്പം പോലും ആശ്വാസം തന്നില്ല.മുറിവേറ്റ ഹൃദയത്തില്‍ നിന്നും ചോര വാര്‍ന്നൊലിക്കുകയാണ് . നെഞ്ചില്‍ കത്തിക്കൊണ്ടിരുന്ന തീയിലേക്ക് റോസിന്റെ ഓര്‍മകള്‍ ഇടയ്ക്കിടെ ഉമി കോരിയിട്ടുനന്ദിനി ഇടയ്ക്കിടെ റോസിനെപ്പറ്റി എഴുതുമായിരുന്നു. എന്നാല്‍ 'മാറ്റമൊന്നുമില്ല' എന്നതിനപ്പുറം അവള്‍ക്കും കൂടതലൊന്നും പറയാനില്ല. അങ്ങനെയിരിക്കെ നന്ദിനിയുടെ കത്തുവന്നു,റോസിന് നല്ലമാറ്റമുണ്ട്,അവള്‍ സംസാരിച്ചു തനിയെ ഭക്ഷണം കഴിച്ചു. എല്ലാത്തിനുമപ്പുറം അവളെന്നെ തിരക്കി.നിഷ്ക്കളങ്കതയുടെ ലോകത്തുനിന്നുമിറങ്ങി വന്ന മാലാഖയെ ആവെള്ളരിപ്രാവ് ഇന്നുമെന്നെ സ്നേഹിക്കുന്നു. രണ്ടുതുള്ളി കണ്ണുനീര്‍ അതിലുമപ്പുറംവേറൊന്നും ഒരുവികാരവും
ഒരനുഭൂതിയും ഒരനീറ്റലും എന്നിലുണ്ടായില്ല.പത്മപദമണഞ്ഞ ഭക്തന്റെ സായൂജ്യത്തോടെ ഞാനിരുന്നു.അത്രനാളും ഒഴുകിയകണ്ണുനീരിന് കഴുകാന്‍പറ്റാതിരുന്ന പാപക്കറ, ആരണ്ടുതുള്ളികളാല്‍ ഒഴുക്കിക്കളഞ്ഞതുപോലെ.
പെട്ടെന്നു് ഫോണ്‍ ചിലച്ചു,ഞാന്‍ഫോണെടുത്തുകേട്ടത് ഒരുപുരുഷശബ്ദം അറിഞ്ഞശബ്ദം 'റോസ് മരിച്ചു' പിന്നീട് എന്തൊക്കൊയോകേട്ടു എന്തൊക്കൊയോ അറിഞ്ഞു, കുറേവാക്കുകള്‍ അതു ചേര്‍ത്ത് വാക്യങ്ങള്‍. അതിന്റെയെല്ലാം ആകെത്തുയും ഏതാനും ആശയങ്ങള്‍. ആദ്യമാദ്യം ഒന്നും മനസ്സിലായില്ല,വികാര
ങ്ങളുടെ ഒരുതളളിക്കയറ്റം. ഏറെക്കഴിഞ്ഞ് മനസ്സൊട്ടു ശാന്തമായപ്പോള്‍ ഒക്കെ വായിച്ചെടുത്തു. റോസ് എല്ലാ അര്‍ത്ഥത്തിലും ജീവിതത്തിലേക്കുതിരിച്ചുവന്നരുന്നു. അന്ന്ണരാവിലെ അവള്‍ വളരെ ഉത്സാഹവതിയായരുന്നു. എന്നെപ്പറ്റി പലതവണ അന്വേഷിച്ചുത്രേ, എന്നാല്‍ ഉച്ചതിരിഞ്ഞ് അല്പം കഴിഞ്ഞതോടെ ഉത്സാഹമെല്ലാം ശമിച്ചു. അല്പനേരംഒറ്റക്കിരിക്കണമെന്ന് പറഞ്ഞ് മുറിയിലേക്ക്പോയതാണ്. പിന്നെക്കണ്ടത് ഒരുതീനാളമാണ്,കേട്ടത് ഒരുനിലവിളിയും. ഒരു ജാര്‍ മണ്ണെണ്ണ, ഒരു തീപ്പൊരി , അതിനി ടയിലെ കുറെ മാംസപിണ്ഡങ്ങളും അസ്ഥിക്കഷണങ്ങളും,അതിനിടയില്‍ സ്നേഹിക്കാനറിയാവുന്ന ഒരു ഹൃദയവും വെന്ത് വെണ്ണീറായിത്തീര്‍ന്നു ഒരു മനുഷ്യജീവിതം, അവിടെപ്പൊലിഞ്ഞു ഒരു ജീവചൈതന്യം. ഞാനൊരു മരപ്പാവപോലെ ഇരുന്നു, ഒരു വികാരവും എന്നിലേക്ക് കയറിവന്നില്ല , ആകെ വിറങ്ങലിച്ച് ഒരു മരവിപ്പ്.
എല്ലാവരും എന്നെ സഹതാപാര്‍ദ്രമായി നോക്കി. അവര്‍ പറഞ്ഞു , ഞാന്‍ അവളുടെ ആത്മാര്‍ത്ഥസുഹൃത്തായിരുന്നെന്ന് ,നിഷേധിച്ചില്ല ഞാന്‍.
അതെനിക്കൊരു നീറ്റലാണ് ,ഒരു ശിക്ഷയാണ്, കുറ്റബോധമാണ് . ആ കുറ്റബോധത്തിന്റെ പുകപടലത്തില്‍ ഞാന്‍ ശ്വാസം മുട്ടുകയാണ്, റോസ് നിനക്ക് അത് ആനന്ദം പകരില്ല കാരണം ആരും വേദനിക്കാന്‍ നീ ഇഷ്ടപ്പെടില്ല ,മാലാഖയാണ് നീ , എന്നാല്‍ ഞാന്‍ ആനന്ദിക്കും കാരണം ഇതെന്റെ പ്രായശ്ചിത്തമാണ്.
ഇന്ന് നിന്റെ കുഴിമാടത്തില്‍ ഞാനൊരു പനിനീര്‍ പുഷ്പം സമര്‍പ്പിക്കുന്നു, സ്നേഹത്തിന്റെ പുഷ്പം. വീട്ടിയാലും വീടാത്ത സ്നേഹത്തിന്റെ കടം വീട്ടാനു
ള്ള വിഫലശ്രമം.ഈ പൂവിന് കട്ടചുവപ്പാണ് നിറം. നിന്റെയും എന്റെയും ഹൃദയത്തില്‍ നിന്ന് ചിന്തിയ ചോരയുടെ അതേനിറം.
…................................ …...................... ആര്യ എസ് കുമാര്‍ X A ,SSHS MAMMOOD
ARYA S KUMAR XA ST SHANTALS H S MAMMOOD