പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/ആർഷഭാരതസംസ്ക്കാരം
ആർഷഭാരതസംസ്ക്കാരം
തിരിച്ചു വന്നു നമ്മുടെയാർഷ
ഭാരത സംസ്കാരം....!
അതിഥികൾ ദേവകളാകും
കൈകൾ കൂപ്പി നമിച്ചിടാം
അകലം പാലിച്ചീടാം
അരുതേ അടുപ്പമരുതേ
പ്രപഞ്ചമാകെ പടർന്നീടുന്നു
കോവിഡെന്ന മഹാമാരി
ഇല്ല മരുന്നീ മഹാവ്യാധിക്ക്
ദേഹബലത്താൽ ജയിച്ചിടാം
കൈകൾ കഴുകിയകലം പാലി-
ച്ചങ്ങനെയങ്ങനെ മുന്നേറാം
മടിച്ചിടേണ്ട ദേഹം കഴുകാൻ
പുറത്തു പോയിടീൽ
പാലിച്ചീടുക നിയമങ്ങൾ
പാലിച്ചീടുക നമ്മൾക്കായ്
ഓർക്കുക നമ്മൾക്കായിവിടെ
പണിചെയ്തിടുന്നൊരു കൂട്ടർ
സ്വന്തം ജീവിതമോർക്കാതെ
സ്വന്തം കുടുംബമോർക്കാതെ
പണിചെയ്തിടുമവർക്കായ്
പ്രാർത്ഥിച്ചിടാമൊന്നായ്...
{{BoxBottom1 |
പേര്= പ്രണവ് | ക്ലാസ്സ്= 7A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട് | സ്കൂൾ കോഡ്= 38053 | ഉപജില്ല= അടൂർ | ജില്ല= പത്തനംതിട്ട | തരം= കവിത | color= 1 |