വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം

വി എച്ച് എസ്സ് എസ്സ് ബ്രഹ്മമംഗലം

വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം
വിലാസം
ബ്രഹ്മമംഗലം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-02-2010Vhssb




ചരിത്രം

വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലെ ബ്രഹ്മമംഗലം കരയില്‍സ്ഥിതി ചെയ്യുന്നു. ബ്രഹ്മമംഗലം പ്രദേശത്ത് ഗവ:L.Pസ്കുള്‍‍‍ മാത്രമായിരുന്നു ഏക വിദ്യാലയം.ആയതിനാല്‍ നാട്ടുകാരുടെ ശ്രമഫലമായി 1949-ല്‍ എണ്‍പതോളം വ്യക്തികള്‍ കൂട്ടായി മാനേജ്മെന്റ് മേഖലയില്‍ NSSകെട്ടിടത്തില്‍ ഒരു യു പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.1953-ല്‍ ഈ സ്ഥാപനം ഹൈസ്കൂളായും തുടര്‍ന്ന് 2000-ല്‍ VHSS ആയും ഉയര്‍ന്നു. ഇപ്പോള്‍ ചെമ്പ് പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആണ് ഈ സ്ഥാപനം തൊണ്ടിത്തലയില്‍ ‍ഡോ:വി ഇ നാരായണന്‍‍ ആയിരുന്നു ആദ്യകാല മാനേജര്‍ കുന്നത്ത് ശ്രീ പി രാഘവ മേനോന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററര്‍. സ്കൂളിന്റെ വളര്‍ച്ചയ്ക് ഇവര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ വളരെ വലുതാണ് രജിസ്ററര്‍ ചെയ്ത ഒരു ബൈലാ അനുസരിച്ച് പതിനൊന്നംഗ ഭരണസമിതി ഭരണം നടത്തിവരുന്നു. സ്കൂള്‍മാനേജര്‍ ആണ് ഭരണസമിതിയുടെ പ്രസിഡന്‍റ് . മൂന്ന് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ശ്രീ കെ.ശശീന്ദ്രനാണ് ഇപ്പോളത്തെ മാനേജര്‍. ശ്രീമതി സികെ ഗീതാകുമാരിയാണ് ഇപ്പോളത്തെ പ്രിന്‍സിപ്പാള്‍. അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെ 30ഡിവിഷനുകളിലായി 1200കുട്ടികള്‍ പഠിച്ചു വരുന്നു. vhss വിഭാഗത്തില്‍ രണ്ടു ബാച്ചുകളിലായി 100 കുട്ടികളും പഠിച്ചുവരുന്നുണ്ട് ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ അധ്യാപക-അനധ്യാപകരായി 61 പേര്‍ ജോലി ചെയ്തു ‍വരുന്നു കഴിഞ്ഞ വര്‍ഷം SSLCയ്ക്100% വിജയം കൈവരിച്ചു . പഠന പാഠ്യതര വിഷയങ്ങളില്‍ ഈ സ്ഥാപനത്തിലെ കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തി വരുന്നു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍അറുപത്തിനാല്സെന്റില്‍ 13കെട്ടിടങ്ങളും 1.5 ഏക്കര്‍ഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.2 BUSഉണ്ട് മള്‍ട്ടിമീഡിയാ റൂം കംമ്പ്യൂട്ടര്‍ ലാബ് എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച് റീഡിംഗ് റൂം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് മലയാളം പത്രമാസികകളും കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍ സി സി

MANAGERS

ഡോ വി ഇ നാരായണന്‍
വി ടി പൗലോസ്
ശ്രീ നാരായണഭട്ടതിരിപ്പാട്
ശ്രീ കെ ആര്‍ ശിവദാസന്‍
ശ്രീ എസ്സ് ഡി സുരേഷ് ബാബു
ശ്രീ കെ ശശീന്ദ്രന്‍
ശ്രീ പി ജി ശാര്‍ങ്ഗധരന്‍
ശ്രീ കെ ശശീന്ദ്രന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1953-73 ശ്രീ പി രാഘവമേനോന്‍
1973-81 ശ്രീ സി നാരായണന്‍ ഭട്ടതിരി
1981 -82 ശ്രീമതി കെ ഗിരിബാല
1982-88 ശ്രീ പി ആര്‍ കുഞ്ഞുണ്ണി നമ്പൂതിരിപ്പാട്
1988-93 ശ്രീ കെ എന്‍ രാജന്‍
1993-95 ശ്രീ ടി പി തോമസ്
1995-95 ശ്രീ കെ ആര്‍ ശിവദാസന്‍
1995-96 ശ്രീമതി കെ കെ തങ്കമ്മ
1996-98 ശ്രീ വി എന്‍ നാരായണന്‍
1998-2002 ശ്രീ കെ സദാനന്ദന്‍
2002-04 ശ്രീ പി ജി ശാര്‍ങ്ഗധരന്‍
2004-06 ശ്രീമതി ടി എന്‍ ലീലാഭായി
2006 ശ്രീമതി എല്‍ ഉമാദേവി
2006-07 ശ്രീ കെ ആര്‍ ദിവാകരന്‍ പിള്ള
2007- ശ്രീമതി സി കെ ഗീതാകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • IAS സിറിയക്ക് പൂച്ചാക്കാട്ടില്‍
  • SA മധു (അന്തര്‍ദേശിയവോളിബോള്‍താരം)
  • ജോസഫ് കെ ഡേവിഡ് (ശാസ്ത്രഗവേഷണം)
  • ശരത്ഗോപി(പ്രതിരോധസേനയിലെ സയന്റിസ്റ്റ്)

വഴികാട്ടി

<googlemap version="0.9" lat="9.838007" lon="76.413238" zoom="17" width="350" height="350"> 9.763367, 76.466217 9.838017, 76.413077 VHSS BRAHAMAMANGALAM </googlemap>