പ്രകൃതി താണ്ഡവമാടി
അത് ,പേമാരിയായി ജ്വലിച്ചിറങ്ങി
അമ്മയാം പ്രകൃതിയെ ,
സുന്ദരമാം പ്രകൃതിയെ,
നശിപ്പിച്ചു നീ മർത്യ .
കണ്ണുനീർ പോലെ തിളങ്ങും ജലാശയങ്ങൾ
ഇന്ന് കറുപ്പാകും നേരത്ത് ,
തെളിനീർ ദാഹിച്ചലയും ,
പക്ഷിമൃഗാദികൾ ,
ശപിച്ചതാകും നിന്നെ മർത്യ.
ശുദ്ധമാം വായുവും സുഖമുള്ള തണലും നൽകിയ
മരങ്ങൾ നീ കാണുന്നുവോ ,
നിന്റെ ഗൃഹത്തിൻ പാചകപ്പുരയിലെ ചാരമായി കാണുന്നു നീ അതിനെ.
പത്ത്നൂറായിരം ജീവികൾ തൻ വാസ സ്ഥലം അത്, നീ ഓർക്കുക മർത്യ ,
അവർതൻ രോദനം ,പ്രകൃതി മാതാവത് കേട്ടുകാണും .
പ്രകൃതി തൻ കോപം ജ്വലിച്ചിടുന്നു ,
അത് പ്രളയമായി ,ഉരുൾപൊട്ടലായി
ഓർക്കുക മർത്യ,
പ്രകൃതി നിൻ കളിപ്പാവയല്ല "