എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' കൊറോണക്കാലം... '''
കൊറോണക്കാലം...
ചിന്നു അതിരാവിലെ എണീറ്റു.പ്രഭാതകൃത്യങ്ങൾ ചെയ്ത് അടുക്കളയിൽ ചെന്നപ്പോൾ നല്ല ആവി പൊങ്ങുന്ന പുട്ടും കടലക്കറിയും.... പുട്ട് കണ്ടപ്പോൾ അവൾ 'ആരെയും നോക്കിയില്ല ഒരു മൂന്നാല് കഷ്ണം കടലക്കറിയും കൂട്ടി അകത്താക്കി. നേരെ തൊടിയിലേക്ക് ചെന്നു. അമ്മയെ കാണുന്നില്ലല്ലോ....!!എന്തോ ശബ്ദം കേൾക്കുന്നുണ്ട്. അവൾ പിന്നാമ്പുറത്തേക്ക് പോയി നോക്കി. അമ്മ തൂമ്പയെടുത്ത് കിളക്കുകയാണ്.ആ..... മനസിലായി.... മുഖ്യമന്ത്രി ഇന്നലെ കൃഷി ചെയ്യാൻ പറഞ്ഞത് കേട്ടിട്ട് അമ്മ കൃഷി ചെയ്യുകയാണോ? അമ്മ പതുക്കെ തലയാട്ടി. സ്കൂളിൽ നിന്ന് തനിക്ക് കിട്ടിയ വിത്ത് അമ്മ എടുത്തു വെച്ചതു കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ വിത്തെവിടുന്ന് കിട്ടാൻ? അടുത്ത വീട്ടിലേക്ക് പോലും പോകാൻ അമ്മ സമ്മതിക്കില്ല. ഈ കൊറോണ ഒരു ബല്ലാത്ത പഹയൻ തന്നെ. അവളും അമ്മയെ കൃഷിയിൽ സഹായിച്ചു. പയറും വെണ്ടയും മുളകും ചീരയും..... നല്ല രസം.... പിറ്റേന്നു മുതൽ അവൾ രാവിലെ എഴുന്നേറ്റാൽ തോട്ടത്തിലേക്ക് പോയി നോക്കും. വിത്ത് മുളച്ചിട്ടുണ്ടെങ്കിലോ !! പിന്നെ അവൾ അമ്മയോട് പറയും ഞാൻ നനച്ചു കൊടുക്കാം... മുള വന്നപ്പോൾ ചിന്നുവിന് എന്തെന്നില്ലാത്ത സന്തോഷം..... വളമിട്ടും നനച്ചു കൊടുത്തും അവൾ പച്ചക്കറികളെ നന്നായി പരിപാലിച്ചു. മുളക് പൂവിട്ടു.... ചീരയിൽ ഇലകൾ വന്നു.... വലിയ ഇലകൾ... അവൾ ഉറക്കെ ചിരിച്ചു. സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ