23:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AS(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color=3 }} <center><poem> ലോകം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ നാശം വിതച്ച്
കൊറോണ വൈറസ് വന്നെത്തി...
സ്വന്തം മണ്ണിൽ നാശം വിതച്ചിട്ടും
മതിയായില്ലേ വൈറസ്സേ...
എന്നാലും നീ ജനങ്ങൾക്ക് വേദന
കുത്തി നിറച്ചിട്ടാളികത്തുകയാണല്ലോ...
അഹങ്കരിച്ച് മതിച്ച് നടന്നവരെയെല്ലാം
നിസ്സാരരാക്കി മാറ്റി നീ....
ശുചിത്വബോധം പഠിപ്പിച്ചും
അകന്നുനിന്നു മനസ്സാലടുക്കുവാൻ
പരസ്പര സാന്ത്വനമാകാൻ വഴികാട്ടി. ..
ആയിരങ്ങളെ കൊന്നൊടുക്കിയ
താണ്ഡവമാടുന്ന നിന്നെ ജയിക്കാൻ
പുതിയൊരു നാളേയ‍്ക്കായി ഞങ്ങൾ സജ്ജരാകുന്നു..
നിപയും പ്രളയവും വന്ന് തോൽപ്പിക്കാത്ത
ഞങ്ങളെ ജയിക്കാൻ നിന്നെ അനുവദിക്കില്ല.