12:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhsspullanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ തുമ്പികൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്താ തുമ്പീ ഒറ്റക്ക്
പൂക്കൾ തോറും ചുറ്റുന്നു
കൂട്ടിന് പോരാൻ ആളില്ലേ
കൂടെ കൂടാൻ കൂട്ടില്ലേ
നീയും കൂട്ടിൽ തനിച്ചാണോ
പാട്ടും പാടി ഇരിപ്പാണോ
നിങ്ങള്ക്കുണ്ടോ കോറന്റൈൻ
നിങ്ങള്ക്കുണ്ടോ വൈറസുകൾ
കോവിഡ് കണ്ണ് തുറക്കുന്നു
നാട് മുഴുക്കെ ഭയക്കുന്നു
തനിച്ചിരിക്കാൻ മടിയായീ
സ്കൂളില് പോകാൻ കൊതിയായീ
എന്നാണിനിയെന്നറിയില്ല
എന്താണെന്നൊരു പിടിയില്ല
അയ്യോ തുംമ്പീ എവിടെ പോയ്
എങ്ങോ നീയും പാറിപോയ്