15:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ''' കഴിഞ്ഞില്ല എങ്കിലും. ''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏറെ പ്രിയപ്പെട്ടൊരെച്ചെമ്മിനെ
യാത്രയാക്കാനും കഴിഞ്ഞില്ല .
ക്ലാസിലെ കൂട്ടരോടാരോടും ഒന്ന് യാത്ര പറയാൻ കഴിഞ്ഞില്ല.
ക്ലാസ് ടീച്ചറോടൊന്ന് യാത്ര ചോദിക്കാനുമായില്ല
റിവിഷന്റെ മേലെ റിവിഷൻ നടത്തിയെൻ ടീച്ചർ പഠിപ്പിച്ച പാഠങ്ങളെ
കൊല്ലപ്പരീക്ഷക്കെഴുതാൻ കഴിഞ്ഞില്ല
കൊല്ലപ്പരീക്ഷയില്ലാത്തൊരു കൊല്ലം
മുമ്പൊരു കൊല്ലവുമുണ്ടായില്ല.
അവധിയാഘോഷിക്കാനായില്ല,
മുത്തശ്ശിവീട്ടിലും പോയില്ല,
കൂട്ടരോടൊത്ത് കളിച്ചുമില്ല.
എങ്കിലുമെല്ലാം ഞാൻ മാറ്റിവെക്കാം
ലോകത്തിൻ രോഗവിമുക്തിക്കായി.