ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്കാലം

22:39, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shillyjayan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്കാലം

കോവിഡ് എത്തി കൊലവിളിയോടെ ലോകമിതെല്ലാം ‍ഞെട്ടിവിറച്ചു
വീട്ടിൽ നിന്നും പുറത്തേക്കാരും പോകരുതെന്നു കൽപ്പന നൽകി
സർക്കാർ ചെയ്തതു നല്ലൊരു കാര്യം ചിലരതു പാലിക്കാതെ നടന്നു,
അധികാരികളതു ചോദ്യം ചെയ്താൽ അവരുടെ മേലെ കൈയ്യേറ്റങ്ങൾ
       ലോകം മുഴുവൻ ഒത്തൊരുമിച്ചത് നമ്മുടെയെല്ലാം ഭാഗ്യം തന്നെ!
       ജോലികൾ ചെയ്യാൻ പോകാതായാൽ കഷ്ടതയേറെ നമ്മളിലുണ്ട്
       ആ കഷ്ടതയെ ഇന്നു സഹിച്ചാൽ നല്ലൊരു ഭാവി നമുക്കുണ്ടാവും
       അതിനൊരു പരിഹാരങ്ങളുമായി സർക്കാർ നമ്മുടെ മുന്നിലതുണ്ട്.
നന്മയ്ക്കായി പറയുവതെല്ലാം നമ്മൾ പാലിച്ചീടണമെന്നും
ഇനിയും രോഗം പടരരുതെന്നും ദൈവത്തോട് പ്രാർത്ഥിച്ചീടാം!

അനശ്വര.എം.ഒ
1 ഗവ.എൽ.പി.സ്കൂൾ കരുമാല്ലൂർ
എൻ.പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത