എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ അമ്മ വാത്സല്യം

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മ വാത്സല്യം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ വാത്സല്യം

കാറ്റായ് പുഴയായ്‌ തഴുകിയെത്തും അമ്മവാത്സല്യം വാനിലെ നക്ഷത്രമായ്‌ മിന്നി നിൽക്കും അമ്മ വാത്സല്യം മഴയായ് കുളിരായ് ഇളം തെന്നലായ് ഓടിയെത്തും അമ്മ വാത്സല്യം നിത്യവും നീലനിലാവായ് കാത്ത് നിൽക്കും സ്നേഹവാത്സല്യം പൂവായ് പൂന്തേനായ്‌ വിരിഞ്ഞു നിൽക്കും മലരായ് മാനായ് മയിലായ്‌ കുളിരുണർത്തി ചെറു പക്ഷിയായി പറന്നുയരും നിനവായ് കോരിയെടുക്കും അമ്മവാത്സല്യം മഴത്തുള്ളിയായ് മഞ്ഞു തുള്ളിയായി തുയിലുണർത്തും മണിമുകിലായ് നീലാകാശമായ്‌ ഓടിയെത്തും അമ്മ വാത്സല്യം സ്നേഹവാത്സല്യം ഈ കൊറോണ നാളിൽ നേടി ഞാൻ അമ്മ വാത്സല്യം

രേവതി
7 [[|എ എം യൂ പി എസ്‌ അയിരൂർ]]
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത