20:42, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39028lk(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർക്കണം തച്ചുടയ്ക്കണം
ഈ കൊറോണയെ
നമ്മെ വീഴ്ത്തുമീ മഹാമാരിയെ
മുന്നേറണം മുന്നേറണം
കരുതലോടെ മുന്നേറണം
ഈ കൊറോണ തൻ ഭീതിയെ
തകർക്കുവാൻ തച്ചുടയ്ക്കുവാൻ
നാം ഒന്നായി മുന്നേറണം
കൈകൾ കഴുകിടാം
മുഖാവരണം ധരിച്ചിടാം
തുരത്തിടാമീ മഹാമാരിയെ
സ്മരിച്ചിടാം നമുക്കായ്
സേവനം നൽകുമീ വെള്ളരിപ്രാവുകളെ
തൻ കുടുംബത്തെ പിരിഞ്ഞു
ലോകത്തിന് വെളിച്ചമേകുമീ
സേവകരെയും
ദിനരാത്രികളെന്നില്ലാതെ ഈ വേനലിൽ
നമുക്കായ് സേവനം ചെയ്യുമീ
പോലീസിനെയും സ്മരിച്ചീടാം ഓർത്തീടാം
കൊറോണയെ വീഴ്ത്തീടാം അതിനായി
ശ്രവിച്ചീടാം സർക്കാർ തൻ നടപടികൾ
മുഖ്യമന്ത്രി ചൊല്ലിടും
മുഖ്യവാക്യമതേറ്റെടുത്തിടാം
കരുതലോടെ പൊരുതി മുന്നേറിടാം
ലോകത്തെ വീഴ്ത്തുമീ കൊറോണയെ ത്തുരത്തിടാൻ
ഇരുന്നിടം നമ്മൾ തൻ കൂടിനുള്ളിൽ
ഈ വ്യാധിയെതുരത്തിടാൻ
സർവ്വരും വാഴ്ത്തുവിൻ സർവ്വേശനെ
പൊരുതിടം മുന്നേറിടാം
കരുതലോടെ മുന്നേറിടാം